കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം, പെലെയുടെ മകന്‍ അറസ്റ്റില്‍

Google Oneindia Malayalam News

സാവോപോളോ: ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ മകന്‍ എഡിഞ്ഞോ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റില്‍. മയക്കുമരുന്ന് ഇടപാടുകാരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനിടെ പിടിയിലായ എഡിഞ്ഞോയെ നേരത്തെ 33 വര്‍ഷത്തെ തടവിന് ബ്രസീല്‍ കോടതി ശിക്ഷിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ തള്ളിപ്പോയതോടെയാണ് 44 കാരനായ പെലെ ജൂനിയര്‍ അറസ്റ്റിലായത്.

മുന്‍ ഗോള്‍ കീപ്പര്‍ കൂടിയായ എഡിഞ്ഞോയുടെ അപ്പീല്‍ ലോക്കല്‍ കോടതി തള്ളുകയായിരുന്നു. എഡിഞ്ഞോയ്ക്ക് ഹൈക്കോടതിയില്‍ അപ്പീല്‍ പോകാന്‍ അവസരമുണ്ട്. എന്നാല്‍ താരം ജയിലില്‍ തന്നെ കഴിയണമെന്ന് അപ്പീല്‍ നിരസിച്ച ജഡ്ജി പ്രത്യേകം എടുത്തുപറഞ്ഞു. ഇതേത്തുടര്‍ന്നാണ് എഡിഞ്ഞോയെ അറസ്റ്റ് ചെയ്തത്.

pele

2005 ലാണ് ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ ആരംഭിച്ചത്. എഡിഞ്ഞോയുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിരുന്നു. കോടതി വിധി ഞെട്ടിക്കുന്നതാണ് എന്നും എഡിഞ്ഞോയെ പുറത്തിറക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും എഡിഞ്ഞോയുടെ വക്കീല്‍ പറഞ്ഞു. സാന്റോസില്‍ എല്ലാ മാസവും എഡിഞ്ഞോ കോടതിയിലെത്തണം. ഇങ്ങനെ എത്തിയപ്പോഴാണ് എഡിഞ്ഞോയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജൂലൈയില്‍ ഒരാഴ്ചയും, 2005 ല്‍ ആറ് മാസവും എഡിഞ്ഞോ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. കൡനിര്‍ത്തിയ ശേഷം മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട് എന്ന് എഡിഞ്ഞോ നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍ കള്ളപ്പണം ഇടപാട് നടത്തി എന്ന ആരോപണം താരം നിഷേധിച്ചു. ഗോള്‍ കീപ്പറായ എഡിഞ്ഞോ സാന്റോസിന്റെ കളിക്കാരനായിരുന്നു. എഡിഞ്ഞോയുടെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കാന്‍ പെലെ തയ്യാറായിട്ടില്ല.

English summary
Soccer legend Pele's son was arrested in Brazil after losing an appeal in a money laundering case involving a drug gang
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X