കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാര്‍ഹിക മേഖലയിലേക്ക് വിസ മാറ്റം അനുവദിക്കില്ല: വിശദീകരണവുമായി സൗദി തൊഴില്‍ മന്ത്രാലയം

  • By Desk
Google Oneindia Malayalam News

റിയാദ്: ഇഖാമ (റെസിഡന്‍സ് പെര്‍മിറ്റ്)യില്‍ രേഖപ്പെടുത്തിയ തൊഴിലുകള്‍ മാറ്റാന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ഇതേക്കുറിച്ച് വിശദീകരണവുമായി സൗദി തൊഴില്‍ മന്ത്രാലയം രംഗത്തെത്തി. ഗാര്‍ഹിക തൊഴില്‍ മേഖലകളിലേക്ക് ജോലിമാറ്റം അനുവദിക്കില്ലെന്നാണ് സൗദി തൊഴില്‍- സാമൂഹിക മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ്. വാണിജ്യ-വ്യാപാര മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കു ഡ്രൈവര്‍, വേലക്കാര്‍, പാചകക്കാര്‍, പരിചാരകര്‍ തുടങ്ങിയ ഗാര്‍ഹിക മേഖലയിലെ തൊഴില്‍ തസ്തികയിലേക്ക് മാറാന്‍ അനുമതിയുണ്ടാകില്ല.

തൊഴില്‍ കമ്പോളം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും മികച്ച തൊഴില്‍ സാഹചര്യം സൃഷ്ടിക്കുന്നതിനുമായി സ്വകാര്യമേഖലയിലെ വിദേശ തൊഴിലാളികള്‍ക്കു പ്രഫഷന്‍ മാറാന്‍ ഹിജ്‌റ കലണ്ടര്‍ ആരംഭമായ മുഹര്‍റം ഒന്ന് അഥവാ സപ്തംബര്‍ 12 മുതല്‍ അനുമതി നല്‍കുമെന്നു മന്ത്രാലയം ഈയിടെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഒട്ടേറെപ്പേര്‍ ഗാര്‍ഹിക മേഖലയിലേക്ക് മാറാന്‍ ആഗ്രഹം പ്രകടിപ്പിച്ച് അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പുതിയ വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. ഡോക്ടര്‍, എന്‍ജിനീയര്‍, അക്കൗണ്ടന്റുമാര്‍ തുടങ്ങിയ തസ്തികകളിലേക്ക് മാറണമെങ്കില്‍ ബന്ധപ്പെട്ട കൗണ്‍സിലിന്റെ സാക്ഷ്യപത്രം അടക്കം ലേബര്‍ ഓഫിസിനെയാണു സമീപിക്കേണ്ടത്.

proffessionchange-

അതതു മേഖലകളില്‍ പ്രാവീണ്യവും പ്രവൃത്തി പരിചയവുമുള്ളവര്‍ക്കേ ബന്ധപ്പെട്ട വകുപ്പില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ അപേക്ഷ നിരസിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, മറ്റു തസ്തികയിലേക്ക് പ്രഫഷന്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ അതതു സ്ഥാപനം മുഖേന ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാല്‍ മതിയാകും. ജോലി മാറ്റം ആഗ്രഹിക്കുന്നവര്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കഴിഞ്ഞ വര്‍ഷമാണ് തൊഴില്‍ മാറ്റം നിരോധിച്ചുകൊണ്ട് മന്ത്രാലയം ഉത്തരവിറക്കിയത്.

English summary
Saudi ministry of Labor and Social Development has explained that no profession change will be allowed to demostic sectors like domestic drivers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X