• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഓണ്‍അറൈവല്‍ വിസയിൽ ഖത്തറിലെത്തുന്നവർക്ക് 5000 റിയാൽ വേണം, കുടുങ്ങിക്കിടന്ന മലയാളികൾ മടങ്ങി

Google Oneindia Malayalam News

ദോഹ: കഴിഞ്ഞ ദിവസമാണ് ഓൺ അറൈവലായി ദോഹ വിമാനത്താവളത്തിലെത്തിയ മലയാളികൾ പുറത്തിറങ്ങാനാവാതെ കുടുങ്ങിപ്പോയത്. ചട്ടം അനുസരിച്ച് അയ്യായിരം റിയാല‍ോ അല്ലെങ്കില്‍ തത്തുല്യമായ ഇന്ത്യന്‍ രൂപയോ അക്കൌണ്ടിലോ കൈവശം കറന്‍സിയായോ കരുതണം. ഇത് പാലിക്കാത്ത കാരണത്താലാണ് ഇവരെ വിമാനത്താവളത്തിൽ പുറത്തേക്ക് പോകാൻ അനുവദിക്കാത്തത്.

അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ നടി പ്രയാഗ മാര്‍ട്ടിന്‍; ഹോട്ടായിട്ടുണ്ടെന്ന് ആരാധകര്‍

കര്‍ണാടകയില്‍ യുപി മോഡലുമായി ബിജെപി; പുതിയ മുഖ്യമന്ത്രി ദില്ലിയില്‍ നിന്ന്? അറിയില്ലെന്ന് പ്രഹ്ലാദ് ജോഷികര്‍ണാടകയില്‍ യുപി മോഡലുമായി ബിജെപി; പുതിയ മുഖ്യമന്ത്രി ദില്ലിയില്‍ നിന്ന്? അറിയില്ലെന്ന് പ്രഹ്ലാദ് ജോഷി

1


ഓൺ അറൈവൽ വഴി ദോഹ വിമാനത്താവളത്തിലെത്തിയ 17 മലയാളികളാണ് രണ്ട് ദിവസത്തോളം ദോഹ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങിയത്. അയ്യായിരം റിയാല‍ോ അല്ലെങ്കില്‍ തത്തുല്യമായ ഇന്ത്യന്‍ രൂപയോ അക്കൌണ്ടിലോ കൈവശം കറന്‍സിയായോ വേണം. ദോഹ വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരുടെ പക്കൽ പണില്ലാതിരുന്നതാണ് തിരിച്ചടിയായത്. ഇവരെ വിമാനത്താവളത്തിൽ പുറത്തേക്ക് കടക്കാൻ അനുവദിക്കില്ലെന്നും യാത്ര പുറപ്പെട്ട രാജ്യത്തേക്ക് തന്നെ തിരിച്ചുപോകണമെന്ന നിലപാടായിരുന്നു എയര്‍പോര്‍ട്ട് അധികൃതർ സ്വീകരിച്ച നിലപാട്.

2

ജുലൈ 23ന് രാവിലെ ഒമ്പത് മണിയോടെ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ മലയാളികളാണ് വിമാനത്താവളത്തിൽ കുടുങ്ങിപ്പോയത്. ഇത്തരത്തിൽ ഓൺ അറൈവലായി രാജ്യത്ത് എത്തുന്ന വിദേശികളുടെ പക്കൽ ഇത്തരത്തിൽ പണം വേണമെന്ന നിബന്ധന എയര്‍ഇന്ത്യയോ ട്രാവല്‍സ് ഏജന്‍റുമാരോ യാത്രക്കാരെ ധരിപ്പിക്കാതിരുന്നതാണ് യാത്രക്കാരുടെ പ്രതിസന്ധിയ്ക്ക് കാരണമായിട്ടുള്ളത്.

3

രാജ്യത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പ് ഇതിനായുള്ള പരിശോധനകള്‍ നടത്തുകയോ നിർദേശങ്ങൾ നൽകുകയോ ചെയ്തിരുന്നില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകാൻ കഴിയാതായതോടെ ഇവർ എയര്‍ഇന്ത്യ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇവരിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്നും യാത്രക്കാരിൽ ചിലർ പറയുന്നു. രാവിലെ 6.40ന് കോഴിക്കോട് നിന്നുള്ള എയർ വിമാനത്തിലാണ് ഇവർ യാത്ര പുറപ്പെടുന്നത്.

4

ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഇവർ ഇപ്പോഴുള്ളത്. രാജ്യത്തേക്ക് ഓണ്‍അറൈവല്‍ വഴി വരുന്ന യാത്രക്കാരന്‍റെ കൈവശം ക്രെഡിറ്റ് കാര്‍ഡോ ഇന്‍റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡോ ഉണ്ടാകുകയും അതില്‍ 5000 ഖത്തര്‍ റിയാലിന് തത്തുല്യമായ തുകയുടെ നിക്ഷേപം വേണമെന്നുമാണ് ചട്ടം. അല്ലാത്തപക്ഷം അയ്യായിരം റിയാല്‍ കറന്‍സിയായി കയ്യില്‍ കരുതുകയും വേണം.

5

എമിഗ്രേഷൻ പരിശോധനകൾ നടക്കുന്നതിനിടെ ഉദ്യോഗസ്ഥർ കയ്യിൽ പണമുണ്ടോ എന്ന് ചോദിച്ചതോടെയാണ് ഇത്തരമൊരു വിഷയത്തെക്കുറിച്ച് ഇവർ മനസ്സിലാക്കുന്നത്. ബന്ധുക്കളെ ബന്ധപ്പെട്ടും മറ്റ് മാർഗ്ഗങ്ങളിലുടേയും പണം സംഘടിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിമാനം ഇറങ്ങുമ്പോൾ കൈവശം പണം ഉണ്ടായിരിക്കണമെന്നാണ് ചട്ടമെന്ന് അധികൃതർ വ്യക്തമാക്കുകയായിരുന്നു.

6

ദോഹയിലെത്തിയ യാത്രക്കാർക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകണമെങ്കില്‍ മടക്കയാത്രയുടെ ടിക്കറ്റിനുള്ള പണവും ഇവര്‍ നൽകണമെന്നാണ് തങ്ങളോട് എയര്‍ഇന്ത്യ അധികൃതർ പറഞ്ഞതെന്നും അവർ പറയുന്നു. സൌദിയിലേക്ക് പോകുന്നതിനായി ഖത്തർ വഴി യാത്ര പുറപ്പെട്ടവരായിരുന്നു ഖത്തറിൽ കുടുങ്ങിയ 17 പേരും.

7

അവസാന മാർഗ്ഗമെന്നോണം ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ വിഷയത്തിൽ ഇടപെടുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന ഇവരോട് എയർ ഇന്ത്യ അധികൃതർ മടക്കയാത്രക്കായി 2000 റിയാലാണ് ആവശ്യപ്പെട്ടത്. പിന്നീട് യാത്രക്കാർ ബഹളം വെച്ചതോടെ ഇത് 650 റിയാലാക്കി കുറച്ചു. ഇതോടെ 22 മണിക്കൂറിന് ശേഷം കോഴിക്കോടേക്ക് തന്നെ മടങ്ങിപ്പോകാനുള്ള വഴിയൊരുങ്ങുകയായിരുന്നു. ഇതോടെ പുലർച്ചെ നാല് മണിക്ക് കോഴിക്കോട് തിരിച്ചെത്തുകയും ചെയ്തിരുന്നു.

ഫിനാലെയ്ക്ക് മുമ്പൊരു സെല്‍ഫി ടൈം; ബിഗ് ബോസ് താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

cmsvideo
  കേരളം മൂന്നാം തരംഗത്തിനരികെ..ടി പി ർ കൂടുന്നതിന്റെ സൂചന ഇത്
  English summary
  Malayalee passengers sent back to Kerala after who stranded on arrival in Doha International airport
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X