വൈറ്റ് ഹൗസിന് സമീപത്തെ വെടിവെപ്പ്; കർശന നടപടിയുമായി ട്രംപ്, 19 രാജ്യങ്ങൾക്ക് ഗ്രീൻ കാർഡ് നിയന്ത്രണം
ന്യൂയോർക്ക്: വൈറ്റ് ഹൗസിന് പുറത്ത് യുഎസ് നാഷണൽ ഗാർഡിലെ രണ്ട് സൈനികർക്ക് വെടിയേൽക്കുകയും അതിലൊരാൾ കൊല്ലപ്പെടുകയും ചെയ്‌തതിന് പിന്നാലെ കുടിയേറ്റ നിയമങ്ങളിൽ കർശന നടപടിയുമായി ഡൊണാൾഡ് ട്രംപ്. 19 പ്രശ്‌നബാധിത രാജ്യങ്ങളിൽ നിന്നുള്ള ഗ്രീൻ കാർഡുകൾ ട്രംപ് ഭരണകൂടം വ്യാപകമായി പരിശോധിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
യുണൈറ്റഡ് സ്‌റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഡയറക്‌ടർ ജോസഫ് എഡ്‌ലോയാണ് ഈ നിർദ്ദേശം നൽകിയത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം പ്രശ്‌നബാധിത രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിദേശികളുടെയും ഓരോ ഗ്രീൻ കാർഡും പൂർണ്ണവും സൂക്ഷ്‌മവുമായ പുനഃപരിശോധന നടത്താൻ അദ്ദേഹം ഉത്തരവിട്ടു. ആക്രമണം നടന്നതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി.

നേരത്തെ പ്രവേശനം കർശനമാക്കുന്നതിനുള്ള ന്യായീകരണമായി പ്രസിഡന്റ് ട്രംപ് ഈ ആക്രമണത്തെ ഉദാഹരിച്ചിരുന്നു. 19 രാജ്യങ്ങളുടെ പട്ടിക, ജൂണിലെ പ്രസിഡൻഷ്യൽ പ്രഖ്യാപനത്തിൽ പരാമർശിച്ചവയുമായി ഒത്തുപോവുന്നതാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. മുൻപ് ഈ പ്രഖ്യാപനം പ്രകാരം ചില രാജ്യക്കാർക്ക് പൂർണ്ണമായോ ഭാഗികമായോ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
അഫ്‌ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനി, എറിത്രിയ, ഹെയ്ത്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ, ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക് മെനിസ്ഥാൻ, വെനസ്വേല എന്നിവയാണ് യുഎസ് ഗ്രീൻ വിസാ നിയന്ത്രണത്തിൽ ഉൾപ്പെട്ടിരിക്കുന്ന 19 രാജ്യങ്ങൾ.
വിശദാംശങ്ങൾ ആരാഞ്ഞപ്പോൾ, ഉയർന്ന വിസ ഓവർസ്‌റ്റേ നിരക്കുകൾ, നാടുകടത്തുന്നതിലെ സഹകരണമില്ലായ്‌മ, ദുർബലമായ പരിശോധനാ സംവിധാനങ്ങൾ, ഭീകരവാദ ഭീഷണികൾ ഉൾപ്പെടെയുള്ള സുരക്ഷാ ആശങ്കകൾ എന്നിവ ചൂണ്ടിക്കാട്ടുന്ന പ്രസിഡൻഷ്യൽ പ്രഖ്യാപനമാണ് യുഎസ് അധികൃതർ ഇക്കാര്യത്തിൽ ഉയർത്തി കാട്ടുന്നത്.
കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ, വെസ്‌റ്റ് വെർജീനിയ നാഷണൽ ഗാർഡിലെ സ്പെഷ്യലിസ്‌റ്റ് സാറ ബെക്ക്‌സ്ട്രോം (20) ആണ് കൊല്ലപ്പെട്ടത്. സ്‌റ്റാഫ് സർജന്റ് ആൻഡ്രൂ വുൾഫ് (24) എന്ന ഗാർഡിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ട്രംപിന്റെ കുറ്റകൃത്യ വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി ഫെഡറൽ നിയന്ത്രണത്തിലുള്ള 2200 ഓളം ഗാർഡ് സൈനികരിൽ ഉൾപ്പെട്ടവരായിരുന്നു ഇവർ.
വെസ്‌റ്റ് വെർജീനിയ ഗവർണർ പാട്രിക് മോറിസി, ഇരുവരും മരിച്ചതായി ആദ്യം അറിയിച്ചെങ്കിലും പിന്നീട് പ്രസ്‌താവന തിരുത്തി. സംഭവത്തിൽ പ്രതി അഫ്‌ഗാൻ പൗരനായ 29 വയസുകാരൻ റഹ്മാനുല്ല ലക്കൻവാൾ ആണെന്ന് തിരിച്ചറിനിറുണ്ട്. രാജ്യത്തുടനീളം സഞ്ചരിച്ച് ഒടുവിൽ ഒളിഞ്ഞിരുന്നുള്ള ആക്രമണം നടത്തുകയായിരുന്നു ഇയാൾ.
2021-ൽ ഓപ്പറേഷൻ അല്ലീസ് വെൽക്കം വഴിയാണ് ലക്കൻവാൾ അമേരിക്കയിലെത്തിയത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പിന്മാറ്റത്തിന് ശേഷം ബൈഡൻ ഭരണകൂടം ആരംഭിച്ച പരിപാടിയാണിത്. ബൈഡൻ ഭരണത്തിൻ കീഴിൽ അദ്ദേഹം അഭയത്തിനായി അപേക്ഷിച്ചു, എന്നാൽ റിപ്പോർട്ടുകൾ അനുസരിച്ച്, ട്രംപിന്റെ ഭരണകാലത്താണ് ഇത് അംഗീകരിക്കപ്പെട്ടത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications