അമേരിക്കന്‍ സന്ദര്‍ശനം അവസാനിച്ചു, മോദി നെതര്‍ലണ്ടില്‍...

Subscribe to Oneindia Malayalam

ആംസ്റ്റര്‍ഡാം: രണ്ടു ദിവസം നീണ്ട അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നെതര്‍ലണ്ടിലെത്തി. നെതര്‍ലണ്ടിലെത്തിയ ഉടന്‍ രാജ്യത്തിന്റെ ഉറ്റ സുഹൃത്തിനെ കാണാനെത്തിയതിന്റെ സന്തോഷവും മോദി ട്വിറ്ററിലൂടെ പങ്കുവെച്ചു. ഈ സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ഏറെ മൂല്യമുള്ള സുഹൃത്തുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നതിന് സന്ദര്‍ശനം ഇടയാക്കുമെന്നുമാണ് മോദി ട്വീറ്റ് ചെയ്തത്.

2017 ല്‍ ഇന്ത്യയും നെതര്‍ലണ്ടും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 70-ാം വാര്‍ഷികമാണ്. ഉഭകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് ററ്റെയുമായി മോദി ഹേഗില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. ഇതു കൂടാതെ നെതര്‍ലണ്ടിലെ വിവിധ കമ്പനികളിലെ സിഇഒമാരുമായും മോദി ചര്‍ച്ചകള്‍ നടത്തും. രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം എന്നീ വിഷയങ്ങളെക്കുറിച്ച് മാര്‍ക്ക് ററ്റെയുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശ സന്ദര്‍ശനത്തിനു പുറപ്പെടുന്നതിനു മുന്‍പ് ദില്ലിയില്‍ വെച്ച് മോദി വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ ഇന്ത്യയുമായി ഏറ്റവും അധികം വ്യാപാരബന്ധങ്ങളുള്ള ആറാമത്തെ രാജ്യമാണ് നെതര്‍ലണ്ട്. ആഗോള തലത്തില്‍ തന്നെ ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ ഓഹരിയിടപാടുകളുള്ള രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനമാണ് നെതര്‍ലണ്ടിന്.

ട്രംപിനേയും കുടുംബത്തേയും ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി!!! ഇന്ത്യ സന്ദർശിക്കുമെന്ന് ട്രംപ്!!

 narendeamod

ഞായറാഴ്ചയാണ് ലിസ്ബണ്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം മോദി അമേരിക്കയിലെത്തുന്നത്.

English summary
After US visit, PM Narendra Modi arrives in Netherlands
Please Wait while comments are loading...