• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് എന്ന് അവസാനിക്കും? ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള പഠനം നല്‍കുന്ന സൂചന ഇങ്ങനെ

Google Oneindia Malayalam News

ഡര്‍ബന്‍: കൊവിഡ് എന്ന് അവസാനിക്കും? ലോകം മുഴുവന്‍ ഇപ്പോള്‍ ചോദിക്കുന്ന ഒരു ചോദ്യമാണിത്. ദശാബ്ദത്തോളം ഒരു വൈറസ് നിലനില്‍ക്കുമെന്നാണ് യഥാര്‍ത്ഥ ഉത്തരം. പക്ഷേ ഒരു സമയം കഴിഞ്ഞാല്‍ മനുഷ്യ ശരീരത്തില്‍ വൈറസ് അധികം തീവ്രതയില്ലാത്ത അവസ്ഥയിലേക്ക് മാറാറുണ്ട്. സാധാരണ രോഗമായി കൊറോണവൈറസ് മാറുമ്പോഴാണ് ഇത് സംഭവിക്കുക. ചില വിദഗ്ധര്‍ ഒമൈക്രോണിന് ശേഷം കൊവിഡ് അവസാനിക്കും എന്ന് പ്രവചിച്ചിട്ടുണ്ട്. കൊവിഡിനെതിരെ സ്വാഭാവിക പ്രതിരോധ ശേഷി മനുഷ്യ ശരീരത്തിന് കൈവരുന്നതാണ് മഹാമാരിയുടെ അവസാനമായി കാണുക. ഒമൈക്രോണിന്റെ വ്യാപനവും എന്നാല്‍ അത് തീവ്രമല്ലാത്തതുമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് വിദഗ്ധര്‍ എത്താന്‍ കാരണം.

അഖിലേഷിന്റെ മത്സരം കാര്‍ഹാലില്‍ നിന്ന്, 28 വര്‍ഷമായി എസ്പി കോട്ട, 2002 ഓര്‍മ വേണമെന്ന് ബിജെപിഅഖിലേഷിന്റെ മത്സരം കാര്‍ഹാലില്‍ നിന്ന്, 28 വര്‍ഷമായി എസ്പി കോട്ട, 2002 ഓര്‍മ വേണമെന്ന് ബിജെപി

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള പഠനങ്ങള്‍ തെളിയിക്കുന്നത് ചില നിര്‍ണായക കാര്യങ്ങള്‍. ഡെല്‍റ്റ വേരിയന്റ് മൂലം കൊവിഡ് ബാധിച്ചവര്‍ക്ക് ഒമൈക്രോണ്‍ ബാധിക്കാന്‍ ഇടയുണ്ടെന്നാണ് ഈ പഠനത്തില്‍ പറയുന്നത്. എന്നാല്‍ ഒമൈക്രോണ്‍ ബാധിച്ചവരെ വീണ്ടും ഡെല്‍റ്റ വേരിയന്റ് ബാധിക്കില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഇവര്‍ വാക്‌സിനെടുത്തത് മാത്രമാണെങ്കില്‍ മാത്രമാണ് ബാധിക്കാതിരിക്കുകയെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി ഒമൈക്രോണ്‍ ബാധിതരായ 23 പേരില്‍ നിന്നെടുത്ത സാമ്പിളുകളുടെ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇവര്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒമൈക്രോണിനെതിരെയാണ് ഏറ്റവും കൂടുതല്‍ പ്രതിരോധ ശേഷി മനുഷ്യര്‍ക്കിടയിലുള്ളത്. വാക്‌സിനേഷന്‍ എടുത്തതാണെങ്കില്‍ ഈ പ്രതിരോധ ശേഷി വളരെ കൂടുതലാവും. അതേസമയം ഒമൈക്രോണ്‍ മറ്റ് വേരിയന്റുകളെയെല്ലാം മറികടന്ന് മുന്നിലെത്തുമെന്ന മുന്നറിയിപ്പും പഠനം നല്‍കുന്നത്. ഡെല്‍റ്റ കേസുകളെയും മറികടക്കുമെന്നാണ് സൂചിപ്പിക്കുന്നത്. ഒമൈക്രോണ്‍ ബാധിച്ചാല്‍ അത് രോഗം ഗുരുതരമാക്കാതിരിക്കാനും മരണനിരക്ക് കുറയ്ക്കാനും സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു. പ്രത്യേകിച്ച് ഡെല്‍റ്റ കേസുകള്‍ കുറയുന്നത് ഗുണം ചെയ്യും. കഴിഞ്ഞ വര്‍ഷം ഏറ്റവും അപകടകരമായ തരംഗമായിരുന്നു ഡെല്‍റ്റ കൊണ്ടുവന്നത്. വന്‍ തോതില്‍ മരണ സംഖ്യ ഉയരുകയും ചെയ്തിരുന്നു.

ഒമൈക്രോണ്‍ വരുന്നതോടെ ഡെല്‍റ്റയുടെ തീവ്രത സ്വാഭാവികമായി കുറയുമെന്നാണ് നിരീക്ഷണം. അന്താരാഷ്ട്ര തലത്തില്‍ വാക്‌സിനേഷന്‍ അതിശക്തമാകുന്നത് കൊണ്ട് അടുത്ത് തന്നെ കൊവിഡ് എന്‍ഡെമിക് ആയി മാറുമെന്നും പഠനം പറയുന്നു. അതേസമയം ദക്ഷിണാഫ്രിക്കയിലെ സ്റ്റീവ് ബികോ അക്കാദമിക് ആശുപത്രി നടത്തിയ പഠനത്തിലും ഇതേ സൂചനകളാണ് നല്‍കുന്നത്. അവിടെ 466 രോഗികളുടെ സാമ്പിളുകളാണ് പഠനവിധേയമാക്കിയത്. മുമ്പുള്ള തരംഗത്തില്‍ 3976 സാമ്പിളുകളും ഇവര്‍ ഉപയോഗിച്ചിരുന്നു. ഡെല്‍റ്റയെല്ലാം അടങ്ങുന്ന സാമ്പിളുകളാണ് ഇത്. കൊവിഡ് അവസാനിക്കുന്നതിന്റെ ഒരു ഘട്ടമാണ് ഒമൈക്രോണെന്ന് ഇവരും പറയുന്നു. അതേസമയം പുതിയ വേരിയന്റുകളെ കുറിച്ച് ഇവര്‍ അധികം കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. അതിനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

Recommended Video

cmsvideo
  ഞായറാഴ്ച സമ്പൂര്‍ണ്ണ അടച്ചിടല്‍, സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം | Oneindia Malayalam

  മോദി തരംഗം അലയടിക്കും, 271 സീറ്റ് വരെ നേടുമെന്ന് സര്‍വേ, പ്രതിപക്ഷ നിരയുടെ മുഖമായി മമത, രാഹുലില്ല!!മോദി തരംഗം അലയടിക്കും, 271 സീറ്റ് വരെ നേടുമെന്ന് സര്‍വേ, പ്രതിപക്ഷ നിരയുടെ മുഖമായി മമത, രാഹുലില്ല!!

  English summary
  omicron may lead covid to endemic if no more variants come says study from south africa
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X