അമേരിക്കയിൽ കാണാതായ മലയാളി കുടുംബത്തിന്റെ വാഹനം നദിയിൽ വീണു? ഒഴുക്കിൽപ്പെട്ട വാഹനം അപ്രത്യക്ഷമായി...

  • Written By:
Subscribe to Oneindia Malayalam

കാലിഫോർണിയ: വിനോദയാത്രയ്ക്കിടെ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ വാഹനം നദിയിൽ വീണതാകാമെന്ന് നിഗമനം. സന്ദീപ് തോട്ടപ്പിള്ളി, ഭാര്യ സൗമ്യ, മക്കളായ സിദ്ധാർത്ഥ്, സാചി എന്നിവർ സഞ്ചരിച്ച വാഹനം നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായതാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

അമേരിക്കയിലെ പോർട്ട് ലാൻഡിൽ നിന്നും കാലിഫോർണിയയിലെ സാൻജോസിലേക്കുള്ള യാത്രയ്ക്കിടെയാണ് നാലംഗ മലയാളി കുടുംബത്തെ കാണാതായത്. ഏപ്രിൽ അ‍ഞ്ച് വ്യാഴാഴ്ച മുതൽ കാണാതായ ഇവരെക്കുറിച്ച് അഞ്ച് ദിവസം പിന്നിട്ടിട്ടും വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ ഇവരെ കണ്ടെത്താനായി ശ്രമം നടത്തിയെങ്കിലും ബന്ധുക്കൾക്ക് വിവരങ്ങൾ കിട്ടിയില്ല.

 നദിയിലേക്ക്...

നദിയിലേക്ക്...

കാണാതായ മലയാളി കുടുംബത്തെ കണ്ടെത്താനായി മുറവിളി ശക്തമായതോടെയാണ് കാലിഫോർണിയ ഹൈവേ പട്രോൾ സംഘം അന്വേഷണം ശക്തമാക്കിയത്. ഇവർ സഞ്ചരിച്ചിരുന്ന മറൂൺ നിറത്തിലുള്ള ഹോണ്ട പൈലറ്റ് കാറിന്റെ അവസാന ലൊക്കേഷൻ രേഖപ്പെടുത്തിയിരുന്നത് കാലിഫോർണിയക്കടുത്ത ക്ലാമത്തിലായിരുന്നു. കാറിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെയാണ് പോലീസ് ഇക്കാര്യം കണ്ടെത്തിയത്. എന്നാൽ ഈ സ്ഥലത്തിന് ശേഷം ഇവരുടെ വാഹനം എവിടേക്കാണ് സഞ്ചരിച്ചതെന്ന് സംബന്ധിച്ച് പോലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് കഴിഞ്ഞദിവസം നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇവർ സഞ്ചരിച്ച വാഹനം നദിയിൽ വീണതാകാമെന്ന് പോലീസ് കണ്ടെത്തിയത്.

 ഒഴുക്കിൽപ്പെട്ടു...

ഒഴുക്കിൽപ്പെട്ടു...

നാലംഗ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന ഹോണ്ട പൈലറ്റ് കാറിന് സമാനമായ വാഹനം ഡോറ ക്രീക്കിന് സമീപത്ത് വച്ച് നദിയിൽ വീണതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ സൂചനയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ വാഹനം തന്നെയാകും നദിയിൽ പതിച്ചതെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. നദിയിൽ വീണ വാഹനത്തിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ശക്തമായ ഒഴുക്കുള്ളതിനാൽ പരാജയപ്പെട്ടെന്നാണ് റിപ്പോർട്ട്. തുടർന്ന് ഇവരുടെ വാഹനം ശക്തമായ ഒഴുക്കിൽപ്പെട്ട് നദിയിലൂടെ ഒഴുകിപോയെന്നും പിന്നീട് വാഹനം കാണാനിയില്ലെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നതിനാൽ നദിയിലിറങ്ങി രക്ഷാപ്രവർത്തനം നടത്തുക അസാദ്ധ്യമായിരുന്നു.

 നിരീക്ഷണം...

നിരീക്ഷണം...

ഒഴുക്കിൽപ്പെട്ട വാഹനം കണ്ടെത്താൻ നദിയിൽ ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടെന്നാണ് കാലിഫോർണിയ ഹൈവേ പട്രോൾ വിഭാഗം അറിയിച്ചത്. അതേസമയം, അപകടം സംഭവിച്ച് ആറ് നാൾ പിന്നിട്ട വേളയിൽ വാഹനം ഇനി കണ്ടെത്താനാകുമോ എന്നകാര്യവും സംശയമാണ്. ഇതിനുപുറമേ സന്ദീപ് തോട്ടപ്പിള്ളിയും കുടുംബവും സഞ്ചരിച്ച വാഹനം തന്നെയാണോ നദിയിൽ വീണതെന്ന കാര്യം ഹൈവേ പട്രോൾ സംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റായി അമേരിക്കയിൽ ജോലി ചെയ്യുന്ന സന്ദീപ് തോട്ടപ്പിള്ളിയും കുടുംബാംഗങ്ങളും ഒറിഗോണിലെ സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും യാത്രതിരിച്ചത്. ഇതിനിടെ ഏപ്രിൽ നാല് ബുധനാഴ്ച വൈകീട്ട് വരെ ഇവർ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു.

ഒരു വിവരവുമില്ല...

ഒരു വിവരവുമില്ല...

ഏപ്രിൽ അഞ്ച് വ്യാഴാഴ്ച മുതലാണ് മലയാളി കുടുംബത്തെ കാണാതായതെന്നാണ് ബന്ധുക്കൾ പറഞ്ഞത്. അന്നുതന്നെ പോലീസിൽ പരാതി നൽകിയെങ്കിലും ഇവരെ കണ്ടെത്താനായില്ലെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു. ഇതിനിടെ മലയാളി കുടുംബത്തെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിൽ ഇന്ത്യക്കാർ ഒന്നടങ്കം രംഗത്തെത്തുകയും ചെയ്തു. കാണാതായവരുടെ ഫോട്ടോ സഹിതമുള്ള പോസ്റ്റുകൾ വ്യാപകമായി ഷെയർ ചെയ്ത് ഇവരെ കണ്ടെത്താനുള്ള ശ്രമത്തിൽ അമേരിക്കയിൽ ഇന്ത്യാക്കാരും പങ്കാളികളായി. സന്ദീപ് തോട്ടപ്പിള്ളിയുടെയും കുടുംബാംഗങ്ങളുടെയും ഫോട്ടോ സഹിതമുള്ള പോസ്റ്റുകൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ബന്ധുക്കളും...

ബന്ധുക്കളും...

അതിനിടെ, മകനെയും കുടുംബത്തെയും കാണാതായ സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് തോട്ടപ്പിള്ളിയുടെ പിതാവ് ബാബു സുബ്രഹ്മണ്യവും രംഗത്തെത്തിയിരുന്നു. മകൻ ജോലി ചെയ്യുന്ന യൂണിയൻ ബാങ്ക് അധികൃതരോട് സഹായം അഭ്യർത്ഥിച്ച ബാബു സുബ്രഹ്മണ്യം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോടും സഹായം ആവശ്യപ്പെട്ടിരുന്നു. അമേരിക്കൻ ഭരണകൂടവുമായി ബന്ധപ്പെട്ട് മകനെയും കുടുംബത്തെയും എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നാണ് ബാബു സുബ്രഹ്മണ്യം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. അമേരിക്കയിലെ ഇന്ത്യൻ കൂട്ടായ്മകളും മലയാളി കുടുംബത്തെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ താരമായ സ്പർഷ് ഷാ എന്ന ഇന്ത്യൻ ബാലനും മലയാളി കുടുംബത്തെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

വിനോദയാത്രയ്ക്ക് പോയ നാലംഗ മലയാളി കുടുംബത്തെ കാണാതായി! അഞ്ച് ദിവസമായി ഒരു വിവരവുമില്ല...

പൊന്നുപോലെ സ്നേഹിച്ച കാമുകി പെൺവാണിഭ കേന്ദ്രത്തിൽ! ദേഷ്യം സഹിക്കാനാവാതെ കുത്തിക്കൊന്നു...

ഇപി ജയരാജൻ ക്ഷേത്രത്തിൽ വന്നത് ഉദ്ഘാടനത്തിന്! രഹസ്യ സന്ദർശനമെന്ന മനോരമ വാർത്ത പച്ചക്കള്ളം!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
malayali family goes missing in usa; new reports.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്