• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യൂറോപ്പിൽ കുരങ്ങ് പനി വ്യാപിക്കുന്നു; ചർച്ച ചെയ്യാൻ യോഗം വിളിച്ച് ലോകാരോഗ്യ സംഘടന

 • By Akhil Prakash
Google Oneindia Malayalam News

ജനീവ, സ്വിറ്റ്സർലൻഡ്; കൂടുതൽ രാജ്യങ്ങളിലേക്ക് കുരങ്ങ് പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രോ ഗത്തെ കുറിച്ച് ചർച്ച ചെയ്യാൻ യോ ഗം വിളിച്ച് ലോകാരോഗ്യ സംഘടന. പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയിൽ മാത്രം കണ്ടിരുന്ന ഈ രോ ഗം ഇപ്പോൾ വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പന്ത്രണ്ടോളം രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തു എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ രാജ്യങ്ങളിലേക്ക് രോ ഗം പടരും എന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നൽകുന്നു.

രോ ഗ വ്യാപനത്തിന്റെ കാരണം എന്താണെന്ന് അറിയാൻ ബാധിത രാജ്യങ്ങളുമായും അതിന്റെ പങ്കാളികളുമായും ചർച്ച നടത്തുമെന്ന് മെയ് 20 ന് പുറത്തിറക്കിയ ഒരു ഔദ്യോഗിക പ്രസ്താവനയിൽ ലോകാരോഗ്യ സംഘടന അറിയിച്ചു. "നിരവധി രാജ്യങ്ങളിലെ ചില മൃഗങ്ങളിൽ ഈ വൈറസ് സാധാരണമാണ്. ഇതിലൂടെ ആയിരിക്കണം വൈറസ് ആളുകളിലേക്ക് പടരുന്നത്." പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. യൂറോപ്പിലാണ് ഇപ്പോൾ രോഗം വർധിച്ചുകൊണ്ടിരിക്കുന്നത്. ബെൽജിയം, ഓസ്ട്രിയ, ഫ്രാൻസ്, സ്വീഡൻ, സ്പെയിൻ, കാനറി, പോർച്ചു ഗൽ, ഇറ്റലി, ഇം ഗ്ലണ്ട് തുടങ്ങി യൂറോപ്പിന്റെ മിക്ക രാജ്യങ്ങളിലും കുരങ്ങ് പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്പെയിന്റെ തലസ്ഥാനമായ മാഡ്രിഡ് രോ ഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കനത്ത ജാ ഗ്രതയിലാണ്.

സ്പെയിനിൽ മാത്രം 40 പേർക്ക് രോ ഗം സ്ഥിരീകരിച്ചിട്ടുണ്ട്. 51 പേർക്ക് രോ ഗ ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പോർച്ചു ഗലിൽ 23 പേർക്കും ഇം ഗ്ലണ്ടിൽ 20 പേർക്കും രോ ഗം സ്ഥിരീകരിച്ചു. രോ ഗം ബാധിച്ചാൽ മിക്ക ആളുകളും ഏതാനും ആഴ്ചകൾക്കുള്ളിൽ സുഖം പ്രാപിക്കും. അപൂർവ സന്ദർഭങ്ങളിൽ മാത്രമേ രോ ഗം മാരകമാകാറുള്ളു എന്നാണ് ഇതുവരെയുള്ള കേസുകളിൽ നിന്ന് അറിയാൻ സാധിച്ചിരിക്കുന്നത്. പനി, പേശിവേദന, ലിംഫ് നോഡുകൾ വീർക്കുക തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുരങ്ങ് പനി ആരംഭിക്കുന്നത്. പിന്നീട് മുഖത്തും ശരീരത്തിലും ചിക്കൻപോക്‌സ് പോലുള്ള കുരുക്കളും പ്രത്യക്ഷപ്പെടും. ആഫ്രിക്കയിലെ വന്യജീവികളില്‍ നിന്നാണ് ഈ അസുഖം പ്രധാനമായും കണ്ടെത്തിയിരുന്നത്. 1958 ലാണ് ആദ്യമായി കുരങ്ങ് പനി റിപ്പോർട്ട് ചെയ്തത്.

'അടുപ്പത്തുപോലും വയ്ക്കാനാവാത്ത കുറ്റപത്രം; ദിലീപ് കേസില്‍ എന്തിനായിരുന്നു പുനഃരന്വേഷണം നടത്തിയത്''അടുപ്പത്തുപോലും വയ്ക്കാനാവാത്ത കുറ്റപത്രം; ദിലീപ് കേസില്‍ എന്തിനായിരുന്നു പുനഃരന്വേഷണം നടത്തിയത്'

രോഗം സാധാരണ കണ്ടുവരാത്ത രാജ്യങ്ങളിൽ നിരീക്ഷണം വ്യാപിപ്പിക്കുന്നതിനാൽ കൂടുതൽ കുരങ്ങുപനി കേസുകൾ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎൻ ഏജൻസി അറിയിച്ചു. അതേസമയം, വൈറസ് 'പകർച്ചവ്യാധി' അല്ലാത്തതിനാൽ പരിഭ്രാന്തരാകരുതെന്ന് ഇന്ത്യയിലെ ആരോഗ്യ വിദഗ്ധർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. അതേ സമയം യൂറോപ്പിൽ കുരങ്ങ് പനി വർദ്ധിക്കുന്നതിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആശങ്ക രേഖപ്പെടുത്തി. അനന്തരഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള രോഗത്തിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
  English summary
  Monkeypox spreads in Europe; The World Health Organization called for meetting to be discussed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X