കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലകീഴായി വളരുന്ന ഒരു മനുഷ്യനെ കാണൂ

  • By Aswathi
Google Oneindia Malayalam News

ബ്രസീല്‍: ഓരോ ജന്മവും വെല്ലുവിളിയാണെന്ന് പറയുന്നത് ഇതൊക്കെ കൊണ്ടാണ്. ഇവിടെയിതാ തലകീഴായി ജനിച്ച് ഒരു മനുഷ്യന്‍. ക്ലോഡിയോ വിയേര ഡി ഒളിവീര. ജന്മനാ തലകീഴായി ജനിച്ച ക്ലോഡിയോയുടെ കഴുത്ത് പിന്നിലേക്ക് വളഞ്ഞാണ് ഇരിക്കുന്നത്. 'കണ്‍ജെനീറ്റര്‍ ആര്‍ത്രോഗ്രിപ്പോസിസ്' എന്ന രോഗം ബാധിച്ച ക്ലോഡിയോയുടെ കാലുകള്‍ക്കും കൈകള്‍ക്കും ഒന്നിലധികം വളവുകളള്ളതിനാല്‍ അവ ശരിക്കും നീട്ടിവയ്ക്കാനും കഴിയില്ല.

ജനിച്ചപ്പോള്‍ മുതല്‍ അസുഖബാധിതനായിരുന്ന ക്ലോഡിയോയ്ക്ക് പാല്‍ നല്‍കേണ്ടതില്ലെന്ന് അമ്മ മരിയ ജോസിനോട് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയ്ക്ക് നേരാവണ്ണം ശ്വാസമെടുക്കാന്‍ പോലും കഴിയുന്നില്ലെന്നും ദിവസങ്ങള്‍ക്കപ്പുറം കുഞ്ഞിന് ആയുസുണ്ടാകില്ലെന്നും വൈദ്യശാസ്ത്രം വിധിയെഴുതി. എന്നാല്‍ വിചിത്രമായ ശരീരപ്രകൃതിയുമായി ക്ലോഡിയോ ഇന്നും ജീവിക്കുന്നു. ഇപ്പോള്‍ വയസ്സ് 37.

man-who-was-born-with-an-upside-down-head

എട്ടുവയസ്സുവരെ ക്ലോഡിയോയെ എടുത്തുകൊണ്ട് നടക്കണമായിരുന്നു. പിന്നീടവന്‍ മുട്ടുകാലില്‍ ഇഴയാന്‍ തുടങ്ങിയപ്പോള്‍ വീടിന്റെ തറമുഴുന്‍ മാറ്റേണ്ടിവന്നതായി അമ്മ പറയുന്നു. ചെറുപ്പം മുതലേ തന്റെ കാര്യങ്ങളെല്ലാം സ്വയം ചെയ്യാന്‍ ക്ലോഡിയോ വാശിപിടിക്കുമായിരുന്നു. ഒന്നിനും മറ്റുള്ളവരെ പൂര്‍ണമായി ആശ്രയിക്കുന്നത് ഇഷ്ടമല്ല. ടിവി വയ്ക്കാനും തനിയെ മൊബൈല്‍ ഫോണ്‍ എടുക്കാനും റേഡിയോ ട്യൂണ്‍ ചെയ്യാനും കമ്പൂട്ടര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുമൊക്കെ ക്ലോഡിയോയ്ക്ക് കഴിയും.

വായില്‍ പേന വച്ച് പ്രത്യേക രീതിയിലാണ് ക്ലോഡിയോ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നത്. ചുണ്ടുകള്‍ ഉപയോഗിച്ച് മൗസ് നീക്കും. വീല്‍ചെയറിലിരിക്കാന്‍ കഴിയാത്തതിനാല്‍ പ്രത്യേക തരം ഷൂ ഉപയോഗിച്ചാണ് ക്ലോഡിയോ നീങ്ങുന്നത്. ക്ലോഡിയോയുടെ ദൃഢനിശ്ചയവും കഠിനാദ്ധാനവുമാണ് അദ്ദേഹത്തെ അക്കൗണ്ടന്‍സിയില്‍ ബിരുദമെടുക്കാന്‍ സഹായിച്ചതെന്ന് അമ്മ മരിയ പറയുന്നു. നല്ലൊരു പ്രചോദന പ്രാസംഗികനാണ് ക്ലോഡിയോ

തെരുവുകളിലൂടെ നടക്കാനും ക്ലോഡിയോയ്ക്ക് നാണമില്ല. പാടാനും ഡാന്‍സ് ചെയ്യാനുമൊക്കെ ഇഷ്ടമാണ്. ഇരിക്കാനും എഴുതാനുമൊന്നും ആവതില്ലെങ്കിലും മറ്റുകുട്ടികളെ പോലെ തനിക്കും സ്‌കൂളില്‍ പോകണമെന്ന് ക്ലോഡിയ വാശിപിടിച്ചു. മറ്റുമനുഷ്യരെപ്പോലെ താനും സാധാരണ മനുഷ്യനാണെന്നും താനൊന്നും തലകീഴായി കാണാറില്ലെന്നും ക്ലോഡിയോ പറയുന്നു.

<center><iframe width="100%" height="315" src="//www.youtube.com/embed/fhB3WsPEwls" frameborder="0" allowfullscreen></iframe></center>

English summary
The 37-year-old was given a zero chance of survival after he was born with the astonishing condition, but he has defied medical odds to become an inspirational public speaker&#13;
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X