ഏതു നിമിഷവും അത് സംഭവിക്കാം , രണ്ടും കൽപിച്ച് യുഎസും ദക്ഷിണ കൊറിയയും, ലക്ഷ്യം ഉത്തരകൊറിയ

 • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടൺ: ഉത്തരകൊറിയ ആണവപരീക്ഷണം തുടന്നാൽ സൈനിക നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്. ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങൾ അയൽ രാജ്യക്കാർക്ക് ഭീഷണി സൃഷ്ടിക്കുകയാണെന്നും മാറ്റിസ്  കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര നിയമങ്ങളെന്നും പാലിക്കാതെയാണ് ഉത്തര കൊറിയയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. ഇത് തടയിടനായി ദക്ഷിണ കൊറിയയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ബ്രിട്ടൻ ബ്രിട്ടീഷുകാരുടേതാണെങ്കിൽ ഇന്ത്യ ഹിന്ദുക്കളുടേത്; വിവാദത്തിന് തിരികൊളുത്തി മോഹൻ ഭഗവത്

 അണവ പരീക്ഷണങ്ങൾ

അണവ പരീക്ഷണങ്ങൾ

ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങൾ അയൽ രാജ്യങ്ങൾക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇതിനെതിരെ ലോകരാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ലോകരാജ്യങ്ങളുടെ എതിർപ്പ് അവഗണിച്ചും ഉത്തരകൊറിയ ആണവ പരീക്ഷണങ്ങൾ നടത്തുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ആറമത്തെ ആണവപരീക്ഷണവും ഉത്തരകൊറിയ നടത്തിയിരുന്നു.

ശക്തമായി എതിർത്ത് സഖ്യരാഷ്ട്രങ്ങൾ

ശക്തമായി എതിർത്ത് സഖ്യരാഷ്ട്രങ്ങൾ

ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങളെ ശക്തമായി എതിർത്ത് സഖ്യരാഷ്ട്രങ്ങൾ രംഗത്തെത്തിയിരുന്നു. രാജ്യങ്ങളുടെ നിലനിൽപ്പിനെ ഇതു ദോഷകരമായി ബാധിക്കുമെന്ന് അമേരിക്ക ഉൾപ്പെടെയുള്ള സഖ്യരാജ്യങ്ങൾ അഭിപ്രായപ്പെട്ടു.

 അടുത്ത അണു ബോംബ് പരീക്ഷണം ഉടൻ

അടുത്ത അണു ബോംബ് പരീക്ഷണം ഉടൻ

പഫിക് സമുദ്രത്തിന് മുകളിലൂടെ ഉത്തരകൊറിയ അണുബോബ് പരീക്ഷിക്കാൻ തയ്യാറെടുക്കുന്നുവെന്നു റിപ്പോർട്ട്. ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിന് നല്കിയ അഭിമുഖത്തിലാണ് ഈക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇതു സംബന്ധമായ ഔദ്യോഗിക അറിയിപ്പു ഇതുവരെ ഉണ്ടായിട്ടില്ല.

ലക്ഷ്യമിടുന്നത് അമേരിക്കയേയും ദക്ഷിണ കൊറിയയേയും

ലക്ഷ്യമിടുന്നത് അമേരിക്കയേയും ദക്ഷിണ കൊറിയയേയും

ആണവപരീക്ഷണം കൊണ്ട് ഉത്തരകൊറിയ ലക്ഷ്യമിടുന്നത് അമേരിക്കയേയും ദക്ഷിണകൊറിയയേയുമാണ്. ഇവർക്ക് മേൽ കൂടുതൽ സമ്മർദം ചെലുത്തുകയാണ് പരീക്ഷണങ്ങൾ കൊണ്ട് ഉത്തരകൊറിയ ലക്ഷ്യമിടുന്നത്.

ഉത്തരകൊറിയയെ തകർക്കുമെന്ന് ട്രംപ്

ഉത്തരകൊറിയയെ തകർക്കുമെന്ന് ട്രംപ്

ഇനിയും ആണവപരീക്ഷണങ്ങൾ തുടർന്നാൽ ഉത്തരകൊറിയയെ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്നാൽ ഉത്തരകൊറിയയുമായി സമാധാന ചർച്ചയ്ക്ക് യുഎസ് തയ്യാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു..

cmsvideo
  കൊറിയക്ക് മുകളില്‍ വീണ്ടും അമേരിക്കന്‍ ബോംബറുകള്‍ | Oneindia Malayalam
   ഏഷ്യൻ പര്യടനം

  ഏഷ്യൻ പര്യടനം

  നവംബര്‍ 3 ന് ട്രംപിന്റെ ഏഷ്യന്‍ പര്യടനം ആരംഭിക്കുകയാണ്. ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം, ഫിലിപ്പീന്‍സ് എന്നിവിടങ്ങളാണ് ട്രംപ് സന്ദര്‍ശിക്കുക. അതിനിടെയാണ് ഉത്തരകൊറിയ പുതിയ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്.

  English summary
  Speaking in Seoul with South Korean Defence Minister Song Young-moo, General Mattis said the US's military and diplomatic cooperation with the South had taken on a new urgency.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്