ചൈനയിൽ ഭൂചലനം: എട്ട് മരണം, കനത്ത നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്!!

  • Written By:
Subscribe to Oneindia Malayalam

ബെയ്ജിംഗ്: ചൈനയില്‍ ഭൂചലനത്തില്‍ എട്ട് മരണം. പശ്ചിമ ചൈനയിലെ സിംഗ്ജിയാംഗ് പ്രദേശത്താണ് വ്യാഴാഴ്ച റിക്ടർ സ്കെയിലിൽ 5.4 തീവ്രതയുള്ള അനുഭവപ്പെട്ട ഭൂചലനം അനുഭവപ്പെട്ടത്. 11 പേർക്ക് പരിക്കേറ്റതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. രാവിലെ 5.58ഓടെ അനുഭവപ്പെട്ട ഭൂചലനം പുരാതന സിൽക്ക് റോഡ് സിറ്റിയ്ക്ക് സൗത്ത് വെസ്റ്റ് ദിശയിൽ കാഷ്ഗറിൽ നിന്ന് 213 കിലോ മീറ്റർ അകലെയാണെന്ന് യുഎസ് ജിയോളജിക്കൽ സർവ്വേ വ്യക്തമാക്കി.

എട്ട്പേർ മരിച്ചതായും 11 പേർക്ക് പരിക്കേറ്റതായും ചൈനയിലെ സിൻഹ്വാ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച കണക്കുകൾ ലഭ്യമല്ല. പീപ്പിൾസ് ഡെയ്ലി ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ഭൂചലന നിരീക്ഷണ കേന്ദ്രവും നാശനഷ്ടങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

earthquake-

താജിക്കിസ്താൻ അതിർത്തിയോട് ചേർന്ന് കിടക്കുന്നതും ആൾത്താമസം കുറഞ്ഞതുമായ ഈ ഉൾപ്രദേശത്തത് ഭൂചലനങ്ങളും പതിവാണ്. നേരത്തെ 2003ൽ സിംജിയാംഗ് പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ 268 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമേ കനത്ത നാശനഷ്ടവും റിപ്പോർട്ട് ചെയ്തിരുന്നു. റിക്ടർ സ്കെയിലിൽ 6.8 ആയിരുന്നു ഭൂചലനത്തിന്‍റെ തീവ്രത.

English summary
An earthquake rocked China's western Xinjiang region on Thursday, killing eight people and injuring another 11, state media reported.
Please Wait while comments are loading...