കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളെ വര്‍ഷങ്ങളോളം മുറിയിലിട്ട് പൂട്ടി മാതാവും സഹോദരങ്ങളും; ഒടുവില്‍ രക്ഷകയായി ഇളയ സഹോദരി

  • By Desk
Google Oneindia Malayalam News

ദുബയ്: സ്വന്തം മകളെ വര്‍ഷങ്ങളോളം മുറിയിലിട്ട് പൂട്ടുകയും ആവശ്യത്തിന് ഭക്ഷണം നല്‍കാതെ പീഡിപ്പിക്കുകയും ചെയ്ത മാതാവും സഹോദരങ്ങളും ദുബയില്‍ വിചാരണ നേരിടുകയാണിപ്പോള്‍. 50കാരിയായ ജോര്‍ദാന്‍ സ്വദേശി വീട്ടമ്മ, അവരുടെ 20കാരനായ മകന്‍, 23ഉം 31ഉം പ്രായമുള്ള പെണ്‍മക്കള്‍ എന്നിവര്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റിലായിരുന്നു. 26കാരിയായ കുട്ടിയുടെ പിതാവിനും 25കാരിയായ മറ്റൊരു മകളെള്‍ക്കുമെതിരേ വിവരം പോലിസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിന് കേസെടുത്തിട്ടുണ്ട്. 2009 മുതലാണ് ഇപ്പോള്‍ 26 വയസ്സുള്ള യുവതിയെ അമ്മയും സഹോദങ്ങളും ചേര്‍ന്ന് പീഡിപ്പിച്ചത്.

മാതാവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വീട്ടിലെ മുറികളിലൊന്നില്‍ യുവതിയെ പൂട്ടിയിടുകയായിരുന്നു. ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ നല്‍കിയില്ലെന്നു മാത്രമല്ല, അവരെ അമ്മയും സഹോദരങ്ങളും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. പീഡനത്തെ തുടര്‍ന്ന് യുവതിയുടെ മുന്‍ പല്ല് പൊട്ടുന്ന സ്ഥിതിയുണ്ടായി. സഹോദരന്‍ തന്റെ സ്റ്റണ്‍ഗണ്‍ ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി കോടതിയെ ബോധിപ്പിച്ചു.

girl

യുവതിയെ പീഡിപ്പിച്ച കാര്യം അമ്മയും മക്കളും പോലിസിനോട് സമ്മതിച്ചു. അമ്മ പുറത്തുപോകുമ്പോഴെല്ലാം മകള്‍ രക്ഷപ്പെടാതെ നോക്കുന്നതിന് മറ്റ് മക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അമ്മയുടെ പീഡനം ഭയന്നാണ് തങ്ങള്‍ പോലിസില്‍ വിവരം പറയാതിരുന്നതെന്ന് മക്കള്‍ പറഞ്ഞു. എന്നാല്‍ അമ്മ ദൂരെസ്ഥലത്തേക്ക് യാത്ര പോയ സന്ദര്‍ഭത്തില്‍ ഏറ്റവും ഇളയ മകളായ 15കാരിയാണ് സഹോദരിയുടെ രക്ഷയ്‌ക്കെത്തിയത്. വാതില്‍ തുറന്ന് പുറത്തുകടക്കാന്‍ അവസരമൊരുക്കിയ ശേഷം പോലിസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തനിക്ക് ആറ് വയസ്സുള്ളപ്പോള്‍ മുതല്‍ അമ്മയും സഹോദരിയും വഴക്കിടാറുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. സഹോദരിയോടുള്ള മറ്റുള്ളവരുടെ ക്രൂരതയില്‍ മനം നൊന്താണ് അവരെ രക്ഷപ്പെടുത്താന്‍ മുതിര്‍ന്നതെന്നും കുട്ടി വ്യക്തമാക്കി.

English summary
Mother locks daughter inside house, tortures her in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X