• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മലയാളി സിനിമാ താരങ്ങളെ ആദരിച്ച് യുഎഇ: പൃഥ്വിരാജ് സുകുമാരന് ഗോൾഡൻ വിസ,ദുബായിലെത്തി സ്വീകരിച്ച് താരം

Google Oneindia Malayalam News

ദുബായ്: കലാ-സാംസ്‍കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്ക് യുഎഇ സര്‍ക്കാര്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ മലയാളം സിനിമാ താരം പൃഥ്വിരാജ് സുകുമാരനും യുഎഇയുടെ ആദരം. മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്കും താരചക്രവർത്തി മോഹൻ ലാലിനും യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകി ആദരിച്ചത്. നേരത്തെ മലയാള സിനിമാ താരങ്ങളായ ടൊവിനോ തോമസ്, മിഥുൻ രമേശ്, നടി നൈല ഉഷ എന്നിവരും ഗോൾഡൻ വിസ നേടിയിരുന്നു. പത്ത് വര്‍ഷം കാലവധിയുള്ളതാണ് യുഎഇ ഗോള്‍ഡന്‍ വിസ.

ടെലികോം മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം: ഓട്ടോ മേഖലയ്ക്ക് 26538 കോടി; പ്രഖ്യാപനങ്ങളുമായി കേന്ദ്രംടെലികോം മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം: ഓട്ടോ മേഖലയ്ക്ക് 26538 കോടി; പ്രഖ്യാപനങ്ങളുമായി കേന്ദ്രം

1


'ഗോൾഡ്' എന്ന സിനിമയ്ക്ക് മുന്നോടിയായി യുഎഇ ഗോൾഡൻ വിസ നൽകിയ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ രംഗത്തെത്തിയത്. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ച് പൃഥ്വിരാജ് ഗോൾഡൻ വിസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിക്കുന്നത്. എന്നാൽ മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമാണ്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. 2018 മുതലാണ് യുഎഇ ദീര്‍ഘകാല റസിഡന്റ് വിസ പദ്ധതി ആരംഭിച്ചത്.

2

നേരത്തെ സിനിമാ താരങ്ങളായ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയവർക്കും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായികതാരങ്ങള്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. അതേ സമയം ഗോൾഡൻ വിസ പദ്ധതിയിൽ കൂടുതൽ മേഖലകളിലുള്ളവരെ യുഎഇ ഉൾപ്പെടുത്തുന്നുവെന്ന വാർത്ത ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമായിരുന്നു നേരത്തെ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്

3

എൻജിനീയർമാർക്കും ഡോക്ടർമാർക്കും യുഎഇയിൽ കൂടുതൽ അവസരങ്ങളൊരുക്കുന്നതാണ് യുഎഇ ഗോൾഡൻ വിസ പദ്ധതിയെന്ന റിപ്പോർട്ടുകൾ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഈ വിസ പദ്ധതിയ്ക്ക് ആർക്കൊക്കെയാണ് അർഹതയെന്ന് വിശദമായി പരിശോധിക്കാം. പിഎച്ച്ഡി ബിരുദധാരികൾക്ക് യുഎഇ ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ടെന്ന റിപ്പോർട്ടുകൾ പുതിയ നയത്തിൽ മാറ്റം വരുത്തിയതോടെ വന്നിരുന്നു. ലോകത്തിലെ മികച്ച 500 സർവകലാശാലകളിൽ ഒന്നിൽ നിന്ന് പിഎച്ച്ഡി ബിരുദം നേടിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസ അനുവദിക്കുകയെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിഎച്ച്ഡി നേടിയിട്ടുള്ള എല്ലാവർക്കും യുഎഇ ഗോൾഡൻ വിസ അനുവദിക്കില്ലെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

4


ഡോക്ടർമാർക്ക് അനുകൂലമാകുന്നതാണ് യുഎഇയുടെ പുതിയ പ്രഖ്യാപനം. ഇതോടെ എല്ലാ ഡോക്ടർമാർക്കും 10 വർഷത്തെ വിസ നേടാൻ പുതിയ നിയമപ്രകാരം കഴിയും. നിലവിലെ കൊവിഡ് പ്രതിസന്ധിയെ ഫലപ്രദമായി നേരിടാനും രാജ്യത്തെ മെഡിക്കൽ പ്രൊഫഷണലുകളുടെ കുറവ് പരിഹരിക്കാനും ഇത് രാജ്യത്തെ സഹായിക്കുമെന്നാണ് യുഎഇയുടെ വിലയിരുത്തൽ. വൈറൽ എപ്പിഡെമിയോളജിയിൽ വിദഗ്ധരായ ഡോക്ടർമാർക്ക് ഗോൾഡൻ വിസ നൽകുമെന്ന് ഷേയ്ഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു. യുഎഇയിലെ ആരോഗ്യരംഗത്തെ സമഗ്രവികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

5

രാജ്യത്തിലെ മനുഷ്യവിഭവ ശേഷി ഉയര്‍ത്തുന്നതിനും സാങ്കേതിക മേഖലകളിലെ നൈപുണ്യം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഗോൾഡൻ വിസ പദ്ധതി വ്യാപിപ്പിച്ചിരിക്കുന്നത്. പ്രത്യേക മേഖലകളിലെ പ്രതിഭകളെ ആകർഷിക്കുന്നത് ലക്ഷ്യമിട്ട് കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, പ്രോഗ്രാമിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ആക്റ്റീവ് ടെക്നോളജി, എഐ ആൻഡ് ബിഗ് ഡാറ്റ എന്നീ മേഖലകളിലെ എല്ലാ എഞ്ചിനീയർമാർക്കും ഗോൾഡൻ വിസ ലഭിക്കും.

6

അംഗീകൃത സർവകലാശാലകളിൽ നിന്ന് 3.8ഉം അതിനു മുകളിലും സ്‌കോര്‍ നേടിയവര്‍ക്കും യുഎഇ 10 വർഷത്തെ ഗോൾഡൻ വിസ അനുവദിക്കാൻ തീരുമാനമായിട്ടുണ്ട്. യുഎഇയിലേക്ക് നിക്ഷേപം നടത്തുന്ന ഗോൾഡൻ വിസ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവർ നിക്ഷേപകർ വസ്തുവിന് പേറ്റന്റ് നേടേണ്ടതുണ്ടെന്നാണ് ചട്ടം. സാമ്പത്തിക മന്ത്രാലയമാണ് പേറ്റന്റുകൾക്ക് അംഗീകാരം നൽകേണ്ടത്. ഇത് യുഎഇ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.

cmsvideo
  Mohanlal reminds Mammootty to wear mask

  മുകുള്‍ വാസ്നിക്കോ പൃഥിരാജ് ചൗഹാനോ: രാജ്യസഭയിലെത്താന്‍ കോണ്‍ഗ്രസില്‍ ശക്തമായ ചരട് വലികള്‍മുകുള്‍ വാസ്നിക്കോ പൃഥിരാജ് ചൗഹാനോ: രാജ്യസഭയിലെത്താന്‍ കോണ്‍ഗ്രസില്‍ ശക്തമായ ചരട് വലികള്‍

  English summary
  Malayalam actor Prithviraj Sukumaran got UAE government's golden visa
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X