കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സന്ദേശം ചൈനക്കാര്‍ക്കുവേണ്ടി മൂന്നുതവണ മൊഴിമാറ്റി

  • By Anwar Sadath
Google Oneindia Malayalam News

ബെയ്ജിങ്: ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ തമാശകളായി പ്രചരിക്കവെ ചൈനയിലെ ഒരു ക്ഷേത്രവാസികളെ വലച്ചത് നരേന്ദ്രമോദിയുടെ സന്ദേശമാണ്. ചൈനീസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി ഷിയാനിലെ ഡാന്‍സിന്‍ഗാം ബുദ്ധ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

സന്ദര്‍ശക ഡയറിയില്‍ പ്രധാനമന്ത്രി ഒരു സന്ദേശം എഴുതിവെക്കുകയും ചെയ്തു. എന്നാല്‍, പ്രധാനമന്ത്രി പോയശേഷം സന്ദേശമെന്താണെന്ന് അന്വേഷിച്ച ക്ഷേത്രവാസികള്‍ അക്ഷരാര്‍ത്തത്തില്‍ ചുറ്റിപ്പോയി എന്നു പറയുന്നതാകും ശരി. കാരണം, മാതൃഭാഷയായ ഗുജറാത്തിയിലായിരുന്നു അദ്ദേഹം ക്ഷേത്രത്തിലെ ഡയറിയില്‍ കുത്തിക്കുറിച്ചത്.

modi-china

ഇന്ത്യന്‍ പ്രധാനമന്ത്രി എന്താണ് തങ്ങളോട് പറയാന്‍ ശ്രമിച്ചതെന്ന് അറിയണമെന്ന് ക്ഷേത്രവാസികള്‍ അറിയിച്ചതോടെ ഭാഷയെക്കുറിച്ച് അറിവില്ലാത്ത ബുദ്ധ സന്യാസിമാര്‍ ഇത് തര്‍ജ്ജിമ ചെയ്യാനായി സിയാങ് സര്‍വകലാശാലയിലെ പ്രൊഫസറായ ലി ലിയാനെ സമീപിച്ചു. ഗുജറാത്തി ഭാഷയെക്കുറിച്ച് അറിവില്ലാത്ത പ്രൊഫസര്‍ ഇതിനായി തന്റെ ഇന്ത്യന്‍ വംശജനായ ഗുരുവിന് സന്ദേശം കൈമാറി.

ഗുവനാകട്ടെ ഗുജറാത്തി അറിയാത്തതിനാല്‍ മറ്റൊരു സുഹൃത്തിനോട് സഹായം അഭ്യര്‍ഥിച്ചു. ഈ സുഹൃത്തിനാകട്ടെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം വശമുണ്ടായിരുന്നില്ലതാനും. ഒടുവില്‍ സുഹൃത്ത് സന്ദേശം ഹിന്ദിയിലേക്കും ഗുവാന്‍ ഹിന്ദിയിലെ സന്ദേശം ഇംഗ്ലീഷിലേക്കും മാറ്റി പ്രൊഫസര്‍ ലി ലിയാനു നല്‍കി. അദ്ദേഹം അത് ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റി ക്ഷേത്രത്തിനു കൈമാറുകയും ചെയ്തു. ബുദ്ധമതത്തിനായി ഗുജറാത്തി വംശജനായ സന്യാസി നല്‍കിയ സംഭാവനകളെക്കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം. ബുദ്ധസന്യാസിമാരെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. അല്‍പം വളഞ്ഞവഴിയിലൂടെയാണെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദേശത്തിന്റെ പൊരുള്‍ മനസിലാക്കിയ സന്തോഷത്തിലാണ് ഡാന്‍സിന്‍ഗാം ബുദ്ധ ക്ഷേത്രത്തിലെ സന്യാസിമാര്‍.

English summary
Modi's Gujarati Message confuses monks in China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X