• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്ത്രീകളുടെ ആഘോഷത്തില്‍ സൗദി അറേബ്യയും നിലപാട് മാറ്റി, അര്‍മാദിച്ചത് മൂന്ന് ദിവസം

  • By Ashif

റിയാദ്: സ്ത്രീകള്‍ക്കായി പ്രത്യേക ദിനം ആഘോഷിക്കാന്‍ ഒടുവില്‍ സൗദിയും തയ്യാറായി. തലസ്ഥാനത്തെ കിങ് ഫഹദ് കള്‍ച്ചറല്‍ സെന്ററിലാണ് മൂന്ന് ദിവസത്തെ ആഘോഷം സംഘടിപ്പിച്ചത്.

സ്ത്രീകളുടെ അവകാശങ്ങള്‍ പൂര്‍ണമായി അനുവദിക്കാനും ഭരണകൂടം ഇക്കാര്യത്തില്‍ പുലര്‍ത്തേണ്ട ശ്രദ്ധ സംബന്ധിച്ചുമായിരുന്നു പരിപാടിയില്‍ സംസാരിച്ച മിക്കയാളുടെയും വാക്കുകള്‍. സൗദി രാജകുടുംബത്തിലെ വനിതാ പ്രതിനിധികളും പരിപാടിക്കെത്തിയിരുന്നു.

 രാജകുമാരി പങ്കെടുത്ത പരിപാടി

അല്‍ ജൗഹറ ബിന്‍ത് ഫഹദ് ആലുസൗദ് രാജകുമാരിയും പരിപാടിക്കെത്തി. വിദ്യാഭ്യാസ കാര്യങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച ചര്‍ച്ചയിലാണ് രാജകുമാരി പങ്കെടുത്തത്.

വനിതാ ദിനത്തിന്റെ ലക്ഷ്യം

സൗദിയിലെ സ്ത്രീകളുടെ വിജയകരമായ ദൗത്യങ്ങളും വിദ്യാഭ്യാസ, സാംസ്‌കാരിക, വൈദ്യ, സാഹിത്യ മേഖലകളില്‍ അവര്‍ കൈവരിച്ച നേട്ടങ്ങളും ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഘോഷം സംഘടിപ്പിച്ചതെന്ന് കര്‍ച്ചറല്‍ സെന്ററിന്റെ വക്താവ് മുഹമ്മദ് അല്‍ സെയ്ഫ് അറബ് ന്യൂസിനോട് പറഞ്ഞു.

സ്വാതന്ത്ര്യം കുറവാണെന്ന് ആക്ഷേപം

വനിതകള്‍ക്ക് സൗദിയില്‍ വേണ്ടത്ര സ്വാതന്ത്ര്യമില്ലെന്ന് പരക്കെയുള്ള ആരോപണമാണ്. സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്നാണ് ആരോപണം. 2015ല്‍ ലിംഗസമത്വം സംബന്ധിച്ച് ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ 145 രാജ്യങ്ങളുടെ പട്ടികയില്‍ 134 ആയിരുന്നു സൗദിയുടെ സ്ഥാനം.

 ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാത്തവര്‍

ലോകത്ത് സ്ത്രീകള്‍ ഡ്രൈവിങ് ചെയ്യരുതെന്ന് പറയുന്ന ഏകരാജ്യം സൗദി അറേബ്യയാണ്. സ്ത്രീകള്‍ക്ക് സൗദിയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കില്ല. യാത്ര ചെയ്യുമ്പോള്‍ എല്ലാ സ്ത്രീകള്‍ക്കും നിര്‍ബന്ധമായും പുരുഷ രക്ഷാധികാരി വേണമെന്നാണ് നിയമം. പിതാവ്, സഹോദരന്‍, ഭര്‍ത്താവ് തുടങ്ങിയ ആരുമാവാം രക്ഷകര്‍ത്താവ്.

2030ല്‍ എല്ലാം മാറും

പുരുഷന്‍മാരാല്‍ നിയന്ത്രിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നാണ് മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പറയുന്നത്. 2009ലും 2013ലും സ്ത്രീ സ്വാതന്ത്ര്യം ശക്തിപ്പെടുത്തുന്ന ചില നിയമങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. 2030 ആകുമ്പോഴേക്കും സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന സാഹചര്യമുണ്ടാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.

English summary
Saudi Arabia has celebrated its own Women's Day, a first for the ultra-conservative Islamic kingdom. A three-day gathering was held at the King Fahd Cultural Centre in the capital of Riyadh. It featured speakers who argued for women's rights to drive and called for an end to the country's male guardianship system. Female members of the Saudi royal family also attended the event, with Princess Al-Jawhara bint Fahd Al-Saud hosting a discussion on women's roles in education.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more