കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കമ്പനിയിലെ ജീവനക്കാരായ നാമാണ് എന്ത് സംഭവിക്കുന്നതെന്ന് തീരുമാനിക്കുന്നത്' : പരാഗ് അഗര്‍വാള്‍

Google Oneindia Malayalam News

വാഷിങ്ടണ്‍ : ട്വിറ്റര്‍ ജീവനക്കാര്‍ക്ക് പ്രതീക്ഷ നല്‍കി കമ്പനി സിഇഒ പരാഗ് അഗര്‍വാള്‍. നിങ്ങള്‍ ഓരോരുത്തരും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും നമ്മള്‍ ജീവനക്കാരാണ് കമ്പനിക്ക് എന്ത് സംഭവിക്കുമെന്നത് തീരുമാനിക്കുകയെന്നും പരാഗ് പറഞ്ഞു.

കമ്പനിയുടെ മെസേജ് സര്‍വീസില്‍ ജീവനക്കാര്‍ ഉന്നയിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സിഇഒ. ഷെയര്‍ ഹോള്‍ഡേഴ്‌സിന്റെ താല്‍പര്യം സംരക്ഷിച്ചുകൊണ്ടാകും തീരുമാനം എടുക്കുകയെന്നും അഗര്‍വാള്‍ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

1

കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമമായ ട്വിറ്റര്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക്. രംഗത്തെത്തിയത്. 41 ബില്യന്‍ ഡോളറാണ് ട്വിറ്ററിന് മസ്‌ക് വിലയിട്ടിരിക്കുന്നത്. ട്വിറ്ററിന്റെ ചെയര്‍മാന്‍ ബ്രറ്റ് ടെയ്‌ലറിന് അയച്ച കത്തിലാണ് എലോണ്‍ മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്. ട്വിറ്ററിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ അംഗമാകാനില്ലെന്ന് കഴിഞ്ഞ ദിവസം എലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റര്‍ വാങ്ങാനുള്ള സന്നദ്ധത അറിയിച്ചത്.

2

'ട്വിറ്ററില്‍ നിക്ഷേപം നടത്തിയതിനുശേഷം, കമ്പനി അതിന്റെ നിലവിലെ രൂപത്തില്‍ ഈ സമൂഹത്തിന്റെ അനിവാര്യതയെ അഭിവൃദ്ധിപ്പെടുത്തുകയോ സേവിക്കുകയോ ചെയ്യില്ലെന്ന് ഞാന്‍ മനസ്സിലാക്കി. ട്വിറ്ററിനെ ഒരു സ്വകാര്യ കമ്പനിയായി മാറ്റേണ്ടതുണ്ട്. എന്റെ ഓഫര്‍ ഏറ്റവും മികച്ചതും അവസാനത്തേതുമാണ്. അത് സ്വീകരിച്ചില്ലെങ്കില്‍, ഒരു ഓഹരിയുടമ എന്ന നിലയിലുള്ള എന്റെ സ്ഥാനം ഞാന്‍ പുനഃപരിശോധിക്കേണ്ടി വരും.'- മസ്‌ക് കത്തില്‍ പറയുന്നു.

3

എലോണ്‍ മസ്‌ക് ഇതിനകം തന്നെ ട്വിറ്ററിന്റെ 9.2% ഓഹരി സ്വന്തമാക്കിയിട്ടുണ്ട്. ജനുവരി മുതലാണ് മസ്‌ക് ട്വിറ്ററിന്റെ ഓഹരി വാങ്ങാന്‍ ആരംഭിച്ചത്. അതേ സമയം മസ്‌ക് ഓഹരി സ്വന്തമാക്കിയത് യുഎസിലെ വിപണി നിയമങ്ങള്‍ ലംഘിച്ചാണെന്ന് പരാതി ഉയര്‍ന്നിരുന്നു. മസ്‌ക് ട്വിറ്ററിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ അംഗമാകുമെന്ന് കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ തീരുമാനം മാറ്റിയതായി ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാള്‍ പിന്നീട് വ്യക്തമാക്കുകയായിരുന്നു. 2009ലാണ് എലോണ്‍ മസ്‌ക് ട്വിറ്ററില്‍ ചേരുന്നത്. നിലവില്‍ മസ്‌കിന് 80 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ട്വിറ്ററിലുള്ളത്.

4

അതേ സമയം എലോണ്‍ മസ്‌കിന്റെ ശ്രമത്തിന് ഉടക്കുമായി സൗദി രാജകുമാരന്‍ രംഗത്തുവന്നിട്ടുണ്ട്. മസ്‌കിന്റെ ഓഫര്‍ അംഗീകരിക്കില്ലെന്ന് സൗദിയിലെ രാജകുടുംബാംഗം അല്‍ വലീദ് ബിന്‍ തലാല്‍ വ്യക്തമാക്കി. ലോക കോടീശ്വരന്‍മാരില്‍ ഒരാളായ ബിന്‍ തലാലിനും ട്വിറ്ററില്‍ ഓഹരിയുണ്ട്.

Recommended Video

cmsvideo
ആരാണ് മസ്‌കുമായി ട്വിറ്റര്‍ പോര് നടത്തുന്ന ബിന്‍ തലാല്‍? | Oneindia Malayalam

അക്രമികള്‍ മുഖംമൂടി ധരിച്ചിരുന്നില്ല; രണ്ടുപേരെ ഞാന്‍ കണ്ടുവെന്ന് സുബൈറിന്റെ പിതാവ്അക്രമികള്‍ മുഖംമൂടി ധരിച്ചിരുന്നില്ല; രണ്ടുപേരെ ഞാന്‍ കണ്ടുവെന്ന് സുബൈറിന്റെ പിതാവ്

English summary
twitter not 'held hostage' by elon musk says twitter ceo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X