കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയായ അമീര്‍ ബിന്‍ മുഹമ്മദ് നായിഫിനെ നിയമിച്ചു. സൗദി രാജാവാണ് പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ച് വിഞ്ജാപനമിറക്കിയത്. അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീസ് ഒഴിവായ സ്ഥാനത്താണ് പുതിയ നിയമനം. ഡെപ്യൂട്ടി കിരീടാവകാശിയായ പ്രതിരോധമന്ത്രിയും സല്‍മാന്‍ രാജാവിന്റെ മകനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ നിയമിച്ചു.

സൗദി വിദേശകാര്യ മന്ത്രിയായിരുന്ന സൗദ് ബിന്‍ ഫൈസല്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിനെ മാറ്റി അദേല്‍ ബിന്‍ അഹമ്മദ് അല്‍ ജുബൈറിനെ സൗദി വിദേശകാര്യ മന്ത്രിയായി നിയമിച്ചു.

Muhammed Bin Nayef

ഉപപ്രധാമന്ത്രി സ്ഥാനത്തും കിരീടാവകാശിയായ അമീര്‍ ബിന്‍ മുഹമ്മദ് നായിഫിനെ നിയമിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രിയ്ക്ക് പുറമെ തൊഴില്‍ മന്ത്രിയ്ക്കും സ്ഥാനചലനമുണ്ടായിട്ടുണ്ട്. ഡോ മുഫരിജ് അല്‍ഹഖ്ബാനിയാണ് പുതിയ തൊഴില്‍ മന്ത്രി. റോയല്‍ കോര്‍ട്ട് മേധാവിയായി ഹമദ് സുവൈലിമിനെ ക്യാബിനറ്റ് റാങ്കോടെ നിയമിച്ചിട്ടുണ്ട്.

English summary
Saudi King Salman Appoints New Crown Prince
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X