കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ ആളെ വെടിവച്ച് കൊന്നു, ലോകത്തെ ആദ്യ സംഭവം

Google Oneindia Malayalam News

മനില: ആഗോള തലത്തില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 70000 കടന്നിരിക്കുകയാണ്. ഔദ്യോഗിക കണക്ക് പ്രകാരം 70183 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ ലോകത്ത് 1282383 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം കുത്തനെ കൂടുകയാണ്. 336851 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചത്. മരണ സഖ്യയാവട്ടെ 9620ആയി. വളരെ പെട്ടെന്നാണ് അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം കൂടിയത്.

മരണസംഖ്യയുടെ കാര്യത്തില്‍ ഇറ്റലിയാണ് ഒന്നാമത്. 15887 പേരാണ് ഇറ്റലിയില്‍ മരിച്ചത്. 128948 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചത്. സ്പെയിനിലും മരണനിരക്ക് കുത്തനെ ഉയരുന്ന അവസ്ഥയാണ്. 13055 പേരാണ് സ്പെയിനില്‍ രോഗം ബാധിച്ച് മരിച്ചത്. 135032 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഫ്രാന്‍സിലും യുകെയിലും മരണനിരക്ക് ഉയരുന്ന അവസ്ഥയാണുള്ളത്. 8078 പേര്‍ ഫ്രാന്‍സില്‍ മരിച്ചപ്പോള്‍ 4934 പേര്‍ യുകെയില്‍ മരിച്ചു. ഫ്രാന്‍സില്‍ മാത്രം 92839 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 269494 പേരാണ് രോഗം ഭേദമായി വിവിധ രാജ്യങ്ങളില്‍ നിന്ന് ആശുപത്രിവിട്ടത്. അതേസമയം, ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഫിലിപ്പീന്‍സില്‍ നിന്നും പുറത്തുവരുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഫിലിപ്പീന്‍സില്‍ നിന്ന് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയെ ഒരാളെ വെടിവച്ച് കൊന്നു. ഇയാള്‍ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിശദാംശങ്ങളിലേക്ക്.

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു

കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഒരു മാസത്തെ ലോക്ക് ഡൗണാണ് രാജ്യത്ത് പ്രഖ്യാപിച്ചത്. മാസ്‌ക് ധരിക്കാതെ ആരും പുറത്തിറങ്ങരുതെന്ന് പ്രത്യേക നിര്‍ദ്ദേശവും രാജ്യത്തുണ്ട്. ഈ സാഹചര്യത്തിലാണ് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ ഒരാളെ വെടിവച്ച് കൊന്നത്. ഇയാള്‍ ഉദ്യോഗസ്ഥനെ മൂര്‍ച്ചയേറിയ പണിയായുധം കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതിനാലാണ് വെടിവച്ച് കൊന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. ഇയാള്‍ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ലോകത്തെ ആദ്യത്തെ സംഭവം

ലോകത്തെ ആദ്യത്തെ സംഭവം

കൊറോണ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ലോകത്ത് ആദ്യമായാണ് ഒരാളെ വെടിവച്ച് കൊല്ലുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ നിരീക്ഷണ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ വെടിവച്ച് കൊല്ലാന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂറ്റേര്‍ട്ടെ പൊലീസിന് അനുവാദം നല്‍കിയിരുന്നു. ആളുകള്‍ ആക്രമിക്കുന്ന സംഭവങ്ങളോ തിരിച്ചടിക്കുകയോ ചെയ്താല്‍ ഈ നടപടി സ്വീകരിക്കാനാണ് പ്രസിഡന്റ് ഉത്തരവിട്ടത്. നേരത്തെ, ഭക്ഷണം കിട്ടാത്തത്തിനെ തുടര്‍ന്ന് പ്രതിഷേധിച്ചവര്‍ക്കെതിരെ സൈന്യം പട്ടാളമുറ പ്രയോഗിച്ചിരുന്നു.

പ്രസിഡന്റിന്റെ പ്രസ്താവന

പ്രസിഡന്റിന്റെ പ്രസ്താവന

ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ വെടിവയ്ക്കാന്‍ ഉത്തരവിട്ട പ്രസിഡന്റിന്റെ ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രസിഡന്റ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ ഉത്തരവിലൂടെ സംഭവത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചതാണെന്നാണ് പ്രസിഡന്റ് പറയുന്നത്. ആരെയും വെടിവച്ച് കൊല്ലാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

രോഗബാധ

രോഗബാധ

ലോകത്ത് കൊറോണ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ ഫിലിപ്പീന്‍സില്‍ 3414 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 152 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. പുതിയതായി നൂറുകണക്കിന് കേസുകളാണ് രാജ്യത്തെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 57 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. ഫിലിപ്പീന്‍സിലെ നിരവധി പ്രോവിന്‍സുകളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
ലോക്ക് ഡൗണ്‍ കാലയളവ് നീട്ടുന്നു? സത്യം ഇതാണ് | Oneindia Malayalam
ആംനസ്റ്റി ഇന്റര്‍നാഷണല്‍

ആംനസ്റ്റി ഇന്റര്‍നാഷണല്‍

പ്രസിഡന്റിന്റെ വിവാദ ഉത്തരവിനെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തി. ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നാണ് സംഘടന പറയുന്നത്. ഇത് അഭൂതപൂര്‍വമായ ആരോഗ്യ പ്രതിസന്ധിയാണ്, പക്ഷേ പ്രസിഡന്റ് ഡ്യുട്ടര്‍ട്ടെ രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ കടന്നാക്രമിക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഫിലിപ്പീന്‍സ് ഡയറക്ടര്‍ ബുച്ച് ഓലാനോ പറഞ്ഞു.

English summary
Man Shot Dead For Violating Coronavirus Rules In Philippines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X