അൾജീരിയയിൽ സൈനിക വിമാനം തകർന്നു വീണ് 257 മരണം; വിമാനം കത്തിച്ചാമ്പലായി...

  • Written By:
Subscribe to Oneindia Malayalam

അൾജിയേഴ്സ്: ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ സൈനിക വിമാനം തകർന്നുവീണ് 257 പേർ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ അൾജിയേഴ്സിന് സമീപത്തെ ബൗഫാറിക് സൈനിക വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

planecrashdemo

ബൗഫാറിക് സൈനിക വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന സൈനിക വിമാനമാണ് തകർന്നുവീണത്. ഒലീവ് മരങ്ങൾക്കിടയിലേക്ക് പതിച്ച വിമാനം പൂർണ്ണമായും കത്തിച്ചാമ്പലായതായാണ് വിവരം. അപകടത്തിൽ മരിച്ചവരിൽ പത്തു പേർ വിമാനത്തിലെ ക്രൂ അംഗങ്ങളാണ്. അതേസമയം, അപകടത്തിൽ നിന്ന് ആരെങ്കിലും രക്ഷപ്പെട്ടതായി ഇതുവരെ വിവരമില്ല.

ഉഗ്ര സ്ഫോടന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ മാത്രമാണ് തങ്ങൾക്ക് കാണാനായതെന്നാണ് നാട്ടുകാർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. പിന്നീട് അഗ്നിശമന സേനയും സൈന്യവും ക്രയിനുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തി കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു.

സൈനിക വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനം തകർന്നുവീഴാൻ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വ്യോമയാന സുരക്ഷയിൽ ഏറ്റവും പിറകിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് അൾജീരിയ. 2014ൽ ഹെർക്കുലീസ് സി 130 വിമാനം തകർന്നുവീണ് 77 പേർ മരണപ്പെട്ടിരുന്നു. അൾജീരിയൻ വ്യോമസേനാംഗങ്ങളും കുടുംബാംഗങ്ങളുമാണ് അന്നത്തെ അപകടത്തിൽ മരിച്ചത്. അതേവർഷം തന്നെയുണ്ടായ മറ്റൊരു വിമാനാപകടത്തിൽ 116 പേരാണ് കൊല്ലപ്പെട്ടത്.

പൊന്നുപോലെ സ്നേഹിച്ച കാമുകി പെൺവാണിഭ കേന്ദ്രത്തിൽ! ദേഷ്യം സഹിക്കാനാവാതെ കുത്തിക്കൊന്നു...

ആർസിസിയിൽ നിന്ന് എച്ച്ഐവി ബാധയേറ്റെന്ന് സംശയിച്ച പെൺകുട്ടി മരിച്ചു; ഉത്തരമില്ലാത്ത ചോദ്യങ്ങൾ ബാക്കി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
military plane crashed in algeria.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്