കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരീസ് ഭീകരാക്രമണക്കേസിലെ സൂത്രധാരന്‍ അറസ്റ്റില്‍

Google Oneindia Malayalam News

ബ്രസ്സല്‍സ്:നവംബര്‍ 13ന് പാരില്‍ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സലാഹ് അബ്ദസലാം അറസ്റ്റില്‍. ബ്രസ്സല്‍സിന്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് അബ്ദസലാം അറസ്റ്റിലായത്. ഏറ്റു മുട്ടലില്‍ സലാഹ് അബ്ദസലാമിന് വെടിയേറ്റതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പാരീസ് കൂട്ടകൊല കഴിഞ്ഞ് നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് ബെല്‍ജിയം പോലീസ് ഈ ഭീകരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡസന്‍ കണക്കിന് പോലീസ് താവളം വളഞ്ഞതു കണ്ട അബ്ദസലാം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് അയാളുടെ കാലിന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

Paris Attack

തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ ഇയാളുടെ അറസ്റ്റിലൂടെ നിര്‍ണ്ണായക വിജയമുണ്ടായിരിക്കുമെന്നാണ് ബെല്‍ജിയന്‍ പ്രധാനമന്ത്രി ചാള്‍സ് മൈക്കല്‍ പ്രതികരിച്ചിരിക്കുന്നത്. അപകടം നടന്ന നവംബര്‍ 13ലെ രാത്രിയില്‍ തന്നെ അബ്ദസലാം പോലീസിന്റെ മുന്നില്‍ ചെന്ന് പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ ആക്രമണത്തില്‍ ഭാഗഭാക്കായിരുന്ന് ആളാണെ്‌ന യാതൊരു സംശയവും അ്‌ന് പോലീസിനു ലഭിക്കാത്തതിനാല്‍ ഇയാളെ വിട്ടയക്കുകയായിരുന്നു.

ഇയാള്‍ക്ക് പുറമേ കുറ്റവാളികള്‍ എന്ന് സംശയിക്കുന്ന നാല് പേരം കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്ന് പേര്‍ അബ്ദസലാമിന് ഒളിച്ച് താമസിക്കാന്‍ സഹായം നല്‍കിയവരാണ്. ഒളിത്താവളത്തില്‍ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

English summary
Paris attacks mastermind Ali Salah Abdulsalam arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X