കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയ്ഡ്‌സിനെ പേടിക്കണ്ട... അത് സ്മാര്‍ട്ട് ഫോണ്‍ കണ്ടെത്തിക്കോളും

  • By Soorya Chandran
Google Oneindia Malayalam News

വാഷിങ്ടണ്‍: ഇന്നത്തെ കാലത്ത് പലരും ഏറ്റവും അധികം ഭയക്കുന്നത് എച്ച്‌ഐവി വൈറസിനെയാണ്. അങ്ങനെ പറഞ്ഞാല്‍ എയ്ഡ്‌സിനെ തന്നെ. അതുകൊണ്ട് അല്‍പം ഗുണമൊക്കെ ഉണ്ട് കെട്ടോ... കെട്ട് പൊട്ടിയ ജീവിതത്തിന് ചിലര്‍ കുറച്ചെങ്കിലും നിയന്ത്രണ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇനി അത്തരക്കാര്‍ക്കുള്ള ഒരു സന്തോഷ വാര്‍ത്തയാണ് അറിയിക്കാനുള്ളത്. എച്ച്‌ഐവി വൈറസ് ബാധ നിങ്ങള്‍ക്ക് 15 മിനിട്ടുകൊണ്ട് കണ്ട് പിടിക്കാം. ഒരു സ്മാര്‍ട്ട് ഫോണും വേറെ ഒരു സാധനവും ഒരിത്തിരി ചോരയും മാത്രം മതി അതിന്.

സ്മാര്‍ട്ട് ഫോണിനോട് ഘടിപ്പിക്കാവുന്ന ഒരു ഉപകരണമാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. എയ്ഡ്‌സിനെ കൂടതെ മറ്റ് രണ്ട് ലൈംഗിക രോഗങ്ങളും എളുപ്പത്തില്‍ കണ്ടെത്താന്‍ ഈ ഉപകരണം സഹായിക്കും.

Smartphone

സാധാരണ ഗതിയില്‍ എലീസ ടെസ്റ്റ് ആണ് എച്ച്‌ഐവി കണ്ടെത്താന്‍ ഉപയോഗിക്കുന്നത്. ഇത് ലാബില്‍ വച്ച് മാത്രമേ ചെയ്യാന്‍ കഴിയൂ. മാത്രമല്ല, അത്ര പെട്ടെന്ന് പരിശോധന ഫലം കിട്ടുകയും ഇല്ല. പുതിയ സങ്കേതം ഉപയേോഗിച്ചാല്‍ 15 മിനിട്ടുകൊണ്ട് കാര്യം അറിയാം. രണ്ട് തരം സിഫിലിസ് രോഗങ്ങളും ഈ ടെസ്റ്റ് വഴി കണ്ടെത്താനാകും. താരതമ്യേന ചെലവും കുറവാണ്.

കൊളംബിയ എന്‍ജിനീയറിങിലെ ബയോമെഡിക്കല്‍ എന്‍ജിനീയറിങിലെ അസോസിയേറ്റ് പ്രൊഫസര്‍ സാമുവല്‍ കെ സിയയുടെ നേതൃത്വത്തിലാണ് ഈ ഉപകരണം കണ്ടുപിടിച്ചിരിക്കുന്നത്. വെറും 34 ഡോളറാണത്രെ ഈ ഉപകരണം ഉണ്ടാക്കുന്നതിനുള്ള ചെലവ്. എലൈസ ടെസ്റ്റിന് വേണ്ട ഉപകരണങ്ങള്‍ക്ക് ഏതാണ്ട് 19,000 ഡോളര്‍ ചെലവ് വരുന്നുണ്ട്.

English summary
Smartphone dongle that can detect HIV in 15 mins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X