Get Updates
Get notified of breaking news, exclusive insights, and must-see stories!

അരിസോണയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി ട്രംപ് അനുകൂലികള്‍, വോട്ടെണ്ണല്‍ നിര്‍ത്തണം, പ്രക്ഷോഭം!!

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ തെരുവിലിറങ്ങി ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലിക്കുന്നവര്‍. ഇവര്‍ അരിസോണയിലും മിഷിഗണിലും വമ്പന്‍ പ്രക്ഷോഭത്തിലാണ്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കൂട്ടമായി എത്തി വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാനാണ് ഇവരുടെ നീക്കം. ഡിട്രോയിറ്റിലും ഫീനിക്‌സിലും വലിയ പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. ഇവിടെ രണ്ടിടത്തും ട്രംപിന് അനുകൂലമല്ല കാര്യങ്ങള്‍. അതേസമയം ട്രംപ് വിരുദ്ധര്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടും തെരുവിലുണ്ട്. വന്‍ സുരക്ഷയിലാണ് പല വോട്ടെണ്ണല്‍ കേന്ദ്രവുമുള്ളത്. ഏത് സമയവും അക്രമം ഉണ്ടാവാമെന്നാണ് വിലയിരുത്തല്‍.

1

അതേസമയം തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന ട്രംപിന്റെ വാദവും ഇവരെ തെരുവിലിറക്കുന്നതിന് കാരണമായിരിക്കുകയാണ്. ഡിട്രോയിറ്റില്‍ വോട്ടെണ്ണല്‍ അവസാനിപ്പിക്ക്, ഇത് കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ട്രംപ് അനുകൂലികള്‍ ഉയര്‍ത്തിയത്. ഫിനിക്‌സിലും സമാനമായ മുദ്രാവാക്യം വിളികളാണ് ഉയര്‍ന്നത്. വോട്ടിംഗിലും ബാലറ്റ് എണ്ണുന്നതിലും കൃത്രിമം കാണിച്ചെന്നാണ് ട്രംപ് ആരോപിക്കുന്നത്. ഇതിന് യാതൊരു തെളിവുമില്ല. മെയില്‍ ഇന്‍ വോട്ടുകളെ കുറിച്ചാണ് ട്രംപിന്റെ പരാതി വിവിധ സംസ്ഥാനങ്ങളില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി കോടതിയെ സമീപിച്ചിട്ടുണ്ട്. ഒന്നുകില്‍ വീണ്ടും വോട്ടെണ്ണുക അല്ലെങ്കില്‍ അസാധുവായി പ്രഖ്യാപിക്കുക എന്നതാണ് ട്രംപിന്റെ ആവശ്യം.

ഫീനിക്‌സിലെ മരിക്കോപ്പ കൗണ്ടി ഇലക്ഷന്‍ സെന്ററിലാണ് പ്രക്ഷോഭകര്‍ ട്രംപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയത്. ഫോക്‌സ് ന്യൂസിനും തെറിവിളിയുണ്ടായിരുന്നു. ഫോക്‌സ് ന്യൂസ് സക്‌സ് എന്നായിരുന്നു പ്രക്ഷോഭര്‍ വിളിച്ച് പറഞ്ഞത്. നേരത്തെ അരിസോണയിലെ ജോ ബൈഡന്റെ ജയം ആദ്യം പുറത്തുവിട്ടത് ഫോക്‌സ് ന്യൂസായിരുന്നു. അരിസോണയില്‍ നിന്നുള്ള റിപബ്ലിക്കനും ട്രംപിന്റെ കടുത്ത അനുയായിയുമായ പോള്‍ ഗോസറും പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്നു. നമ്മള്‍ ഈ തെരഞ്ഞെടുപ്പിനെ തട്ടിയെടുക്കാന്‍ അനുവദിക്കില്ല, അതില്‍ മറിച്ചൊരു ചോദ്യവുമില്ല എന്നാണ് ഗോസര്‍ ഇവരോട് പറഞ്ഞു. എന്നാല്‍ സത്യാവസ്ഥ തിരഞ്ഞെടുപ്പ് സെന്ററിന്റെ ഉള്ളില്‍ എല്ലാ സുപ്രധാന പാര്‍ട്ടികളുടെയും അംഗങ്ങളുണ്ടായിരുന്നുവെന്നതാണ്. അവര്‍ക്ക് എണ്ണുന്നത് അറിയാനും സാധിക്കും. ഇതിന് പുറമേ ലൈവ് സ്‌ട്രൈമിംഗുമുണ്ട്.

അതേസമയം കൗണ്ടി അധികൃതര്‍ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി. എല്ലാ വോട്ടുകളും എണ്ണുമെന്ന് മരിക്കോപ്പ കൗണ്ടിയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനിടെ ന്യൂയോര്‍ക്ക് സിറ്റി മുതല്‍ സിയാറ്റില്‍ വരെ എല്ലാ വോട്ടുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്. പോര്‍ട്ട്‌ലാന്‍ഡിലെ ഒറിഗോണ്‍ പ്രക്ഷോഭകര്‍ ജനാലകള്‍ വരെ തല്ലിത്തകര്‍ത്തു. ഇവര്‍ വിവിധ വിഷയങ്ങളില്‍ പ്രക്ഷോഭം നടത്തുന്നുണ്ട്. ഇത് ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍ക്കുള്ള പിന്തുണ കൂടിയാണിത്. മിഷിഗണിലും അതിജാഗ്രതയാണ് ഉള്ളത്.

Recommended Video

cmsvideo
    Kamala Harris will reopen fund for Palestine if she become vice president | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+