നവംബറിലെ നാലാം വ്യാഴം അമേരിക്ക നന്ദി മാത്രമേ പറയൂ.. ഉപകാരസ്മരണയ്ക്ക് വേണ്ടി മാത്രമായൊരു ദിനം

  • Posted By:
Subscribe to Oneindia Malayalam

ന്യൂയോർക്ക്: ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങൾക്ക് നന്ദി പറയാൻ വേണ്ടി മാത്രമായൊരു ദിനമുണ്ടാവുക എന്നത് രസകരമായ കാര്യമാണ്. അമേരിക്കയിലുണ്ട്
ഉപകാരസ്മരണയ്ക്ക് വേണ്ടി അത്തരമൊരു ദിനം. എല്ലാം നവംബറിലേയും നാലാമത്തെ വ്യാഴാഴ്ച ഉപകാരസ്മരണയുടേതാണ്. അത് അമേരിക്കക്കാര്‍ താങ്ക്‌സ് ഗിവിംഗ് ഡേ ആയി ആഘോഷിക്കുന്നു. പണ്ട് കാലത്ത് വന്‍ വിജയമാകുന്ന വിളവെടുപ്പുകള്‍ക്ക് ശേഷം നന്ദി പറയാന്‍ ആളുകള്‍ ഒത്തുകൂടിയിരുന്നു. അന്നേ ദിവസം പ്രകൃതിക്കും ദൈവത്തിനും അവര്‍ നന്ദി പറഞ്ഞു. അമേരിക്കയില്‍ മൂന്ന് ദിവസം നീണ്ട ആഘോഷമായിരുന്നു ആദ്യമൊക്കെ ഇത്. പിന്നീടാണ് നവംബറിലെ നാലാമത്തെ വ്യാഴാഴ്ചയായി മാറിയത്. 1863 ഒക്ടോബര്‍ മൂന്നിന് അമേരിക്കയുടെ അന്നത്തെ പ്രസിഡണ്ട് എബ്രഹാം ലിങ്കണ്‍ താങ്ക്‌സ് ഗിവിംഗ് ഡേ ആഘോഷിക്കാന്‍ ഔദ്യോഗിക പ്രഖ്യാപനം രാജ്യത്തോട് നടത്തി. മതപരമല്ലാത്ത ദേശീയ അവധി ദിനമാണ് ഇന്ന് അമേരിക്കയില്‍ ഈ ദിനം. നന്ദിസൂചക പ്രാര്‍ത്ഥനകളും സമൃദ്ധമായ ഭക്ഷണം കഴിക്കലും ബന്ധുക്കളുടെ ഒത്തുചേരലുമൊക്കെയാണ് ഈ ദിവസത്തെ സുന്ദരമാക്കുന്നത്. അന്നേ ദിവസം വീടുകള്‍ ഉണങ്ങിയ ധാന്യം കൊണ്ട് അലങ്കരിക്കുക പതിവുണ്ട്.

ആക്രമിക്കപ്പെട്ട ശേഷവും നടിയോട് ദിലീപിന്റെ ക്രൂരത.. കൂട്ടിന് സിനിമയിലെ പ്രമുഖർ.. നടിയോട് പക!!

america

1941 ഫ്രാങ്ക്‌ളിന്‍ ഡി റൂസ്വെല്‍റ്റ് പ്രസിഡണ്ടായിരിക്കുമ്പോളാണ് താങ്ക്‌സ് ഗിവിംഗ് ദിനത്തെ യുഎസ് കോണ്‍ഗ്രസ്സ് ഔദ്യോഗിക ദിനമായി അംഗീകരിച്ച് പ്രമേയം പാസ്സാക്കിയത്. അമേരിക്കക്കാര്‍ മാത്രമല്ല, കാനഡയിലും ഗ്രനേഡയിലും ഫിലിപ്പൈന്‍സിലും സെന്റ് ലൂസിയയിലും ലൈബീരിയയിലും നെതര്‍ലാന്‍ഡ്‌സിലും താങ്ക്‌സ് ഗിവിംഗ് ദിനാഘോഷമുണ്ട്. ഈ വ്യാഴാഴ്ചയ്ക്ക് ശേഷം വരുന്ന വെള്ളി അറിയപ്പെടുന്നത് കറുത്ത വെള്ളിയെന്നാണ്. ഈ വെള്ളിയാഴ്ചയോടെ ക്രിസ്തുമസ് ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.

ദിലീപിന് വേണ്ടി പ്രധാനമന്ത്രിയുടെ മുന്നിലേക്ക്..! ഗൂഢാലോചന നടന്നത് ദിലീപിനെതിരെയെന്ന് സലിം ഇന്ത്യ

america

അമേരിക്കയിലെ കോളനികാലത്ത് ബ്രിട്ടീഷുകാരാണ് ഈ ദിനം തുടങ്ങിവെച്ചതെന്ന് പറയപ്പെടുന്നു. അമേരിക്കയില്‍ തങ്ങള്‍ക്ക് പുതിയ ജീവിതം തുടങ്ങാന്‍ സഹായിച്ച സ്വദേശികളായവര്‍ക്ക് നന്ദി പറയാനൊരു ദിനം എന്ന ആശയത്തിന്റെ പുറത്തായിരുന്നു ആഘോഷങ്ങള്‍. 1621 ഒക്ടോബറിലാണ് ആദ്യത്തെ താങ്ക്‌സ് ഗിവിംഗ് ഡേ ആഘോഷം നടന്നത്. പിന്നീടത് അമേരിക്കക്കാരുടെ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്തൊരു ദിനമായി മാറുകയായിരുന്നു. താങ്ക്‌സ് ഗിവിംഗ് ഡേയ്ക്ക് മുന്‍പ് ദേശീയ അവധി ദിനങ്ങള്‍ സ്വാതന്ത്ര്യ ദിനവും വാഷിംഗ്ടണിന്റെ ജന്മദിനവും മാത്രമായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
In the US, Thanksgiving Day is celebrated every year on the fourth Thursday of November

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്