ഈ രാജ്യക്കാര്‍ അമേരിക്കയിലേക്ക് വരണ്ട; കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാവിലക്കുമായി ട്രംപ്: ഒരു രാജ്യത്തിന് ഇളവ്
വാഷിങ്ടണ്‍: അമേരിക്കയിലേക്കു പ്രവേശിക്കുന്നതില്‍ നിന്ന് കൂടുതല്‍ രാജ്യക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതുതായി ഏഴു രാജ്യങ്ങള്‍ക്കു കൂടി യുഎസിലേക്കുള്ള പ്രവേശനം വിലക്കുന്ന പ്രഖ്യാപനത്തില്‍ ട്രംപ് ഒപ്പുവച്ചു. ഇതോടെ, യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക 12-ല്‍ നിന്ന് 19 ആയി ഉയര്‍ന്നു. പാലസ്തീന് അതോറിറ്റി നല്കിയ യാത്രാ രേഖകള്‍ കൈവശമുള്ള വ്യക്തികള്‍ക്കും പൂര്‍ണമായ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഇത് അമേരിക്കയില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ രാഷ്ട്രീയമായ ചര്‍ച്ചകള്‍ക്കു തുടക്കമിട്ടിട്ടുണ്ട്.
കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ഒഴുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. പുതിയ പ്രഖ്യാപനത്തോടെ 30 ലധികം രാജ്യങ്ങള്‍ക്കാണ് ട്രംപ് ഭരണകൂടം യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അമേരിക്കയുടെ ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനായാണ് ഈ നിയന്ത്രണങ്ങളെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
പുതിയ പ്രഖ്യാപനത്തിലൂടെ സിറിയ, ബുര്‍ക്കിന ഫാസോ, മാലി, നൈജര്‍, ദക്ഷിണ സുഡാന്, ലാവോസ്, സിയറ ലിയോണ്‍ എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ പ്രവേശനത്തിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികരും ഒരു അമേരിക്കന്‍ സിവിലിയനും കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സിറിയയെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ യാത്രാ വിലക്കുള്ള 12 രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാന്, ബര്‍മ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്, ലിബിയ, സൊമാലിയ, സുഡാന്, യെമന്‍ എന്നിവയാണ്. പുതിയ ഏഴ് രാജ്യങ്ങള്‍ കൂടി ചേര്‍ന്നതോടെ ഈ പട്ടിക വിപുലമായി.
ഇതുകൂടാതെ, ബുറുണ്ടി, ക്യൂബ, ടോഗോ, വെനിസ്വേല, അംഗോള, ആന്റിഗ്വയും ബാര്‍ബുഡയും, ബെനിന്‍, കോട്ട് ഡി ഐവയര്‍, ഡൊമിനിക്ക, ഗാബണ്‍, ഗാംബിയ, മലാവി, മൗറിറ്റാനിയ, നൈജീരിയ, സെനഗല്‍, ടാന്‍സാനിയ, ടോംഗ, സാംബിയ, സിംബാബ്വെ തുടങ്ങിയ രാജ്യങ്ങളെ ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് അമേരിക്ക ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ രാജ്യത്തു നിന്നുള്ളവര്‍ക്ക് ഭാഗിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് തുര്‍ക്ക്മെനിസ്ഥാനെ യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അതേസമയം കുടിയേറ്റക്കാര്‍ എന്ന നിലയില്‍ തുര്‍ക്ക്മെനിസ്ഥാന്‍ പൗരന്മാര്ക്ക് അമേരിക്കയിലേക്കു പ്രവേശനം ഉണ്ടാകില്ല.
ട്രംപിന്റെ നടപടികളില്‍ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷവും രാഷ്ട്രീയമായി അസ്ഥിരവുമായ രാജ്യങ്ങളിലെ പാവപ്പെട്ട പൗരന്മാരെയാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.
നവംബര്‍ 26 ന് വൈറ്റ് ഹൗസിന് സമീപം നടന്ന വെടിവയ്പില്‍ ഒരു വനിതാ നാഷണല്‍ ഗാര്‍ഡ് അംഗം കൊല്ലപ്പെട്ടിരുന്നു. ഇതിലെ പ്രതി അഫ്ഗാന് പൗരനാണ്. ഇയാള്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. ഈ സംഭവത്തെതുടര്‍ന്നാണ് യാത്രാ നിരോധനം ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്കു ട്രംപ് ഭരണകൂടം പോയത്.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications