ഇറാന് ആ നീക്കം നടത്തിയാല്‍ ലോകം തകരും; തുര്‍ക്കിയിലെ ആണവ കേന്ദ്രം മണത്തറിഞ്ഞു, 5 വിമാനം പോയി
ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ അമേരിക്കയും ഇസ്രായേലും ആക്രമിച്ചതോടെ കാര്യങ്ങള്‍ കൈവിടുകയാണ്. അമേരിക്കന്‍ കമ്പനികള്‍ക്ക് പങ്കാളിത്തമുള്ള പശ്ചിമേഷ്യയിലെ എല്ലാ എണ്ണ കേന്ദ്രങ്ങളും ആക്രമിക്കാനാണ് ഇറാന്റെ നീക്കം. ഇത് ഇന്ത്യയെ ഉള്‍പ്പെടെ ബാധിക്കും. കാരണം, ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുന്നത് പശ്ചിമേഷ്യയില്‍ നിന്നാണ്. മാത്രമല്ല, അമേരിക്ക ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന തുര്‍ക്കിയിലെ കേന്ദ്രവും ഇറാന് ലക്ഷ്യമിടുന്നു.
അമേരിക്കന്‍ സൈന്യത്തിന്റെ അഞ്ച് യുദ്ധവിമാനങ്ങള്‍ ഇറാന് തകര്‍ത്തു. ഇറാഖില്‍ ഒരു യുദ്ധ വിമാനം തകര്‍ന്ന് ആറ് യുഎസ് സൈനികര്‍ കൊല്ലപ്പെട്ട പിന്നാലെയാണ് സൗദിയിലെ ആക്രമണത്തില്‍ അഞ്ച് യുദ്ധവിമാനങ്ങള്‍ തകര്‍ന്നത്. എന്നാല്‍ ഇവ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്നും അറ്റക്കുറ്റപണി നടത്തുന്നുണ്ടെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ എണ്ണ മേഖലയാണ് ഖാര്‍ഗ് ദ്വീപ്. ഇവിടെ നിന്നാണ് ഇറാന് പ്രധാനമായും എണ്ണ കയറ്റുമതി ചെയ്യുന്നത്. ഇവിടെ അമേരിക്ക ആക്രമണം നടത്തിയതോടെ ഇറാന് പുതിയ നീക്കത്തിന് ഒരുങ്ങുകയാണ്. അമേരിക്കന്‍ കമ്പനികള്‍ക്ക് ബന്ധമുള്ള എല്ലാ എണ്ണ കേന്ദ്രങ്ങളും ആക്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയിലെ മിക്ക എണ്ണ കേന്ദ്രങ്ങളിലും അമേരിക്കന്‍ കമ്പനികള്‍ക്ക് പങ്കാളിത്തമുണ്ട്.
അതിനിടെയാണ് അമേരിക്കയുടെ ആണവായുധങ്ങള്‍ സൂക്ഷിച്ച തുര്‍ക്കിയിലെ സേനാ താവളം ലക്ഷ്യമിട്ട് ഇറാന് ആക്രമണം നടത്തിയത്. ഈ മിസൈല്‍ നാറ്റോയുടെ പ്രതിരോധ കവചം തകര്‍ത്തു. ഇറാനും തുര്‍ക്കിയും വിഷയത്തില്‍ ചര്‍ച്ച നടത്തി. തുര്‍ക്കി സൈന്യവും നാറ്റോ സൈന്യവും എന്തും നേരിടാനുള്ള തയ്യാറെടുപ്പിലാണ്. യുദ്ധം കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുമോ എന്ന ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.
യുഎസ് ആണവായുധങ്ങള്‍ തുര്‍ക്കിയില്‍
തുര്‍ക്കിയിലെ ഇന്‍ജിര്‍ലിക് വ്യോമതാവളത്തിലേക്കാണ് മിസൈല്‍ വന്നത്. ഇവിടെ നിരവധി യുഎസ് ആണവായുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. അമേരിക്കയും തുര്‍ക്കിയും പല കാര്യങ്ങളിലും വിപരീത അഭിപ്രായമുള്ളവരാണ്. എന്നാല്‍ അമേരിക്കയുടെ ആണവായുധങ്ങളില്‍ ചിലത് സൂക്ഷിച്ചിരിക്കുന്നത് തുര്‍ക്കിയിലാണ്. രാജ്യാന്തര രാഷ്ട്രീയത്തില്‍ കാണുന്ന വൈരുധ്യങ്ങളിലൊന്നാണിത്.
ഗാസ, ഇറാന്, യമന്‍, സിറിയ തുടങ്ങി അമേരിക്ക നടത്തുന്ന പല ഇടപെടലുകളിലും തുര്‍ക്കിക്ക് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. അതേസമയം, നാറ്റോ സൈനിക സഖ്യത്തിലെ ഏറ്റവും വലിയ സേനാ വ്യൂഹം അമേരിക്കയുടെയുതാണ്. രണ്ടാംസ്ഥാനത്ത് തുര്‍ക്കിയാണ്. സൈനികമായി പല കാര്യങ്ങളിലും ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നോട്ട് പോകുന്നുമുണ്ട്. ആണവായുധം സൂക്ഷിച്ചത് അതിലൊന്നാണ്.
ഇറാന് തുര്‍ക്കിയിലെ ഈ കേന്ദ്രം ആക്രമിച്ചാല്‍ യുദ്ധത്തിന്റെ ചിത്രം മാറും. യൂറോപ്പും ഏഷ്യയും തകരുന്നതിലേക്ക് കാര്യങ്ങളെത്തും. കാരണം ഒരു ആണവായുധമല്ല ഇവിടെയുള്ളത്. ഗള്‍ഫ് രാജ്യങ്ങള്‍, ഇറാഖ്, സിറിയ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇറാന് ആക്രമണം നടത്തുന്നുണ്ട്. അസര്ബൈജാന്, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന ആക്രമണത്തില്‍ പങ്കില്ലെന്ന് ഇറാന് വ്യക്തമാക്കുകയും ചെയ്തു.
-
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
എൽപിജി പ്രതിസന്ധി തീർക്കാൻ നിർണായക നീക്കം; പുതിയ സിലിണ്ടർ വരാൻ സാധ്യത -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില















Click it and Unblock the Notifications