'വിജയ് തൃഷയുടെ വെറും കളിപ്പാവ, സംഗീതയുടെ കുടുംബ ജീവിതം തകർത്തത് ഇരുവരും തമ്മിലെ വഴിവിട്ട ബന്ധം'; സുചിത്ര
തമിഴ്‌നാട് നിയമസഭയിലേക്കുള്ള തന്റെ ആദ്യ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന നടനും രാഷ്ട്രീയ നേതാവുമായ വിജയ് ഇപ്പോൾ വിവാഹമോചന വാർത്തകളിലൂടെയാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ഭാര്യ സംഗീത സ്വർണ്ണലിംഗം ചെങ്കൽപ്പട്ട് കുടുംബ കോടതിയിൽ അപ്രതീക്ഷിതമായി വിവാഹമോചന ഹർജി ഫയൽ ചെയ്‌തത് സിനിമാ, രാഷ്ട്രീയ മേഖലകളിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
വിജയ്ക്ക് ഒരു പ്രമുഖ നടിയുമായി ബന്ധമുണ്ടെന്നും, അതാണ് തങ്ങളുടെ ദാമ്പത്യം തകരാൻ കാരണം എന്നുമാണ് സംഗീതയുടെ ഹർജിയിലെ പ്രധാന ആരോപണം. 2021 ഏപ്രിൽ മുതൽ ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. വിജയിയുടെ ഈ ബന്ധം ഭാര്യ കണ്ടെത്തിയതിനെ തുടർന്നാണ് വേർപിരിയൽ സംഭവിച്ചതെന്നും ഹർജിയിൽ പറയുന്നു.

ഇതിന് പിന്നാലെ പല സൈബർ ഗ്രൂപ്പുകളും ആരാധകരും പ്രതിക്കൂട്ടിൽ നിർത്തുന്നത് വിജയ്ക്ക് ഒപ്പം ഒട്ടേറെ സിനിമകളിൽ സഹകരിച്ചിട്ടുള്ള, അടുത്ത സുഹൃത്ത് കൂടിയായ നടി തൃഷയെയാണ്. തൃഷയുടെ സോഷ്യൽ മീഡിയ പോസ്‌റ്റുകളിലും ഇത് തുടർന്നിരുന്നു. ഇപ്പോഴിതാ തൃഷ-വിജയ് ബന്ധത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തുകയാണ് പ്രമുഖ ഗായിക കൂടിയായ സുചിത്ര.
'തൃഷ ഒരു ബൈസെക്ഷ്വൽ ആണ്. ആണിനോടും പെണ്ണിനോടും അവൾക്ക് ഒരുപോലെ താൽപര്യമുണ്ട്. അതിൽ പെണ്ണുങ്ങളോടാണ് ഒരുപടി മുകളിൽ താൽപര്യം. തൃഷയുടെ കരവലയത്തിലാണ് വിജയ് എപ്പോഴും ഉള്ളത്. തൃഷയുടെ പാവ പോലെയാണ് വിജയ്. ഇരിക്കാൻ പറഞ്ഞാൽ വിജയ് ഇരിക്കും, നിക്കാൻ പറഞ്ഞാൽ നിൽക്കും' എന്നാണ് സുചിത്ര വിജയ്‌യുടെ ഭാര്യ സംഗീതയുടെ വിവാഹമോചന ഹർജിക്ക് പിന്നാലെ പറയുന്നത്.
നേരത്തെ മറ്റൊരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചില വെളിപ്പെടുത്തലുകൾ അവർ നടത്തിയിരുന്നു. 'വിജയ് തൃഷയെ ഒരുപാട് സ്നേഹിക്കുന്നുണ്ടാവാം. എന്നാൽ തൃഷയ്ക്ക് ഉദയനിധി സ്‌റ്റാലിനോടും തുല്യമായ ഇഷ്‌ടമുണ്ട്. രമ്യ കൃഷ്‌ണനെയും തൃഷ സ്നേഹിക്കുന്നു. പുരുഷന്മാരിൽ ഉദയനിധിയും സ്ത്രീകളിൽ രമ്യ കൃഷ്‌ണനുമാണ് തൃഷയ്ക്ക് പ്രിയം. തൃഷ ധനുഷിന്റെ പേര് വളരെ തന്ത്രപരമായി ഉപയോഗിക്കുകയാണ്' എന്നും സുചിത്ര വ്യക്തമാക്കിയിരുന്നു.
തൃഷയുടെ നടക്കാതെ പോയ വിവാഹത്തെക്കുറിച്ചും സുചിത്ര വെളിപ്പെടുത്തി. 'യഥാർത്ഥത്തിൽ, തൃഷ സ്‌റ്റാലിന്റെ മരുമകളാകേണ്ടിയിരുന്നു. പക്ഷേ, എന്റെ അറിവിൽ അവർ ആരെയും വിവാഹം കഴിക്കില്ല. അവർ എല്ലാ ബന്ധങ്ങൾക്കും അപ്പുറമുള്ള ഒരു സ്നേഹത്തിലാണ് വിശ്വസിക്കുന്നത്. വരുൺ മണിയനുമായി നടക്കേണ്ടിയിരുന്ന വിവാഹം ഉദയനിധി സ്‌റ്റാലിന്റെ ഇടപെടൽ കാരണമാണ് മുടങ്ങിയത്. അവരുടെ വിവാഹം ഉദയനിധിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല' സുചിത്ര കൂട്ടിച്ചേർത്തു.
ഒത്തുതീർപ്പിന് പ്രതിഫലം 250 കോടി രൂപ?
അതിനിടെ മറ്റൊരു നിർണായക വിവരവും ഇപ്പോൾ പുറത്തുവരുന്നുണ്ട്. വിജയ് തന്റെ ദാമ്പത്യ പ്രശ്‌നങ്ങൾ കുടുംബകോടതിയിലെത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയ് ഭാര്യ സംഗീത സ്വർണലിംഗവുമായി കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് ശ്രമിക്കുകയാണ്. ഇക്കാര്യത്തിൽ ഇരുവരും പലതവണ ചർച്ചകൾ നടത്തിയെന്നാണ് വിവരം.
ഈ ഒത്തുതീർപ്പിന്റെ ഭാഗമായി 250 കോടി രൂപയുടെ വലിയൊരു നഷ്‌ടപരിഹാര തുക വാഗ്‌ദാനം ചെയ്യാനാണ് വിജയ് ചർച്ച നടത്തുന്നത്. ഈ ഭീമമായ തുക സംഗീതയ്ക്കും മക്കളായ ജേസൺ സഞ്ജയ്ക്കും ദിവ്യ സാഷയ്ക്കും വേണ്ടിയുള്ളതാണ്. എന്നാൽ, തുകയുടെ വിതരണ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കുടുംബത്തിന്റെ അന്തസും സ്വകാര്യതയും കാത്തുസൂക്ഷിക്കാനാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ. ഇരു കക്ഷികളും ധാരണയിലെത്തിയാൽ, നിലവിലുള്ള വിവാഹമോചന ഹർജി പിൻവലിക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം വിജയ്‌യുടെ ഭാര്യ സംഗീതയുടേതായിരിക്കും. അവർ വഴങ്ങിയില്ലെങ്കിൽ നിയമ വ്യവഹാരങ്ങൾ വിജയ്ക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കും.
-
വിജയ് ഒരുങ്ങിത്തന്നെ, പ്രകടന പത്രിക വനിതാ ദിനത്തിൽ; ഓരോ വീട്ടിലും മോട്ടോർ സൈക്കിൾ, നല്ല ജോലി, വൻ വാഗ്ദാനങ്ങൾ -
കരൂര്‍ ദുരന്തത്തെ ഓര്‍മിപ്പിച്ച് വിജയ്‌യുടെ റാലിയില്‍ വീണ്ടും അപകടം; ഇക്കുറി തഞ്ചാവൂരില്‍: 6 പേര്‍ക്ക് പരിക്ക് -
'അടുത്ത ജന്മം ഒരു കര്‍ഷകനാകണം...'; ആദ്യ പ്രകടന പത്രിക പുറത്തിറക്കി വിജയ് -
വിജയ്-സംഗീത ദാമ്പത്യം കോടതിക്ക് പുറത്ത് തീര്‍ന്നേക്കും; വിജയ് ഓഫര്‍ ചെയ്ത തുക പുറത്ത് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; കേരള വിപണിയില്‍ ട്വിസ്റ്റ്, ആഗോള വിപണിയില്‍ വന്‍ കുതിപ്പ്, പവന് വില -
"മമ്മൂട്ടിക്കൊപ്പം ഉദ്‌ഘാടനം ചെയ്യാൻ താൽപര്യമില്ലെന്ന് അടൂർ ഗോപാലകൃഷ്‌ണൻ പറഞ്ഞു, വളരെ ഫ്രണ്ട്ലി ആയിരുന്നു" -
സ്വർണം വില മൂക്കും കുത്തി വീഴും, ചരിത്രം ആവർത്തിക്കും; 75000ത്തിനും താഴേക്ക് പോകുമോ? -
സ്വർണം വിറ്റോളൂ, പവന് ഒരു ലക്ഷമെങ്കിലും കിട്ടണമെങ്കിൽ ചെയ്യേണ്ടത്..മേരി ജോർജ് പറയുന്നു -
പ്രതീക്ഷിച്ചത് തന്നെ... സ്വര്‍ണം കുതിച്ചു; ആഗോളവിപണിയില്‍ വന്‍വില; വെള്ളിയും കുതിക്കുന്നു -
കൊച്ചിക്കാർ ഇനിയും കാത്തിരിക്കണം; അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ വൈകും? മാർച്ചിൽ തുറക്കില്ല..! -
'ഉർവശി എന്തിനാണ് ഇങ്ങനെ പച്ചനുണ പറയുന്നത്..നിൽപ്പിലും നടപ്പിലുമുണ്ട് 10 പൈസയുടെ കുറവ്';ശാന്തിവിള ദിനേശ് -
സ്വര്‍ണവില ഇടിയുന്നത് നോക്കേണ്ട..! വില കുതിക്കുന്നത് ഗ്രാമിന് 20000 ത്തിലേക്ക്! വെള്ളി 4 ലക്ഷത്തിലേക്ക് -
പരീക്ഷകളില്‍ വിജയിക്കും, വ്യാപാരം ലാഭകരമാകും, സന്തോഷവാര്‍ത്ത കേള്‍ക്കും, ദാമ്പത്യ സന്തോഷം, നാൾഫലം -
സ്വർണ വില ഗ്രാമിന് 19,000ത്തിന് മുകളിൽ, പവൻ വില 1.75 ലക്ഷത്തിലേക്കും?; ഇനി പിടിച്ചാൽ കിട്ടില്ലെന്ന് പ്രവചനം -
ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും, കുടുംബത്തില്‍ സമാധാനം, സുഖഭോഗങ്ങള്‍ വര്‍ധിക്കും, നാൾഫലം














Click it and Unblock the Notifications