കൊറോണവൈറസിനൊപ്പം ആ ഭീഷണിയും എത്തി.... അത് ലോകത്താകെ പടരുന്നു, യുഎന്‍ മുന്നറിയിപ്പ്!!
ജനീവ: കൊറോണവൈറസ് മഹാമാരിയായി ലോകം മുഴുവന്‍ പടര്‍ന്നത് മറ്റ് ചില കാര്യങ്ങളിലും വര്‍ധനവുണ്ടാക്കിയെന്ന് ഐക്യരാഷ്ട്രസഭ. വൈറസ് കാരണം ലോകത്ത് വെറുപ്പിന്റെയും അന്യരോടുള്ള വിദ്വേഷത്തിന്റെയും സുനാമി തന്നെയാണ് ഉണ്ടായിരിക്കുന്നതെന്ന് യുഎന്‍ അധ്യക്ഷന്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. നേരത്തെ തന്നെ വിവിധ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയില്‍ വൈറസിന്റെ രണ്ടാം വരവിന് കറുത്ത വര്‍ഗക്കാരാണ് കാരണമെന്ന് പറഞ്ഞ്, അവര്‍ക്കെതിരെ പല വിധ നടപടികള്‍ ഉണ്ടായിരുന്നു. അമേരിക്കയിലും ബ്രിട്ടനിലും ചൈനീസ് വംശജര്‍ക്കെതിരെയായിരുന്നു ആക്രമണം അടക്കം ഉണ്ടായത്. ചൈനയ്‌ക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്തിരുന്നു.
കൊറോണയ്ക്ക് പിന്നാലെ പരസ്പരം ബലിയാടാക്കുന്നതും ഭയം പടര്‍ത്തുന്നതും വര്‍ധിച്ചിരിക്കുകയാണ്. എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ച് ഈ വെറുപ്പ് ആഗോള തലത്തില്‍ അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ വിദേശ പൗരന്‍മാര്‍ക്കെതിരെയുള്ള വികാരം ആളിക്കത്തുന്നുണ്ട്. പലരും ഈ വെറുപ്പ് തെരുവുകളിലേക്ക് എത്തിക്കുകയാണ്. വൈറസ് വിവിധ രാജ്യങ്ങളിലേക്ക് എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദങ്ങളാണ് പലരും എടുത്തു കാണിക്കുന്നത്. ഇതെല്ലാം യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. മുസ്ലീം വിരുദ്ധ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഗുട്ടെറസ് വ്യക്തമാക്കി. ഇന്ത്യയില്‍ മുസ്ലീങ്ങളെ കോവിഡ് വ്യാപനത്തില്‍ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതാണ് ഗുട്ടെറസ് സൂചിപ്പിച്ചത്.
ലോകാരോഗ്യ സംഘടനയുമായി ഏത് തരത്തിലും സഹകരിക്കാന്‍ തയ്യാറാണെന്ന് നേരത്തെ ചൈന പറഞ്ഞിരുന്നു. കൊറോണവൈറസിന്റെ പ്രഭവകേന്ദ്രം കണ്ടെത്താനായി സംഘടന അന്വേഷണം സംഘടിപ്പിക്കുന്നുണ്ട്. നേരത്തെ യുഎസ് നടത്തിയ അന്വേഷണത്തില്‍ കാര്യമായിട്ടുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. വുഹാനിലെ ലാബില്‍ നിന്നാണ് വൈറസ് അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെത്തിയതെന്നാണ് ട്രംപ് ആരോപിക്കുന്നത്. എന്നാല്‍ ഇന്റലിജന്‍സ് അന്വേഷണത്തിലും ഇക്കാര്യത്തില്‍ തെളിവ് കണ്ടെത്താനായിട്ടില്ല. ഇരുരാജ്യങ്ങളും ഇതിനെ തുടര്‍ന്ന് വലിയൊരു ശീതയുദ്ധത്തിന്റെ വക്കിലാണ്. നുണ പറയുന്ന രാഷ്ട്രീയക്കാര്‍ ഇക്കാര്യം അന്വേഷിക്കേണ്ടതില്ലെന്ന് ചൈന തിരിച്ചടിച്ചിരുന്നു.
അതേസമയം കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും വൈറസ് വാഹകരായിട്ടാണ് പലരും കാണുന്നത്. ഇവര്‍ ചികിത്സ പോലും നിഷേധിക്കപ്പെടുന്നുണ്ട്. പ്രായമായവരാണ് രോഗം ബാധിക്കാന്‍ സാധ്യത കൂടുതലായി ഉള്ളത്. ഇവരാണ് അപകടകാരികള്‍ എന്നീ തരത്തില്‍ പ്രചാരണം നടക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍, വിസില്‍ ബ്ലോവര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ദുരിതാശ്വാസ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ സ്വന്തം തൊഴില്‍ ചെയ്യുന്നതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നുണ്ട്. രാഷ്ട്ര തലവന്‍മാര്‍ ഈ അവസരത്തില്‍ എല്ലാ ജനങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണം. സോഷ്യല്‍ മീഡിയകള്‍ വംശീയമായ, സ്ത്രീവിരുദ്ധത നിറഞ്ഞ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും ഗുട്ടെറസ് അഭ്യര്‍ത്ഥിച്ചു. വൈറസ് നമ്മള്‍ ആരാണ്, എന്ത് ചെയ്യുന്നു, ഏത് രാജ്യത്താണ് എന്നൊന്നും ശ്രദ്ധിക്കില്ലെന്നും ഗുട്ടെറസ് പറഞ്ഞു.