കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരീസ് ആക്രമണത്തിന് പിന്നില്‍ ഒരു സിറിയന്‍ അഭയാര്‍ത്ഥിയും... അഭയാര്‍ത്ഥികളുടെ ഗതികേട്

Google Oneindia Malayalam News

പാരീസ്: സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നം അയ്‌ലാന്‍ കുര്‍ദ്ദിയെന്ന മൂന്ന് വയസ്സുകാരന്റെ ചിത്രത്തോടെ ലോകം മുഴുവന്‍ ഏറ്റെടുത്തതായിരുന്നു. എന്നാല്‍ മറ്റൊരു അഭയയാര്‍ത്ഥി തന്നെ ആ പ്രശ്‌നത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലേയ്ക്ക് നയിക്കുന്ന വാര്‍ത്തകളാണ് പാരീസില്‍ നിന്ന് വരുന്നത്.

ഭീകരാക്രമണം നടത്തിയ ആത്മഹത്യാ ബോംബര്‍മാര്‍ക്കടുത്ത് നിന്ന് ഒരു സിറിയന്‍ പാസ്‌പോര്‍ട്ടും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനടുത്ത് സ്‌ഫോടനം നടത്തിയവരില്‍ ഇയാളും ഉണ്ടെന്നാണ് കരുതുന്നത്.

Paris

ബോംബുകള്‍ ശരീരത്തില്‍ കെട്ടിവച്ചും, കൈയ്യില്‍ യന്ത്രത്തോക്കുകള്‍ നല്‍കിയും തങ്ങളാണ് ആളുകളെ ഫ്രാന്‍സിലേയ്ക്ക് ഇറക്കിവിട്ടതെന്നാണ് ഐസിസിന്റെ വാദം. ചാവേറിന്റെ ശരീരത്തിനടുത്ത് നിന്ന് സിറിയന്‍ പാസ്‌പോര്‍ട്ട് ലഭിച്ചത് അയാള്‍ അഭയാര്‍ത്ഥിയാണെന്നതിന്റെ തെളിവ് തന്നെയാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.

നിലവില്‍ ഒട്ടനവധി അഭയാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സ് അഭയം നല്‍കിയിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നിലും അഭയാര്‍ത്ഥികളുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ നിരപരാധികളായി ഒട്ടേറെ പേര്‍ക്ക് അതിന്റെ തിക്തഫലങ്ങള്‍ അനുഭവിയ്‌ക്കേണ്ടിവരും. ഫ്രഞ്ച് ജനത എങ്ങനെ ആയിരിയ്ക്കും ശേഷിയ്ക്കുന്ന അഭയാര്‍ത്ഥികളെ തുടര്‍ന്നും പരിഗണിയ്ക്കുക എന്നതും വലിയ വിഷയമാകും.

ഫ്രാന്‍സിന് മാത്രമല്ല, ഫ്രാന്‍സിന്റെ വഴി പിന്തുടരുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണിതെന്നാണ് ഐസിസിന്റെ ഭീഷണി. ഇതോടെ മിക്ക യൂറോപ്യന്‍ രാജ്യങ്ങളും അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടയ്ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

English summary
Syrian passport has been found near the body of one of the suicide bombers who blew himself up on Friday near a Paris soccer stadium, sources close the investigation of the deadly attacks in Paris said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X