അമേരിക്കക്കെതിരെ തുറന്നടിച്ച് സൗദി അറേബ്യ; നിങ്ങള്‍ പിന്മാറണം!! 20 കോടി ഡോളര്‍ സഹായ വാഗ്ദാനവും

  • Posted By:
Subscribe to Oneindia Malayalam

ദഹ്‌റാന്‍: അമേരിക്കയുടെ എല്ലാ നിലപാടുകളോടും യോജിപ്പാണ് സൗദി അറേബ്യയ്ക്ക്. ഇരുരാജ്യങ്ങളും മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ അടുത്തിരിക്കുന്നു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഡൊണാള്‍ഡ് ട്രംപ് ആദ്യം സന്ദര്‍ശിച്ച വിദേശരാജ്യം സൗദി അറേബ്യയായിരുന്നു. തൊട്ടുപിന്നാലെ ട്രംപിന്റെ പ്രതിനിധികള്‍ സൗദിയിലേക്ക് വരുന്നു. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചപ്പോഴും ട്രംപ് ആദ്യം സൗദിയുടെ നടപടി അഭിനന്ദിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തിയിരിക്കുന്നു. നിരവധി കരാറുകള്‍ ഒപ്പുവച്ചു. ആയുധങ്ങള്‍ വാങ്ങുന്നു. ഇരുരാജ്യങ്ങളും പരസ്പര നിക്ഷേപത്തിന് ഒരുങ്ങുന്നു... കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകവെയാണ് അമേരിക്കക്കെതിരേ കടുത്ത ഭാഷയില്‍ സൗദി അറേബ്യ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. സഹകരണം നിലനില്‍ക്കുമ്പോള്‍ തന്നെ തങ്ങളുടെ നിലപാട് ശക്തമായി അവതരിപ്പിച്ചിരിക്കുകയാണ് സൗദി അറേബ്യ...

ജനാധിപത്യാവകാശലംഘനം, നീചമായ രാഷ്ട്രീയപകപോക്കല്‍... ദീപക്കിനൊപ്പം തോമസ് ഐസക്ക്

സൗദിയുടെ ശക്തമായ നിലപാട്

സൗദിയുടെ ശക്തമായ നിലപാട്

സൗദിയിലെ ദമ്മാമിലാണ് അറബ് ലീഗ് ഉച്ചകോടി ഇത്തവണ നടന്നത്. 22 മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. മുസ്ലിം രാജ്യങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളായിരുന്നു പ്രധാനമായും യോഗം ചര്‍ച്ച ചെയ്തത്. ഇതിനിടെയാണ് സൗദി അറേബ്യ കടുത്ത ഭാഷയില്‍ അമേരിക്കക്കെതിരെ സംസാരിച്ചത്. സൗദിയുടെ നീക്കം മറ്റു രാജ്യങ്ങളെയും ആശ്ചര്യപ്പെടുത്തി.

ഒരിക്കലും അംഗീകരിക്കില്ലെന്ന് രാജാവ്

ഒരിക്കലും അംഗീകരിക്കില്ലെന്ന് രാജാവ്

ഇസ്രായേലിലെ അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന അമേരിക്കയുടെ നിലപാടാണ് സൗദിയെ പ്രകോപിപിച്ചത്. സൗദി ഇക്കാര്യത്തില്‍ നേരത്തെ നിലപാട് വ്യക്തമാക്കിയുന്നെങ്കിലും ഇത്രയും ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നില്ല. അമേരിക്കയുടെ നടപടി ഒരിക്കലും അംഗീകരിക്കില്ലെന്ന് സൗദി രാജാവ് സല്‍മാന്‍ യോഗത്തില്‍ വ്യക്തമാക്കി.

വിവാദ പ്രഖ്യാപനം

വിവാദ പ്രഖ്യാപനം

നിലവില്‍ അമേരിക്കയുടെ ഇസ്രായേല്‍ എംബസി സ്ഥിതി ചെയ്യുന്നത് തെല്‍ അവീവിലാണ്. ഇസ്രായേലിലെ പ്രധാന നഗരമാണ് തെല്‍ അവീവ്. ഇവിടെയാണ് ഇസ്രായേലിന്റെ വിമാനത്താവളമുള്ളത്. മറ്റു നയതന്ത്ര കാര്യാലയങ്ങളും ഇവിടെ തന്നെ. അമേരിക്കന്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.

മുന്നറിയിപ്പ് ലംഘിച്ച് നീക്കം

മുന്നറിയിപ്പ് ലംഘിച്ച് നീക്കം

ട്രംപ് തിരഞ്ഞെടുപ്പ് വേളയില്‍ ഇസ്രായേലിനും അമേരിക്കയിലെ ജൂത സമൂഹത്തിനും നല്‍കിയ ഉറപ്പായിരുന്നു എംബസി മാറ്റം. എന്നാല്‍ ഫലസ്തീന്‍ പ്രദേശമായ ജറുസലേമിലേക്ക് എംബസി മാറ്റുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ലോകരാജ്യങ്ങള്‍ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മിക്ക രാജ്യങ്ങളും ട്രംപിനെതിരെ

മിക്ക രാജ്യങ്ങളും ട്രംപിനെതിരെ

ട്രംപിന്റെ നീക്കം മിക്ക രാജ്യങ്ങളും എതിര്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സൗദിയും ശക്തമായ നിലപാടുമായി മുന്നോട്ട് വന്നിരിക്കുന്നത്. ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്ത ആഗോള സമൂഹത്തിന് സൗദി നന്ദി അറിയിച്ചു.

ജറുസലേം ഫലസ്തീന്‍ മണ്ണ്

ജറുസലേം ഫലസ്തീന്‍ മണ്ണ്

അമേരിക്കയുടെ നിലപാടിനോട് യോജിപ്പില്ലെന്ന് തങ്ങള്‍ ആവര്‍ത്തിച്ചുപറയുന്നുവെന്ന് സൗദി രാജാവ് വ്യക്തമാക്കി. കിഴക്കന്‍ ജറുസലേം ഫലസ്തീന്‍ അഭിവാജ്യ ഘടകമാണ്. ഈ സ്ഥലത്തേക്ക് അമേരിക്കയുടെ ഇസ്രായേല്‍ എംബസിമാറ്റുന്നത് അംഗീകരിക്കില്ല. പശ്ചിമേഷ്യയില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതാണ് അമേരിക്കന്‍ നീക്കമെന്നും സൗദി രാജാവ് അഭിപ്രായപ്പെട്ടു.

ഒരുമാറ്റവും ഉണ്ടാകില്ല

ഒരുമാറ്റവും ഉണ്ടാകില്ല

കിഴക്കന്‍ ജറുസലേം ആസ്ഥാനമായി രാഷ്ട്ര രൂപീകരണമാണ് ഫലസ്തീന്‍ നേതാക്കള്‍ സ്വപ്‌നം കാണുന്നത്. അറബ് ലോകം മൊത്തമായി ഇതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രകോപനപരമായ പ്രഖ്യാപനമുണ്ടായത്. ഫലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണ് സൗദി അറേബ്യ. ഈ നിലപാടില്‍ ഒരുമാറ്റവും ഉണ്ടാകില്ലെന്നും രാജാവ് ഊന്നിപ്പറഞ്ഞു.

15 കോടി ധനസഹായം

15 കോടി ധനസഹായം

കിഴക്കന്‍ ജറുസലേമിലെ ഇസ്ലാമിക പൈതൃകങ്ങളുടെ സുരക്ഷയ്ക്കും അറ്റക്കുറ്റ പണികള്‍ക്കുമായി പ്രത്യേക ഫണ്ടും സൗദി രാജാവ് പ്രഖ്യാപിച്ചു. 15 കോടി ഡോളര്‍ ഫലസ്തീന്‍ ഭരണകൂടത്തിന് നല്‍കുമെന്ന് രാജാവ് പറഞ്ഞു. ഇസ്ലാമിക പൈതൃകങ്ങള്‍ നശിപ്പിക്കാന്‍ മേഖലയില്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് സൗദിയുടെ ഫണ്ട്.

ജറുസലേം ഉച്ചകോടി

ജറുസലേം ഉച്ചകോടി

ഇപ്പോള്‍ നടക്കുന്നത് ദഹ്‌റാനിലെ അറബ് ലീഗ് ഉച്ചകോടിയല്ല, ജറുസലേം ഉച്ചകോടി എന്നാണ് ഇതിന്റെ പേര്. ഫലസ്തീന്‍ ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ ലോകത്തെ എല്ലാവര്‍ക്കും അറിയാം. അറബ് ലോകത്തിന്റെ ഏക ആശങ്ക ഫലസ്തീന്‍കാരുടെ കാര്യത്തിലാണെന്നും രാജാവ് ഊന്നിപ്പറഞ്ഞു.

മൂന്നാമത്തെ പളളി

മൂന്നാമത്തെ പളളി

മുസ്ലിംകള്‍ക്ക് മൂന്ന് പുണ്യ ആരാധനാലയങ്ങളാണുള്ളത്. അതില്‍ ഒന്നാണ് ജറുസലേമിലെ അഖ്‌സ പള്ളി. മക്കയിലെയും മദീനയിലേയും പള്ളികള്‍ കഴിഞ്ഞാല്‍ അഖ്‌സ പള്ളിക്കാണ് മുസ്ലിം ലോകം പ്രാധാന്യം കല്‍പ്പിക്കുന്നത്. മക്കയിലെ കഅ്ബയും മദീനയിലെ പ്രവാചകന്റെ പള്ളിയും പോലെ മുസ്ലിംകള്‍ പവിത്രമായി കരുതുന്നതാണ് ജറുസലേമിലെ പള്ളി.

ജോര്‍ദാന്‍ ട്രസ്റ്റിന്

ജോര്‍ദാന്‍ ട്രസ്റ്റിന്

അഖ്‌സയുടെ പള്ളിയുടെ ചുമതല ജോര്‍ദാന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിനാണ്. പള്ളിയുടെയും ജറുസലേമിലെ മറ്റു മുസ്ലിം കേന്ദ്രങ്ങളുടെയും അറ്റക്കുറ്റ പണികള്‍ക്ക് വേണ്ടിയാണ് 15 കോടി സൗദി രാജാവ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ 5 കോടി ഡോളര്‍ വേറെയും സൗദി രാജാവ് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

അഭയാര്‍ഥിക്കും സഹായം

അഭയാര്‍ഥിക്കും സഹായം

ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിക്കാണ് അഞ്ച് കോടി കൈമാറുക. ഫലസ്തീന്‍കാരുടെ ആവശ്യങ്ങള്‍ക്കായി ഈ തുക വിനിയോഗിക്കും. ഈ ഏജന്‍സിക്ക് കീഴില്‍ 30 ലക്ഷം ഫലസ്തീന്‍ അഭയാര്‍ഥികളാണുള്ളത്.

അമേരിക്ക ഫണ്ട് കുറച്ചു

അമേരിക്ക ഫണ്ട് കുറച്ചു

ഫലസ്തീനിലെ യുഎന്‍ ഏജന്‍സിക്ക് അമേരിക്ക നേരത്തെ ഫണ്ട് കൈമാറിയിരുന്നു. എന്നാല്‍ ട്രംപ് അധികാരത്തിലെത്തിയതോടെ ഈ ഫണ്ട് കൈമാറ്റം വെട്ടിക്കുറച്ചു. ഇതോടെ സാമ്പത്തിക പ്രതിസന്ധി നേരടുന്നുണ്ടെന്ന് ഏജന്‍സി അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇനിയും വേണം

ഇനിയും വേണം

അമേരിക്ക ധനസഹായം വെട്ടിക്കുറച്ച സാഹചര്യത്തിലാണ് സൗദി കൂടുതല്‍ പണം എത്തിക്കുന്നത്. ഇതും അമേരിക്കക്കുള്ള തിരിച്ചടിയാണ്. 44.1 കോടി ഡോളറാണ് തങ്ങള്‍ക്ക് ആവശ്യമുള്ളതെന്ന് യുഎന്‍ ഏജന്‍സി മേധാവി പിയര്‍ ക്രഹന്‍ബുള്‍ പറഞ്ഞിരുന്നു. ഇതുവരെ ഇവര്‍ക്ക് ലഭിച്ചത് 10 കോടി ഡോളര്‍മാത്രമാണ്. ഈ സാഹചര്യത്തിലാണ് സൗദിയുട സഹായം.

ജറുസലേം പുണ്യ ഭൂമി

ജറുസലേം പുണ്യ ഭൂമി

ജറുസലേം മുസ്ലിംകള്‍ക്ക് മാത്രമല്ല പ്രധാന ഭൂമിയാകുന്നത്. ക്രൈസ്തവര്‍ക്കും ജൂതര്‍ക്കും പുണ്യഭൂമിയാണ് ജറുസലേം. നേരത്തെ ഇത് ഫലസ്തീന്‍കാരുടെ കൈവശമായിരുന്നു. 1967ലെ അറബ്-ജൂത യുദ്ധത്തിലാണ് ഈ പ്രദേശത്തിന്റെ നിയന്ത്രണം ഇസ്രായേല്‍ സൈന്യത്തിന് ലഭിച്ചത്. ജറുസലേമിന്റെ പൂര്‍ണ അധികാരം ഫലസ്തീന്‍കാര്‍ക്ക് നല്‍കണമെന്നാണ് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട്.

മലപ്പുറത്ത് വ്യാപക സംഘര്‍ഷം; ബസ് തകര്‍ത്തു, ഗ്രനേഡ് എറിഞ്ഞു, പോലീസ് സ്‌റ്റേഷനിലേക്ക് കല്ലേറ്

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Saudi King rejects US plan to transfer embassy to Jerusalem, announces $150 million for East Jerusalem

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X