കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ കൊന്ന് ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഭര്‍ത്താവിന് 25 വര്‍ഷം തടവ് ശിക്ഷ

  • By Neethu
Google Oneindia Malayalam News

മിയാമി: ഭാര്യ വെടിവെച്ച് കൊന്ന ശേഷം ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെ കോടതി 25 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. സ്വയ രക്ഷയ്ക്കു വേണ്ടിയാണ് താന്‍ ഭാര്യ വെടി വെച്ചത് എന്നായിരുന്നു ഡെരേക് മെഡിന കോടതിയില്‍ പറഞ്ഞത്.

2013 മിയാമിയിലെ വീട്ടില്‍ വെച്ചായിരുന്ന കൊലപാതകം നടന്നത്. 27 കാരിയായ ജെന്നിഫര്‍ അല്‍ഫോണ്‍സോയെ ഭര്‍ത്താവ് അടുക്കളയില്‍ വെച്ച് എട്ട് തവണയാണ് വെടിവെച്ചത്. പിന്നീട് രക്തത്തില്‍ മുങ്ങി കിടക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റും ചെയ്തു. ' ചെയ്ത കുറ്റത്തിന് താന്‍ ജയിലേക്ക് പോകും അല്ലെങ്കില്‍ വധശിക്ഷ ലഭിക്കും. ഭാര്യ തന്നെയാണ് ഈ കൊലപാതകം ചെയ്യിപ്പിച്ചത്.' എന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ ഇട്ട പോസ്റ്റ്.

12-1428820260-jail

കത്തി കൊണ്ട് തന്നെ ഭീഷണിപ്പെടുത്തിയ ഭാര്യയ്ക്കു മുന്നില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് വെടിവെച്ചത് എന്ന വാദം കോടതി തള്ളി. മരണ ശേഷം രക്തത്തില്‍ മുങ്ങി കിടക്കുന്ന മകളുടെ ശരീരം ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് ഏതൊരു മാതാപിതാകള്‍ക്കും സഹിക്കാന്‍ കഴിയിലെന്നും കോടതി പറഞ്ഞു.

2010ല്‍ വിവാഹം കഴിച്ച ദമ്പതികള്‍ 2012ല്‍ വിവാഹ മോചിതരായ ശേഷം വീണ്ടും വിവാഹം കഴിക്കുകയായിരുന്നു. ഭാര്യ തന്നെ വിട്ട് പോകുമോ എന്ന ഭയമാണ് ഇയാളെ കൊലപാതകത്തില്‍ എത്തിച്ചത് എന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
A jury found a Florida man guilty of second-degree murder after he killed his wife and posted a photo of her blood-spattered body on Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X