ഡൊണാള്‍ഡ് ട്രംപ് ഒരു ദുരന്തമെന്ന് മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ്

  • Posted By: Desk
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഒരു വലിയ ദുരന്തമാണെന്ന് മുന്‍ യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡന്‍. അദ്ദേഹം അമേരിക്കന്‍ മൂല്യങ്ങളെ തകര്‍ത്തെറിയുകയാണെന്ന് യുഎസ് കാപിറ്റോളില്‍ നടന്ന ഒരു സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഒരു രാഷ്ട്രമെന്ന നിലയില്‍ അമേരിക്ക കാത്തുസൂക്ഷിച്ചുപോന്ന ചില പ്രധാന മൂല്യങ്ങളുണ്ട്, പ്രത്യേകിച്ച് ജനാധിപത്യ മൂല്യങ്ങള്‍. അവ നശിപ്പിക്കുന്നതാണ് ട്രംപിന്റെ ഓരോ പ്രവൃത്തിയും. ട്രംപിന്റെ പെരുമാറ്റം കാരണം യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് തങ്ങളുടെ ജോലി നിര്‍വഹിക്കാന്‍ സാധിക്കാതെ വന്നിരിക്കുന്നുവെന്നും ജോ ബിഡന്‍ പറഞ്ഞു.

യുഎഇയില്‍ ദുരൂഹ സാഹചര്യത്തില്‍ 22 പേര്‍; സിമന്റ് മിക്‌സറില്‍ ഒളിപ്പിച്ചു!! എക്‌സ്‌റെയില്‍ തെളിഞ്ഞു

എതിരാളികളായ ആളുകള്‍ക്ക് മോശം വിളിപ്പേരുകളും വിശേഷണങ്ങളും ചാര്‍ത്തിക്കൊടുക്കുന്നത് അമേരിക്കന്‍ രീതിയല്ല. ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിനെ തടിച്ച് കുറിയ ഭ്രാന്തന്‍ എന്നു വിളിച്ചതുള്‍പ്പെടെയുള്ള ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ വൈസ് പ്രസിഡന്റ് പറഞ്ഞു. മാന്യതയും സത്യസന്ധതയുമാണ് അമേരിക്കക്കാരന്റെ മുഖമുദ്ര. ശത്രുവിനെയും മിത്രത്തെയും ഒരു പോലെ ബഹുമാനിക്കുന്നതാണ് അമേരിക്കയുടെ രീതി. ഇത്തരം മൂല്യങ്ങള്‍ക്കാണ് പ്രസിഡന്റ് ട്രംപിന്റെ വാക്കുകളും പ്രവൃത്തികളും വലിയ പരിക്കുകള്‍ ഏല്‍പ്പിച്ചിരിക്കുതെന്നും ജോ ബിഡന്‍ പറഞ്ഞു.

 biiden

ബറാക് ഒബാമയുടെ ഭരണകൂടത്തില്‍ അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റായിരുന്ന ബിഡന്‍, 2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവുമെന്ന് കരുതപ്പെടുന്നയാളാണ്. ട്രംപിനെ പരസ്യമായി വിമര്‍ശിക്കേണ്ടെന്ന് താന്‍ തീരുമാനിച്ചതായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ആഗസ്തില്‍ ചാര്‍ലെറ്റ്‌സ്‌വില്ലെയില്‍ വെള്ളക്കാരായ വംശീയ തീവ്രവാദികളും അതിനെ എതിര്‍ക്കുന്നവരും നടത്തിയ പ്രകടനങ്ങളോട് ട്രംപ് സ്വീകരിച്ച സമീപനത്തെ തുടര്‍ന്ന് തീരുമാനം മാറ്റാന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും ബിഡന്‍ പറഞ്ഞു. ഒരു സ്ത്രീ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് വിഭാഗക്കാരെയും അധിക്ഷേപിക്കുന്നതായിരുന്നു ട്രംപിന്റെ നിലപാട്.

പാക്കിസ്ഥാനെ കാശ്മീരില്‍ നിന്ന് തുരത്തിയത് ആര്‍എസ്എസ്... സഹായം ചോദിച്ചത് നെഹ്റുവെന്നും ഉമാ ഭാരതി

English summary
US President Donald Trump’s presidency is a “tragedy,” says former Vice president Joe Biden, accusing the Republican head of state of

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്