കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ടേലയുടെ വില്‍പ്പത്രത്തില്‍ വിന്നിക്കൊന്നുമില്ല

  • By Aswathi
Google Oneindia Malayalam News

ജോഹന്നസ് ബര്‍ഗ്: അന്തരിച്ച ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ വില്‍പ്പത്രത്തില്‍ നിന്ന് രണ്ടാം ഭാര്യ വിന്നി പുറത്ത്. 24. 8 കോടി രൂപയോളം വരുന്ന സ്വത്ത് വീതം വച്ചപ്പോള്‍ വിന്നി മഡികിസേലയ്ക്ക് ഒന്നുമില്ല.

അതേസമയം വിന്നിയുടെ മക്കളായ സെനാനി മണ്ടേല, സിന്ദുസ്വ മണ്ടേല എന്നിവര്‍ക്ക് മണ്ടേല സ്വത്തില്‍ ഒരു വിഹിതം നീക്കി വച്ചിട്ടുണ്ട്. ഭൂസ്വത്തില്‍ ഭൂരിഭാഗവും എഴുതി വച്ചിരിക്കുന്നത് മൂന്നാം ഭാര്യ ഗ്രേക്ക മാക്കിളിനാണ്.

winnie-mandela

ആദ്യഭാര്യ ഇവില്യാനില്‍ നിന്ന് 1957ല്‍ വിവാഹ മോചനം നേടിയ ശേഷം 1958ലാണ് മണ്ടേല വിന്നിയെ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് മണ്ടേലയുടെ സമര പോരാട്ടങ്ങള്‍ക്കൊപ്പമെല്ലാം വിന്നി തുണയായിരുന്നു. അദ്ദേഹത്തിന്റെ ജയില്‍ വാസകാലത്തെല്ലാം വിന്നിതന്നെയായിരുന്നു ഭാര്യ. ആ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്. നീണ്ട നാല്‍പത് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം 1996ലാണ് വിന്നിയും മണ്ടേലയും വേര്‍ പിരിയുന്നത്. മണ്ടേലയ്‌ക്കൊപ്പം ഏറ്റവും കൂടുതല്‍ കുടുംബ ജീവിതം നയിച്ചതും വിന്നി തന്നെ.

മണ്ടേല മരണക്കിടക്കയില്‍ കിടക്കുമ്പോള്‍തന്നെ കുടുംബത്തില്‍ അവകാശത്തര്‍ക്കം നിലനിന്നിരുന്നു. മണ്ടേല രോഗശയ്യയില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ സംസ്‌കാരസ്ഥലത്തെ ചൊല്ലി ആദ്യഭാര്യ ഇവിലിനിലുണ്ടായ മകള്‍ മകസിവയും കൊച്ചുമക്കളില്‍ മുതിര്‍ന്നവനായ മാണ്ഡല മണ്ടേലയും തമ്മിലായിരുന്നു തര്‍ക്കം. മണ്ടേലയുടെ മരണത്തിന് ശേഷം അവകാശത്തര്‍ക്കത്തെ ചൊല്ലിയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന വില്‍പ്പത്രത്തിനെതിരെ മക്കളാരും രംഗത്തെത്തിയിട്ടില്ല.

English summary
Nelson Mandela's ex-wife Winnie left out of legendary anti-apartheid leader's $4.1M will.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X