കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടുത്തെറിഞ്ഞ് ശക്തമായ കാറ്റ്; വാഹനങ്ങള്‍ പറന്നു, പതിനായിരങ്ങള്‍ വീടിന് പുറത്ത്

  • By Ashif
Google Oneindia Malayalam News

ബീജിങ്: തെക്കന്‍ ചൈനയെ ദുരിതത്തിലേക്ക് തള്ളിവിട്ട് ശക്തമായ കാറ്റ്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റില്‍ 16 പേര്‍ മരിച്ചു. നിരവധി നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങി. കാറ്റിന് പിന്നാലെ ശക്തമായ മഴ പെയ്തതും ജനങ്ങള്‍ക്ക് തീരാദുരിതമായി.

Image

പതിനായിരക്കണക്കിന് ആളുകള്‍ ഇപ്പോള്‍ വീടിന് പുറത്താണ്. വീടുകളില്‍ വെള്ളം കയറി. സുരക്ഷിക കേന്ദ്രങ്ങളില്‍ താല്‍ക്കാലികമായി കെട്ടിയ കൂടാരത്തിലാണിപ്പോള്‍ ജനങ്ങള്‍.

ഹോങ്കോങിലും മക്കാവു ദ്വീപിലുമാണ് ഹാറ്റോ ചുഴലിക്കാട്ട് ശക്തമായ നാശം വിതച്ചത്. ബുധനാഴ്ച അത്ര വേഗതയില്‍ വീശാതിരുന്ന ഹാറ്റോ വ്യാഴാഴ്ച രൗദ്രഭാവം പൂണ്ടു. ചൈനയിലെ ഗുവാങ്‌ദോങ് പ്രവിശ്യയുടെ ഏറെ കുറേ ഭാഗങ്ങളില്‍ ഹാറ്റോ നാശം വിതച്ചിട്ടുണ്ട്.

കനത്ത മണ്ണിടിച്ചിലിനും പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഗുവാങ്‌ദോങില്‍ 30 ശതമാനം മഴയ്ക്ക് സാധ്യതയുണ്ട്. മക്കാവു ദ്വീപില്‍ മൊത്തം വെള്ളംകയറിയ അവസ്ഥയാണ്.

വൈദ്യുതി തടസപ്പെട്ടതോടെ മക്കാവു ഒറ്റപ്പെട്ട അവസ്ഥയാണ്. കുടിവെള്ളവും കിട്ടാനില്ല. മക്കാവുവില്‍ 153 പേര്‍ മരണത്തോട് മല്ലിടുകയാണെന്നാണ് റിപ്പോര്‍ട്ട്. ഹോങ്കോങില്‍ 120 പേര്‍ക്കും ഗുരുതര പരിക്കുണ്ട്.

27000 പേരെയാണ് മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. 20 ലക്ഷം പേരാണ് വൈദ്യുതി നഷ്ടമായ പ്രദേശങ്ങളില്‍ താമസിക്കുന്നത്. മണിക്കൂറില്‍ 284 കിലോമീറ്റര്‍ കാറ്റടിച്ച 1962ലാണ് ഹോങ്കോങില്‍ സമാനമായ സാഹചര്യം മുമ്പുണ്ടായത്. വാണ്ട ചുഴലിക്കാറ്റടിച്ച അന്ന് 130 പേര്‍ മരിച്ചിരുന്നു.

English summary
The strongest storm to hit parts of southern China in half a century continued to wreak havoc on Thursday, leaving 16 people dead, dozens injured and forcing tens of thousands to be evacuated from their homes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X