കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

90,000 ഡോളറിന് ഒരു തമാശയുണ്ട്, എന്താ കേള്‍ക്കണോ?

  • By Meera Balan
Google Oneindia Malayalam News

മിയാമി: പണ്ട് ഒരു സിനിമയില്‍ 'തിരക്കഥ വേണോ തിരക്കഥ ' എന്ന് വിളിച്ച് നടക്കുന്ന ശ്രീനിവാസന്റെ കഥാപാത്രമുണ്ട്. ഇത്തരത്തില്‍ നമുക്ക് തമാശ വിറ്റാലോ? കുറഞ്ഞത് എത്ര രൂപ കിട്ടും? വല്ലോ പത്തോ ആയിരമോ ഒക്കെയാവും. എന്നാല്‍ മിയാമിയില്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരോട് തമാശ പറഞ്ഞ ഒരു ഡോക്ടര്‍ക്ക് വലിയ പിഴ കൊടുക്കേണ്ടി വന്നു. 90,000 ഡോളറാണ് 'തമാശ'യുടെ വിലയായി നല്‍കേണ്ടി വന്നത്. തന്റെ ബാഗിനുള്ളില്‍ ബോംബുണ്ടെന്ന് ഡോക്ടര്‍ തമാശിച്ചതാണ് പിഴ നല്‍കാന്‍ ഇടയായത്.

നോക്കണേ ഡോക്ടറുടെ തമാശയ്ക്ക് ലഭിച്ച വിലയ അറുപത് കാരനായ മാനുവല്‍ അല്‍വാര്‍ഡോ എന്ന ഡോക്ടറാണ് ഇത്രയും കോസ്റ്റ്‌ലിയായ തമാശ പറഞ്ഞത്. അവികാന ഫ്‌ളൈറ്റില്‍ ബോഗൊറ്റയിലേയ്ക്ക് യാത്ര ചെയ്യാനെത്തിയതായിരുന്നു ഡോക്ടര്‍.

Laughing

പതിവ് സുരക്ഷ പരിധോനകള്‍ക്കിടെ എയര്‍പോര്‍ട്ട് ജീവനക്കാരന്‍ ബാഗില്‍ എന്താണെന്ന് ഡോക്ടറോട് ചോദിച്ചു. രസികനായ ഡോക്ടര്‍ പറഞ്ഞു ബാഗിനുള്ളില്‍ സ്‌ഫോടന വസ്തുവാണെന്ന്. മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ തിരുത്തി പറയുകയും ചെയ്തു. എന്നാല്‍ സുരക്ഷ ജീവനക്കാര്‍ കാര്യം വളരെ സീരിയസായി എടുത്തു. മണിയ്ക്കൂറുകളോളം വിമാനത്താവളത്തിലെ മുക്കും മൂലയും അരിച്ചു പെറുക്കി. എന്തിനേറെ പല വിമാനങ്ങളും വൈകി. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുക്കുകയും വന്‍ തുക പിഴയായി വിധിയ്ക്കുകയുമായിരുന്നു.

English summary
A doctor thought it might be funny to crack a joke about a bomb in his luggage. Instead, he partly forced the evacuation of Miami International airport, and earned an almost $90,000 fine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X