ഒമാന്‍ അപ്രതീക്ഷിത നേട്ടം; ഇറാന്റെ ചെലവില്‍ ഉഗ്രന്‍ ലോട്ടറി, ഈ ഉപാധി അമേരിക്ക പോലും കരുതിയില്ല
ടെഹ്റാന്: ഇറാന്റെ ഭരണകൂടത്തെ മറിച്ചിട്ട് പുതിയ വ്യക്തികളെ ഭരണം ഏല്‍പ്പിക്കും എന്നായിരുന്നു അമേരിക്ക യുദ്ധം തുടങ്ങുന്ന വേളയില്‍ പറഞ്ഞത്. 40 ദിവസം പിന്നിട്ട് വെടിനിര്‍ത്തലിന് തയ്യാറായിരിക്കുകയാണ് അമേരിക്ക. ഇറാന് പത്തിന ആവശ്യങ്ങള്‍ മുന്നോട്ട വച്ചു. എല്ലാം ചര്‍ച്ച ചെയ്യാമെന്ന ധാരണയില്‍ രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച പാകിസ്താന് തലസ്ഥാനമായ ഇസ്ലാമാബാദില് തുടര്‍ ചര്‍ച്ചകള്‍ നടക്കും. യുദ്ധം തുടങ്ങുമ്പോള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അമേരിക്ക ഇപ്പോള്‍ മാറ്റിവച്ചിരിക്കുകയാണ്. യുദ്ധം തുടങ്ങിയ തൊട്ടുപിന്നാലെ ഇറാന് തങ്ങളുടെ വജ്രായുധമായ ഹോര്‍മുസ് പാത അടച്ചതാണ് അമേരിക്കയെ വെട്ടിലാക്കിയത്. ഇതോടെ ലോക കടല്‍ വ്യാപാര പാതയുടെ പ്രധാന മാര്‍ഗം അടഞ്ഞു.

ഈ വേളയില്‍ നാറ്റോ ഉള്‍പ്പെടെയുള്ള സൈനിക സഖ്യവും യൂറോപ്പും ആഫ്രിക്കയും ഏഷ്യയുമെല്ലാം ഇറാനെതിരെ തിരിയുമെന്നും തങ്ങള്‍ക്കൊപ്പം യുദ്ധത്തില്‍ ചേരുമെന്നും അമേരിക്ക കരുതിയിരുന്നു. എന്നാല്‍ ആരും യുദ്ധത്തില്‍ പങ്കാളിയായില്ല എന്ന് മാത്രമല്ല, സ്പെയിനും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനെതിരായ നീക്കത്തിന് ഇല്ല എന്ന് വ്യക്തമാക്കുകയും ചെയ്തു.
പിന്തുണ ലഭിക്കാതിരിക്കുകയും ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന് ആക്രമണം ശക്തമാക്കുകയും ചെയ്തതോടെ അമേരിക്ക ശരിക്കും പെട്ടു. ഹോര്‍മുസ് പാത അടച്ചത് ആഗോള വിപണിയെ പിടിച്ചുലച്ചു. വൈകാതെ ചെങ്കടലിലെ പാത അടയ്ക്കുമെന്ന് ഇറാന് ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ എത്തിയ അമേരിക്ക ഹോര്‍മുസ് പാത തുറക്കണം എന്ന ഉപാധിയിലേക്ക് ചുവടുമാറ്റി.
ഇറാന്റെ പുതിയ പദ്ധതി ഇങ്ങനെ, ഒമാന്‍ ലാഭം
34 കിലോമീറ്റര്‍ വീതിയുള്ള കടല്‍പാതയാണ് ഹോര്‍മുസ്. ഇറാനുമായും ഒമാനുമായും ചേര്‍ന്നാണ് ഈ മേഖല കിടക്കുന്നത്. അതുകൊണ്ടുതന്നെ ഹോര്‍മുസ് ഇരുരാജ്യങ്ങള്‍ക്കും നിയന്ത്രിക്കാന്‍ സാധിക്കും. യുദ്ധം തുടങ്ങിയതോടെ ഇറാന് ഹോര്‍മുസ് നിയന്ത്രണത്തിലാക്കി. ഒമാന്‍ മൗനം പാലിക്കുകയും ചെയ്തു. വെടിനിര്‍ത്തലിന് ഒമാന്‍ മുന്നോട്ട് വച്ച പത്ത് ഉപാധികളില്‍ പ്രധാനപ്പെട്ടത് ഹോര്‍മുസുമായി ബന്ധപ്പെട്ടതാണ്.
ഹോര്‍മുസ് കടല്‍ പാത തുറക്കാന്‍ തയ്യാറാണ്. പക്ഷേ, ഇതിലൂടെ പോകുന്ന കപ്പലുകള്‍ ടോള്‍ നല്‍കണം എന്നാണ് ഇറാന്റെ ഉപാധി. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച വെള്ളിയാഴ്ച നടക്കും. ഇറാന്റെ ആവശ്യം അംഗീകരിച്ചാല്‍, ഹോര്‍മുസ് വഴി പോകുന്ന കപ്പലുകള്‍ നിശ്ചിത തുക ഇറാന് നല്‍കേണ്ടി വരും. ഇത് ഇറാന്റെ വരുമാനത്തിന് മുതല്‍കൂട്ടാകും.
ഇറാന് മാത്രമല്ല, ഒമാനും ടോള്‍ നല്‍കേണ്ടി വരും. ഇത്തരത്തില്‍ കിട്ടുന്ന പണം യുദ്ധത്തില്‍ തകര്‍ന്ന ഇറാന്റെ എല്ലാ മേഖലകളും പുനര്‍നിര്‍മിക്കുന്നതിന് ഉപയോഗിക്കാനാണ് തീരുമാനം. വിദേശ രാജ്യങ്ങളുടെ ചെലവില്‍ രാഷ്ട്ര പുനര്‍നിര്‍മാണത്തിനാണ് ഇറാന്റെ നീക്കം. നേരത്തെ സുഗമമായി എല്ലാ കപ്പലുകളും പോയിരുന്ന പാത, യുദ്ധത്തിന് ശേഷം ടോള്‍ നല്‍കേണ്ട അവസ്ഥയാകും. അമേരിക്ക നടത്തിയ യുദ്ധം ലോകരാജ്യങ്ങള്‍ക്ക് മറ്റൊരു തിരിച്ചടിയാണ് ഇതിലൂടെ നല്‍കിയത്.
ഈജിപ്തില്‍ സൂയസ് കനാല്‍ വഴി പോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ പിരിക്കുന്നുണ്ട്. ഈജിപ്ഷ്യന്‍ ഭരണകൂടത്തിന്റെ പ്രധാന വരുമാന മാര്‍ഗമാണിത്. പാനമ കനാലിലൂടെ പോകുന്ന കപ്പലുകളില്‍ നിന്ന് പാനമയും ടോള്‍ പിരിക്കുന്നുണ്ട്. സമാനമായ മാതൃകയാണ് ഇറാനും ഒമാനും പദ്ധതിയിട്ടിരിക്കുന്നത്.
-
ഒമാന്‍ മറ്റൊരു വഴിക്ക്; ഇറാന്റെ മോഹം നടക്കില്ല, ഹോര്‍മുസ് കടലിടുക്കില്‍ 'പണം കായ്ക്കില്ല' -
സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി താളംതെറ്റി; ക്രൂഡ് ഓയില്‍ വില കുതിച്ചു, പെട്രോള്‍ വില കൂടിയേക്കും -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി! -
ഇറാന് ഇന്ത്യ ഓരോ ദിവസവും 22 ലക്ഷം ഡോളര്‍ നല്‍കേണ്ടി വരും; കൈവിട്ട കളി, നേട്ടം കൊയ്യാന്‍ ചൈന -
ആഗോള വിപണിയുടെ പാതയിൽ ദുബായ്; സ്വർണത്തിന് കുത്തനെ വില കൂടി, 24 കാരറ്റിന് എത്ര കൊടുക്കണം? -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
യുഎഇ 20 ബില്യണ്‍ ദിര്‍ഹം വച്ചു; ബഹ്റൈന്‍ 2 ബില്യണ്‍ ദിനാറും, ഡോളര്‍ ഔട്ട്, എന്താണ് കറന്‍സി സ്വാപ് -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ഖമനേയിയുടെ കൊലപാതകം, ഹോര്‍മുസ് തടസം, എണ്ണ പ്രതിസന്ധി; യുഎസ്-ഇറാന് യുദ്ധത്തില്‍ സംഭവിച്ചത് -
ആശ്വാസവാര്‍ത്ത..! യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍, തീരുമാനം പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ -
ദുബായ് ഗ്ലോബൽ വില്ലേജ് എപ്പോൾ തുറക്കും? അധികൃതരുടെ മറുപടി ഇതാണ് -
വീട്ടിൽ നിന്ന് മാറി താമസിക്കേണ്ടി വരും, ഉന്നതവ്യക്തികളുമായി ബന്ധം സ്ഥാപിക്കും, നാൾഫലം












Click it and Unblock the Notifications