കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെറ്റ് ന്യൂട്രാലിറ്റി; ട്രായ് തീരുമാനത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് ബോര്‍ഡ് അംഗം

  • By Anwar Sadath
Google Oneindia Malayalam News

വാഷിങ്ടണ്‍: നെറ്റ് ന്യൂട്രാലിക്ക് അനുകൂലമായി ട്രായ് തീരുമാനമെടുത്തതിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് ബോര്‍ഡ് അംഗം മാര്‍ക്ക് ആന്‍ഡ്രീസണ്‍ നടത്തിയ പരാമര്‍ശം വിവാദമായി. ട്വിറ്ററിലൂടെയാണ് ഫേസ്ബുക്കിന്റെ ഉള്ളിലിരിപ്പുമായി ആന്‍ഡ്രീസണ്‍ പ്രതികരിച്ചത്. സംഭവം വിവാദമായതോടെ ട്വീറ്റ് മണിക്കൂറുകള്‍ക്കകം പിന്‍വലിക്കുകയും ചെയ്തു.

ഇന്ത്യ കോളോണിയല്‍ വിരുദ്ധ നിലപാടാണ് കൈക്കൊള്ളുന്നതെന്നും അതുകൊണ്ടുകൂടിയാണ് ഇന്ത്യക്കാരുടെ സാമ്പത്തിക ദുരന്തമെന്നും ഫേസ്ബുക്ക് ബോര്‍ഡ് അംഗം കുറ്റപ്പെടുത്തി. കോളോണിയല്‍ വിരുദ്ധ നിലപാട് തിരുത്തണമെന്നും ആന്‍ഡ്രീസണ്‍ പറഞ്ഞു. ഇതിനു തക്ക മറുപടിയുമായി ഇന്ത്യക്കാര്‍ രംഗത്തെത്തിയതോടെ വിവാദത്തിനില്ലെന്നു പറഞ്ഞ് അദ്ദേഹം ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.

net-nutrality

ലോകത്ത് ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ഉപയോക്താക്കളുള്ള രാജ്യങ്ങളില്‍ മുന്‍പന്തിയിലുള്ള ഇന്ത്യയില്‍ നിന്നും കോടിക്കണക്കിന് രൂപ വരുമാനമുണ്ടാക്കാമെന്ന കണക്കൂകൂട്ടല്‍ തെറ്റിയതാണ് ഫേസ്ബുക്ക് അധികൃതരെ പ്രകോപിച്ചതെന്നാണ് റിപ്പോര്‍ട്ട്. ട്രായ് നെറ്റ് ന്യൂട്രാലിക്ക് അനുകൂലമല്ലായിരുന്നെങ്കില്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള വന്‍കിടക്കാര്‍ തങ്ങളുടെ സൈറ്റുകളില്‍ കയറുന്നതിന് കൂടുതല്‍ ചാര്‍ജ് ഈടാക്കുമായിരുന്നു.

ഫ്രീബേസിക്‌സിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണിയിലേക്ക് കടന്നു കയറാനുള്ള ഫേസ്ബുക്കിന്റെ നീക്കത്തിനാണ് കഴിഞ്ഞദിവസം കനത്ത തിരിച്ചടിയേറ്റത്. ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ അടിക്കടിയുള്ള ഇന്ത്യന്‍ സന്ദര്‍ശനം സര്‍ക്കാരിനെ വരുതിയിലാക്കാനുള്ളതായിരുന്നു. എന്നാല്‍, ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ട്രായ് ജനപക്ഷത്തുള്ള തീരുമാനമെടുക്കുകയായിരുന്നു.

English summary
Marc Andreessen Offends India Defending Facebook's Free Basics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X