കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് ഉപരോധങ്ങള്‍ക്കെതിരേ ഇറാന്‍ ഹേഗ് കോടതിയില്‍; ചെറുക്കുമെന്ന് യുഎസ്

  • By Desk
Google Oneindia Malayalam News

ഹേഗ്: അന്താരാഷ്ട്ര ആണവ കരാറില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് അമേരിക്ക നടപ്പിലാക്കുന്ന ഉപരോധങ്ങള്‍ക്കെതിരേ ഇറാന്‍ ഉന്നത യുഎന്‍ കോടതിയെ സമീപിച്ചു. 2015ലെ ആണവകരാറിന്റെ പശ്ചാത്തലത്തില്‍ എടുത്തുകളഞ്ഞ ഉപരോധം വീണ്ടും കൊണ്ടുവരാനുള്ള ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്താണ് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി മുമ്പാകെ ഇറാന്‍ പരാതിയുമായി എത്തിയിരിക്കുന്നത്.

നഗ്നമായ സാമ്പത്തിക അതിക്രമം

നഗ്നമായ സാമ്പത്തിക അതിക്രമം

ഇറാനെതിരായ നഗ്നമായ സാമ്പത്തിക അതിക്രമമാണ് പുതിയ ഉപരോധത്തിലൂടെ അമേരിക്ക നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് ഇറാന്‍ പ്രതിനിധി മുഹ്‌സിന്‍ മുഹിബ്ബി വാദിച്ചു. അമേരിക്കന്‍ ഉപരോധങ്ങള്‍ ഇപ്പോള്‍ തന്നെ ഇറാന്റെ സാമ്പത്തിക സ്ഥിതി തകിടം മറിച്ചുവെന്നും ജനങ്ങളുടെ ക്ഷേമം അപകടത്തിലാക്കിയെന്നും ഇറാന്‍ പ്രതിനിധികള്‍ കോടതിയെ അറിയിച്ചു.

യു.എസ് ഉപരോധം ശക്തമായി എതിര്‍ക്കും

യു.എസ് ഉപരോധം ശക്തമായി എതിര്‍ക്കും

ഇറാന്‍ സാമ്പത്തിക മേഖലയെയും ഇറാന്‍ കമ്പനികളെയും പരമാവധി തകര്‍ക്കാനാണ് അമേരിക്ക പരസ്യമായി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഇറാന്‍ കുറ്റപ്പെടുത്തി. ഇറാന്റെ കഴുത്തു ഞെരിക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങളെ സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

കോടതിയില്‍ നേരിടാനുറച്ച് യു.എസ്

കോടതിയില്‍ നേരിടാനുറച്ച് യു.എസ്

അതേസമയം, ഇറാന്റെ നീക്കങ്ങളെ ശക്തമായി തന്നെ കോടതിയില്‍ നേരിടുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ചൊവ്വാഴ്ചയാണ് യുഎസ് അഭിഭാഷകര്‍ തങ്ങളുടെ വാദമുഖങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കുക. ഇതിനായി പ്രഗല്‍ഭരുടെ നിരയെ തന്നെയാണ് അമേരിക്ക അണിനിരത്തിയിരിക്കുന്നത്.

 യുഎസ് പരമാധികാരത്തിനെതിരായ കടന്നുകയറ്റം

യുഎസ് പരമാധികാരത്തിനെതിരായ കടന്നുകയറ്റം


ഉപരോധത്തിനെതിരേ കോടതിയെ സമീപിച്ച നടപടി സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ പരമാധികാരത്തിനെതിരായ വെല്ലുവിളിയാണെന്നാണ് അമേരിക്കയുടെ വാദം. അമേരിക്കയുടെ ദേശീയ സുരക്ഷ ഉറപ്പുവരുത്താന്‍ ഇറാനെതിരേ ഉപരോധം നടപ്പിലാക്കേണ്ടത് അനിവാര്യാണെന്നും അവര്‍ പറയുന്നു.

English summary
Iran demanded Monday that the UN’s top court order the United States to suspend nuclear-linked sanctions against Tehran, but Washington vowed to “vigorously” fend off the legal challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X