കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ ഉറച്ചുതന്നെ; ഉത്തര കൊറിയന്‍ മന്ത്രിയുമായി കൂടിക്കാഴ്ച, അമേരിക്കയുടെ താന്തോന്നിത്തം ലോകത്തിന് മടുത്തു

Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാനെതിരായ ഉപരോധം കൂടുതല്‍ ശക്തമാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകള്‍ക്കിടയിലും പതറാതെ ഇറാന്‍. അമേരിക്കയെ ധിക്കരിച്ച് ഉത്തരകൊറിയന്‍ വിദേശ കാര്യമന്ത്രി റി യോംഗ് ഹോയുമായി ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരിഫ് തെഹ്‌റാനില്‍ കൂടിക്കാഴ്ച നടത്തി. അമേരിക്കന്‍ ഉപരോധത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഉത്തരകൊറിയന്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ച ആകസ്മികമല്ലെന്നും തങ്ങള്‍ക്കെല്ലായിടത്തും സുഹൃത്തുക്കളുണ്ടെന്ന് അമേരിക്കയ്ക്ക് കാണിച്ചുകൊടുക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും വിലയിരുത്തപ്പെടുന്നു.

"തിരുമ്പി പോ".. പളനിസ്വാമിയേയും മന്ത്രിസംഘത്തേയും ആട്ടിപ്പായിച്ച് ജനങ്ങള്‍!!

ലോകത്തിന് മടുത്തു

ലോകത്തിന് മടുത്തു

അമേരിക്കയുടെ താന്തോന്നിത്തം ലോകത്തിന് മടുത്തുവെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം സരീഫ് ട്വിറ്ററില്‍ കുറിച്ചു. തോന്നുംപടിയുള്ള ട്വീറ്റുകള്‍ അനുസരിക്കാന്‍ ലോകം തയ്യാറല്ല. യൂറോപ്യന്‍ യൂനിയനോടും റഷ്യ, ചൈന തുടങ്ങി ഡസന്‍കണക്കിന് രാജ്യങ്ങളോടും ചോദിച്ചുനോക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ആണവ കരാറുമായി മുന്നോട്ടുപോവാനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനത്തെ സൂചിപ്പിച്ചാണ് ഇരാന്‍ വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ട്രംപിന്റെ ട്വീറ്റ്

ട്രംപിന്റെ ട്വീറ്റ്

നേരത്തേ ഇറാനുമായി വ്യാപാരം നടത്തുന്നവരെ ഭീഷണിപ്പെടുത്തിക്കൊണ്ട് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇറാനുമായി വ്യാപാരബന്ധത്തിലേര്‍പ്പെടുന്നവര്‍ അമേരിക്കയുമായി വ്യാപാരം നടത്തില്ലെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ലോകസമാധാനത്തിനു വേണ്ടിയാണ് ഇതെന്നും അദ്ദേഹം കുറിച്ചു. ഇറാനുമായുള്ള വ്യാപാര ബന്ധങ്ങള്‍ വിച്ഛേദിക്കാന്‍ ലോകത്തിനുള്ള അമേരിക്കയുടെ ആഹ്വാനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

പഴയതുപോലെ ഫലിക്കില്ല

പഴയതുപോലെ ഫലിക്കില്ല

അതേസമയം, ഇറാനെതിരേ ട്രംപ് പ്രഖ്യാപിച്ച ഉപരോധം പഴയതുപോലെ ഫലിക്കില്ലെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍. അന്താരാഷ്ട്ര പിന്തുണ ഉണ്ടാവുമ്പോള്‍ മാത്രമാണ് ഉപരോധം ഫലവത്താവുക. മുന്‍ ഉപരോധകാലത്ത് ഇറാനു അനുകൂലമായി ഒരു രാഷ്ട്രവും രംഗത്തുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ അതല്ല സ്ഥിതി. ഉപരോധവുമായി സഹകരിക്കാന്‍ ലോക രാഷ്ട്രങ്ങളെ അമേരിക്ക ഭീഷണിപ്പെടുത്തുന്ന സ്ഥിതിയാണ്. റഷ്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ പുതിയ ഉപരോധത്തിന് എതിയ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

യൂറോപ്യന്‍ യൂനിയന്‍ നിലപാട്

യൂറോപ്യന്‍ യൂനിയന്‍ നിലപാട്

ആണവകരാറില്‍ നിന്ന് പിന്‍മാറിയ അമേരിക്കന്‍ നിലപാടിന് എതിരാണ് യൂറോപ്യന്‍ യൂനിയന്‍. ആണവകരാറുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും ഇറാന്‍ പൂര്‍ണമായി പാലിച്ചിട്ടുണ്ടെന്നും കരാറില്‍ നിന്നുള്ള ഏകപക്ഷീയമായ പിന്‍മാറ്റം ശരിയല്ലെന്നുമാണ് ഇയു നിലപാട്. അതുകൊണ്ടുതന്നെ ഇറാനുമായുള്ള വ്യാപാരം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന ആഹ്വാനമാണ് ഇയു വിദേശ നയവിഭാഗം അധ്യക്ഷ ഫ്രെഡെറിക്ക മെഗെറിനി നടത്തിയിരിക്കുന്നത്.

ഇസ്രായേലും സൗദിയും

ഇസ്രായേലും സൗദിയും

ചൈന, റഷ്യ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആണവ കരാറിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ഉപരോധം ശരിയല്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്ന ഒരു രാജ്യത്തിനെതിരേ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നാണ് അവരുടെ പക്ഷം. എന്നാല്‍ ഇറാന്റെ ചിരവൈരികളായ സൗദി അറേബ്യയും ഇസ്രായേലും ഉപരോധത്തിന് അനുകൂലമായി പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. ഉപരോധത്തിനെതിരായ നിലപാടുമായി ഇറാഖും രംഗത്തെത്തിയിട്ടുണ്ട്.

English summary
us sanction against iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X