സൗദിയില്‍ നിന്നും പുറത്തായത് 32,000ത്തിലധികം പേര്‍..!! പ്രവാസികളും മടങ്ങുന്നു..!!

  • By: അനാമിക
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി പതിനായിരക്കണക്കിന് വിദേശികളാണ് രാജ്യം വിട്ട് സ്വദേശത്തേക്ക് മടങ്ങിയിരിക്കുന്നത്. കൃത്യമായ കണക്ക് പറഞ്ഞാല്‍ 32, 000ത്തിലേറെപ്പേര്‍ ആണ് ഇതുവരെ സൗദി വിട്ടിരിക്കുന്നത്. ഇതില്‍ കൂടുതലും ഹജ്ജ്, ഉംറ, സന്ദര്‍ശക വിസ നിയമലംഘകര്‍ ആണ്.

കടല്‍ത്തീരത്ത് ഭീമാകാരനായ ജീവി...!! കടലിന് നിറം മാറ്റം..!! ഭീതിയില്‍ ജനങ്ങള്‍...!!

മോദിക്ക് ബ്രാ അയച്ച് കൊടുത്ത് ജവാന്റെ ഭാര്യ..!! പാകിസ്താന് മറുപടി നല്‍കൂ..ഇല്ലെങ്കില്‍ ബ്രാ ധരിക്കൂ!

നിയമലംഘകരില്ലാത്ത രാജ്യം

നിയമലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യത്തോടെയാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. മാര്‍ച്ച് അവസാനം നിലവില്‍ വന്ന പൊതുമാപ്പിന്റെ സമയപരിധി 90 ദിവസമാണ്. ഇനി അവശേഷിക്കുന്നത് 44 ദിവസമാണ്.

ലക്ഷങ്ങൾ മടങ്ങും

പൊതുമാപ്പ് പ്രഖ്യാപിച്ചത് വഴി സൗദിയില്‍ അനധികൃതമായി കഴിയുന്ന പത്ത് ലക്ഷത്തോളം പേരെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 2,85,000ത്തോളം പേര്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയവരാണ്. മിക്കവരും വീട്ടുവേലക്കാരും ഡ്രൈവര്‍മാരുമാണ്.

സഹായ കേന്ദ്രങ്ങൾ

പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നവരെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കാനായി സൗദിയിലെങ്ങുമായി 78 കേന്ദ്രങ്ങളാണ് ജവാസത്ത് തയ്യാറാക്കിയിരിക്കുന്നത്. 19 സര്‍ക്കാര്‍ വകുപ്പുകള്‍ പൊതുമാപ്പ് ക്യാമ്പെയിനില്‍ പങ്കാളിത്തം വഹിക്കുന്നു.

ഇനി തുടരാനാവില്ല

നാലുവര്‍ഷം മുന്‍പാണ് ഇതിന് മുന്‍പ് സൗദി പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് 55 ലക്ഷത്തോളം നിയമലംഘകര്‍ സ്വദേശത്തേക്ക് മടങ്ങിപ്പോവുകയോ പദവി ശരിയാക്കി സൗദിയില്‍ തുടരുകയോ ചെയ്തിരുന്നു. ഇത്തവണ ആ അവസരമില്ല.

പതിനായിരക്കണക്കിന് ഇന്ത്യക്കാർ

നിരവധി ഇന്ത്യക്കാരും പൊതുമാപ്പ് സൗകര്യം പ്രയോജനപ്പെടുത്തി രാജ്യത്തേക്ക് മടങ്ങാനിരിക്കുകയാണ്. ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാര്‍ രാജ്യത്തേക്ക് മടങ്ങുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിക്കുന്നു. കേരളത്തില്‍ നിന്നുള്ളവര്‍ ഇക്കൂട്ടത്തില്‍ കുറവാണ്.

English summary
Thousands of foriegners left Saudi Arabia because of Amnesty
Please Wait while comments are loading...