കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

42 ഇന്ത്യന്‍ ചാനലുകള്‍ക്കും സിനിമകള്‍ക്കും നേപ്പാളില്‍ വിലക്ക്, മോദിയുടെ കോലം കത്തിച്ചു

  • By Sruthi K M
Google Oneindia Malayalam News

കാഠ്മണ്ഡു: നേപ്പാളില്‍ ഇനിമുതല്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യില്ല. ഇന്ത്യയുടെ എല്ലാ ചാനലുകളും നേപ്പാള്‍ പിന്‍വലിച്ചു. ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി 42 ഓളം ചാനലുകളുടെ സംപ്രേക്ഷണമാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. നേപ്പാളിലെ കേബിള്‍ ഓപ്പറേറ്റര്‍മാരാണ് ചാനലുകള്‍ പിന്‍വലിച്ചത്. നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ അനാവശ്യമായി ഇടപ്പെടുന്നുവെന്നാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നത്.

ടെലിവിഷന്‍ ചാനലുകള്‍ മാത്രമല്ല ഇന്ത്യന്‍ സിനിമകള്‍ നേപ്പാള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനും കഴിയില്ല. സിനിമകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നേപ്പാളിലേക്ക് എത്തിക്കുന്ന ചരക്കിന് ഇന്ത്യ ഉപരോധമേര്‍പ്പെടുത്തിയതായും പ്രതിഷേധക്കാര്‍ ആരോപിക്കുന്നുണ്ട്. ഇത്തരം നടപടികളില്‍ പ്രതിഷേധിച്ച് ഉപരോധം അനിശ്ചിതമായി തുടരാനാണ് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ തീരുമാനം.

nepal

നേപ്പാളിലെ പുതിയ ഭരണ സംവിധാനത്തെ ഇന്ത്യ പ്രതികൂലിക്കുകയാണ് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചും പ്രതിഷേധം അറിയിച്ചു. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ ഇന്ത്യന്‍ അംബാസിഡര്‍ രഞ്ജിത് റേ നിഷേധിക്കുകയാണ് ചെയ്തത്.

അനാവശ്യമായി ആരോപണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. നേപ്പാളിന്റെ പുതിയ ഭരണഘടനയ്‌ക്കെതിരെ ഇന്ത്യ നീങ്ങിയിട്ടില്ലെന്നും സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് ചരക്ക് എത്തിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

English summary
Cable TV operators in Nepal have blocked 42 Indian channels in protest against what they call an unofficial 'blockade of goods' into the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X