കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലിന് സൗദിയുടെ മുട്ടന്‍ പണി; കൂടെ ഖത്തറും... അവസാന നിമിഷം മോഹം പൊലിഞ്ഞു

Google Oneindia Malayalam News

റിയാദ്: അറബ് രാജ്യങ്ങളുമായി സൗഹാര്‍ദം സ്ഥാപിക്കാനാണ് ഇസ്രായേലിന്റെ ശ്രമം. അമേരിക്ക ഇക്കാര്യത്തില്‍ അറബ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നുമുണ്ട്. ഇറാനെ ചൂണ്ടിക്കാണിച്ചാണ് അമേരിക്കയുടെ നീക്കം. ഇറാനെതിരെ ഐക്യനിര വേണമെന്നും ഇസ്രായേലും അറബ് രാജ്യങ്ങളും ഒന്നിക്കണമെന്നുമാണ് പ്രസിഡന്റ് ജോ ബൈഡന്‍ ജിദ്ദ ഉച്ചകോടയില്‍ ആവശ്യപ്പെട്ടത്.

ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് സൗദി അറേബ്യ വ്യോമ പാത തുറന്നുകൊടുക്കാന്‍ സന്നദ്ധത അറിയിക്കുക കൂടി ചെയ്തതോടെ എല്ലാം ഉടന്‍ ശരിയാകുമെന്ന് കരുതി. എന്നാല്‍ സൗദി അറേബ്യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയതോടെ ഇസ്രായേലിന് നെറ്റി ചുളിഞ്ഞു. ജിദ്ദയിലെ ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ഇസ്രായേലുമായി ചങ്ങാത്തമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. വിശദവിവരങ്ങള്‍ ഇങ്ങനെ...

ബിജെപിയുടെ ടാക്റ്റിക്കല്‍ മൂവ്; നഖ്‌വി ബംഗാള്‍ ഗവര്‍ണറായേക്കും, മമതയുടെ പഴയ സഹപ്രവര്‍ത്തകന്‍ബിജെപിയുടെ ടാക്റ്റിക്കല്‍ മൂവ്; നഖ്‌വി ബംഗാള്‍ ഗവര്‍ണറായേക്കും, മമതയുടെ പഴയ സഹപ്രവര്‍ത്തകന്‍

1

അറബ് രാജ്യങ്ങളില്‍ നാല് രാഷ്ട്രങ്ങളാണ് ഇസ്രായേലുമായി ഇതുവരെ ബന്ധം സ്ഥാപിച്ചത്. ഈജിപ്തും ജോര്‍ദാനും ബന്ധം സ്ഥാപിച്ചിട്ട് ഏറെ കാലമായി. കഴിഞ്ഞ വര്‍ഷമാണ് യുഎഇ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. തൊട്ടുപിന്നാലെ ബഹ്‌റൈനും ഇസ്രായേലുമായി സഹകരിക്കാന്‍ തുടങ്ങി. സുഡാനും മൊറോക്കോയും ബന്ധം സ്ഥാപിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് വാര്‍ത്തകള്‍.

2

കഴിഞ്ഞ ദിവസമാണ് സൗദിയിലെ ജിദ്ദയില്‍ അറബ്-യുഎസ് ഉച്ചകോടി അവസാനിച്ചത്. ജിസിസി രാജ്യങ്ങള്‍ക്ക് പുറമെ ഈജിപ്ത്, ജോര്‍ദാന്‍, ഇറാഖ് എന്നീ രാജ്യങ്ങളും പങ്കെടുത്തു. ഇസ്രായേലുമായി ബന്ധം സ്ഥാപിച്ച നാല് രാജ്യങ്ങളും ഉച്ചകോടിയിലുണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ ഊന്നിപ്പറഞ്ഞു.

3

ജിദ്ദ ഉച്ചകോടിക്ക് തൊട്ടുമുമ്പാണ് ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് സൗദിയുടെ വ്യോമ പാത തുറന്നുകൊടുക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചത്. ഇത് ശുഭപ്രതീക്ഷയായി ഇസ്രായേല്‍ കാണുകയും ചെയ്തു. എന്നാല്‍ ജിദ്ദ ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ നിലപാട് വ്യക്തമാക്കി. ഇസ്രായേലുമായി പ്രതിരോധ സഹകരണമുണ്ടാകില്ലെന്നും ജറുസലേം തലസ്ഥാനമായുള്ള പലസ്തീന്‍ രാഷ്ട്രമാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

4

സൗദി ഇസ്രായേലുമായി അടുക്കുമെന്ന് അമേരിക്കന്‍ വൃത്തങ്ങളും സൂചിപ്പിച്ചിരുന്നു. എന്നാല്‍ സൗദി വിദേശകാര്യ മന്ത്രി നിലപാട് വ്യക്തമാക്കിയതോടെ ഇക്കാര്യത്തിലെ സംശയങ്ങള്‍ നീങ്ങി. ഇസ്രായേലുമായി പ്രതിരോധ സഹകരണം ആലോചിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യോമ പാത തുറന്നുകൊടുക്കാന്‍ കാരണം മറ്റുചിലതാണെന്നും അദ്ദേഹം വ്യക്തമാക്കി.

നയന്‍താര വിവാഹത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍; ഒരു മാസം തികയവെ പങ്കുവച്ച് വിഘ്‌നേഷ്

5

ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇസ്രായേലില്‍ നിന്ന് ഇന്ത്യയിലേക്കും ചൈനയിലേക്കുമുള്ള യാത്ര എളുപ്പമാക്കാനാണ് വ്യോമ പാത തുറന്നുകൊടുക്കുന്നത്. ഇസ്രായേലില്‍ നിന്ന് മക്കയിലേക്ക് വരുന്നവര്‍ക്കും യാത്ര എളുപ്പമാകും. ലോക രാജ്യങ്ങള്‍ക്കിടയിലെ യാത്ര എളുപ്പമാക്കാന്‍ വേണ്ടിയാണ് വ്യോമ പാത തുറന്നത്- സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.

6

സൗദിയിലെത്തിയ ജോ ബൈഡന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തിയിരുന്നു. ശേഷം മാധ്യമങ്ങളെ കണ്ട ബൈഡന്‍ ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് വ്യോമപാത തുറന്നുകൊടുത്തതിനെ പുകഴ്ത്തിയിരുന്നു. വലിയ കരാറാണിത്. പ്രതീകാത്മകമായ കരാര്‍ മാത്രമല്ല. ബന്ധം സ്ഥാപിക്കുന്നതിന്റെ ആദ്യ പടിയാണെന്നും ബൈഡന്‍ പറഞ്ഞു. ഇത് തള്ളിയാണ് സൗദി വിദേശകാര്യ മന്ത്രി രംഗത്തുവന്നത്.

7

ഇസ്രായേലുമായി സൈനിക സഹകരണം ചര്‍ച്ച ചെയ്തിട്ടില്ല. അറബ് നാറ്റോ പദ്ധതി ഇല്ലെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. ജറുസലേം ആസ്ഥാനമായ പലസ്തീന്‍ രാജ്യം എന്നത് അറബ് രാജ്യങ്ങളുടെ വളരെ പഴക്കമുള്ള ആവശ്യമാണ്. എന്നാല്‍ ജറുസലേം ആസ്ഥാനമായി തന്നെയാണ് ഇസ്രായേലും രാജ്യം പണിയുന്നത്. പലസ്തീനൊപ്പം നിന്ന സൗദി ഭരണകൂടത്തിന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നന്ദി അറിയിച്ചു.

Recommended Video

cmsvideo
മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറാന്‍ ഒരുപാട് കാരണങ്ങളുണ്ട് |*Kerala

English summary
Saudi Arabia Not ready to Normalization Tie With Israel Now; These Are Saudi Minister Says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X