യുഎസ് തീരുമാനം പലസ്തീനെതിരായ യുദ്ധപ്രഖ്യാപനമെന്ന് ഹമാസ്; എങ്ങും പ്രതിഷേധ പ്രകടനങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

ഗാസ: ജെറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയുടെ നടപടി പലസ്തീനികള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തീരുമാനം ഇസ്രായേല്‍-പലസ്തീന്‍ സമാധാനപ്രക്രിയയെ കൊന്നുവെന്ന് പറഞ്ഞ അദ്ദേഹം മറ്റൊരു ഇന്‍തിഫാദയ്ക്ക്-വിമോചന സമരത്തിന് ആഹ്വാനം ചെയ്യുകയുമുണ്ടായി.

അഞ്ചാമതും ബാലണ്‍ ഡിയോര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്... മെസ്സി 5 - ക്രിസ്റ്റി 5

മുസ്ലിംകളോട് മാത്രമല്ല, ക്രിസ്ത്യന്‍ വിശ്വാസികളോടു കൂടിയുള്ള യുദ്ധപ്രഖ്യാപനമാണിതെന്നും ഇരുവിഭാഗത്തിനും ഒരു പോലെ പ്രധാനമാണ് ജെറൂസലേമെന്നും അദ്ദേഹം വ്യക്തമാക്കി. ജെറൂസലേം മുഴുവന്‍ ഒന്നായാണ് പലസ്തീനികള്‍ കാണുന്നത്. അവരുടെ ഭാവി രാഷ്ട്രത്തിന്റെ തലസ്ഥാനം കൂടിയാണത്-ഹനിയ്യ പറഞ്ഞു.

ismailhaniyah

ജെറൂസലേമുമായി ബന്ധപ്പെട്ട പലസ്തീന്‍ ചരിത്രത്തിലെ നിര്‍ണായകമായ ഒരു വഴിത്തിരിവിലാണ് ഇപ്പോള്‍ തങ്ങളെന്നും അധിനിവേശത്തിനും യുഎസ് ഭരണകൂടത്തിനുമെതിരേ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം ജനങ്ങളെ ഓര്‍മിപ്പിച്ചു. സയണിസ്റ്റ് ഭീകരര്‍ക്കെതിരേ വിമോചന സമരത്തിന് ആഹ്വാനം ചെയ്ത് മണിക്കൂറുകള്‍ക്കകം പലസ്തീന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധപ്രകടങ്ങള്‍ നടന്നു. ഗാസയ്ക്കു പുറമെ, വെസ്റ്റ് ബാങ്ക് നഗരങ്ങളായ റാമല്ല, ഹെബ്രോണ്‍, നബ്‌ലുസ് എന്നിവിടങ്ങളിലും ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.

ഇസ്രായേലിന്റെ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിക്കുകയും യുഎസ് എംബസി തെല്‍ അവീവീല്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റാന്‍ നടപടികള്‍ തുടങ്ങുകയും ചെയ്ത ട്രംപിന്റെ തീരുമാനത്തിലൂടെ അമേരിക്ക ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങളില്‍ പങ്കാളികളായതായി പലസ്തീന്‍ നാഷനല്‍ ഇനീഷ്യേറ്റീവ് സെക്രട്ടറി ജനറല്‍ മുസ്തഫ ബര്‍ഗൂതി പറഞ്ഞു. അമേരിക്കന്‍ സംഘവുമായി പലസ്തീന്‍ അതോറിറ്റി ഇനിയൊരു ചര്‍ച്ചയ്ക്കും തയ്യാറാവില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വരുംദിനങ്ങളില്‍ പലസ്തീന്‍ ജനകീയ മുന്നേറ്റത്തെ ചെറുക്കാന്‍ ഇസ്രായേല്‍ പാടുപെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

English summary
us decision on jerusalem is a war declaration
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്