കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയുടെ ചങ്കിടി കൂട്ടി വീണ്ടും ഉത്തര കൊറിയ; ഹൈഡ്രജന്‍ ബോംബ് റെഡി

  • By Desk
Google Oneindia Malayalam News

പ്യോംഗ്യാംഗ്: അമേരിക്കന്‍ ഭീഷണികള്‍ക്കു മുമ്പില്‍ വഴങ്ങില്ലെന്ന സന്ദേശവുമായി വീണ്ടും ഉത്തരകൊറിയ. അമേരിക്കയെ ആക്രമിക്കാന്‍ അത്യുഗ്ര പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് തങ്ങളുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലില്‍ ഘടിപ്പിക്കാന്‍ പാകത്തില്‍ തയ്യാറായതായി ഉത്തര കൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ അവകാശപ്പെട്ടു.

എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ പാകത്തില്‍ സജ്ജമായ ഹൈഡ്രജന്‍ ബോംബ് പ്രസിഡന്റ് കിം ജോംഗ് ഉന്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. ഇതാദ്യമായാണ് ഹൈഡ്രജന്‍ ബോംബ് വികസിപ്പിക്കാന്‍ മാത്രമുള്ള ആണവ സാങ്കേതികവിദ്യ തങ്ങള്‍ക്കുണ്ടെന്ന് ഉത്തരകൊറിയ അവകാശപ്പെടുന്നത്.

kimjongun

അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഭയപ്പെടുത്താന്‍ പോന്നതാണ് പുതിയ അവകാശവാദം. അമേരിക്കന്‍ പ്രദേശങ്ങളില്‍ നേരിട്ടെത്താന്‍ പാകത്തിലുള്ളതാണ് ഉത്തരകൊറിയയുടെ മിസൈലുകളെന്നതാണ് ഇതിന് കാരണം. യുദ്ധത്തിലേക്ക് തള്ളിവിട്ടാല്‍ പിടിച്ചുനില്‍ക്കാന്‍ മറ്റു വഴികളില്ലാതെ വരുമ്പോള്‍ അറ്റകൈ പ്രയോഗിക്കാന്‍ മടിക്കാത്തയാളാണ് കിം ജോംഗ് ഉന്‍ എന്നതും അമേരിക്കയുടെ ചങ്കിടി കൂട്ടും.

നൂറുകണക്കിന് കിലോടണ്‍ വരെ ശേഷിയുള്ള ഹൈഡ്രജന്‍ ബോംബുകള്‍ എത്ര ഉയരത്തില്‍ വച്ചും സ്‌ഫോടനം നടത്താന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും ഈ സാങ്കേതികവിദ്യ തികച്ചും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണെന്നും വാര്‍ത്താ ഏജന്‍സി അവകാശപ്പെട്ടു. എത്രവേണമെങ്കിലും അണ്വായുധങ്ങള്‍ നിര്‍മിക്കാന്‍ രാജ്യത്തിന് ശേഷിയുണ്ടെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്.

ഉത്തര കൊറിയയുടെ ആണവ ശേഷിയെക്കുറിച്ച് പരിശോധന നടത്താന്‍ അമേരിക്കയ്‌ക്കോ തെക്കന്‍ കൊറിയക്കോ സാധിക്കുകയില്ലെന്നിരിക്കെ, അവര്‍ പറയുന്നത് വിശ്വസിക്കുകയല്ലാതെ വേറെ വഴിയില്ലെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അവകാശവാദം ശരിയാണെങ്കിലും അല്ലെങ്കിലും, അമേരിക്കയുടെ നേതൃത്വത്തില്‍ തങ്ങള്‍ക്കെതിരേ നടക്കുന്ന നീക്കങ്ങള്‍ ചെറുക്കാന്‍ ഏതറ്റം വരെ പോവാനും ഉത്തരകൊറിയ തയ്യാറാണെന്ന സന്ദേശമാണ് ഹൈഡ്രജന്‍ ബോംബ് പരിശോധനയിലൂടെ ഉന്‍ നല്‍കാനുദ്ദേശിക്കുന്നത് എന്നതില്‍ സംശയമില്ല.

ജപ്പാനു മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ട് എതിരാളികളെ ഞെട്ടിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് പുതിയ അവകാശവാദം എന്നത് ശ്രദ്ധേയമാണ്. മിസൈല്‍ പരീക്ഷണത്തിനെതിരേ ഉയര്‍ന്ന അന്താരാഷ്ട്ര പ്രതിഷേധം ഉത്തരകൊറിയ മുഖവിലക്കെടുത്തില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ഉത്തരകൊറിയക്കെതിരേ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പക്ഷേ അതൊന്നും തങ്ങളെ പിറകോട്ടടിപ്പിക്കില്ലെന്നാണ് പുതിയ പുറത്തുവിടലിലൂടെ ഉത്തരകൊറിയ ലോകത്തോട് വിളിച്ചുപറയുന്നത്.

English summary
North Korea threatens US again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X