ജെറുസലേമില്‍ സംഘര്‍ഷം; ഇസ്രായേല്‍ സൈനികനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളെ വെടിവച്ചുകൊന്നു
ജെറൂസലേം: ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളെ സൈന്യം വെടിവച്ചുകൊന്നു. ജെറൂസലേമിലെ പഴയ നഗരത്തില്‍ അല്‍ അഖ്സ കോംപൗണ്ടിന്റെ പ്രവേശന കവാടത്തിലാണ് ആക്രമണമുണ്ടായത്. കവാടത്തില്‍ കാവല്‍ നില്‍ക്കുകയായിരുന്ന ഇസ്രായേല്‍ സുരക്ഷാ ഗാര്‍ഡിനെ അക്രമി കത്തികൊണ്ട് മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഇയാളെ സമീപത്തുണ്ടായിരുന്ന ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊല്ലുകയുമുണ്ടായി. വെടിയേറ്റയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് തുര്‍ക്കി തിരിച്ചറിയല്‍ രേഖകള്‍ ലഭിച്ചതായി ചാനല്‍ 10 ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചും തെല്‍ അവീവില്‍ നിന്ന് യു.എസ് എംബസി അവിടേക്ക് മാറ്റാന്‍ തീരുമാനിച്ചും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിനു പിന്നാലെ ഫലസ്തീന് പ്രദേശങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു. പ്രഖ്യാപനത്തിനു ശേഷമുള്ള എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ പ്രാര്‍ഥനയ്ക്കു ശേഷം ഫലസ്തീനിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നുവരാറുണ്ട്. എന്നാല്‍ പ്രഖ്യാപനത്തിന്റെ നൂറാം ദിവസമായ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു.
പ്രതിഷേധകരെ നേരിടാനെത്തിയ ഇസ്രായേല്‍ സൈനികര്‍ക്കു നേരെ ഫലസ്തീന് യുവാവ് കാറോടിച്ച് കയറ്റുകയായിരുന്നു. രണ്ടുപേരും സംഭവ സ്ഥലത്തുവച്ചു തന്നെ കൊല്ലപ്പെട്ടു. ഡ്രൈവറെ അറസ്റ്റ് ചെയ്ത ഇസ്രായേല്‍ സൈന്യം കൂട്ടമായി ഗ്രാമത്തിലെത്തി വീടുകളില്‍ റെയ്ഡ് നടത്തുകയും സഹോദരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് ഗ്രാമീണര്‍ക്കെതിരേ സൈന്യം പ്രതികാര നടപടി സ്വീകരിക്കുന്നതായി ആരോപണമുണ്ട്.
സംഭവ ദിവസം ആദ്യം വീട്ടിലെത്തിയ കുടുംബാംഗങ്ങളെ മുഴുവന്‍ ചോദ്യം ചെയ്യുകയും വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയെത്തിയ സൈനികര്‍ ഗ്രാമത്തിലെ മുപ്പതിലേറെ വീടുകളില്‍ കൂടി റെയ്ഡ് നടത്തുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. പ്രതികാര നടപടിയെന്ന നിലയില്‍ പ്രദേശത്തെ 100ലേറെ പേരുടെ വര്‍ക്ക് പെര്‍മിറ്റ് സൈന്യം റദ്ദാക്കുകയുമുണ്ടായി. ഗ്രാമത്തില്‍ നിന്ന് പുറത്തേക്കുള്ള വഴികള്‍ ഇസ്രായേല്‍ അടച്ചതായും ഗ്രാമവാസികള്‍ പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications