ഇന്ത്യയുടെ സുപ്രധാനനീക്കം, ട്രിനിഡാഡ് വഴി ക്രൂഡ് ഓയില്‍; ഗ്വാരക്കാര ശാല ചലിച്ചാല്‍ ചിത്രം മാറും
വെനസ്വേലയുടെ എണ്ണ വന്‍ തോതില്‍ ഇറക്കാനും ഇറാന്റെ ക്രൂഡ് ഓയിലില്‍ നിന്ന് പിന്നാക്കം പോകാനും ഇന്ത്യ സമ്മതിച്ചു എന്നാണ് അമേരിക്ക അറിയിച്ചത്. ഈ വേളയില്‍ ട്രിനിഡാഡ് ആന്റ് ടുബാഗോയുമായി നടക്കുന്ന ചര്‍ച്ച പ്രാധാന്യമുള്ളതാണ്. ഗ്വാരക്കാര എണ്ണ ശുദ്ധീകരണ ശാല വീണ്ടും പ്രവര്‍ത്തനം തുടങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ചര്‍ച്ച നടത്തുകയാണ് ട്രിനിഡാഡ്.
വെനസ്വേലയുമായി അതിര്‍ത്തി പങ്കിടുന്ന കരീബിയന്‍ ദ്വീപ് രാജ്യമാണ് ട്രിനിഡാഡ് ആന്റ് ടുബാഗോ. ഇവിടെയുള്ള പ്രധാന എണ്ണ ശുദ്ധീകരണ ശാലയാണ് ഗ്വാരക്കാരയിലേത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഈ എണ്ണ ശുദ്ധീകരണ ശാല അടച്ചിട്ടിരിക്കുകയാണ്. ഓരോ ദിവസവും 1.65 ലക്ഷം ബാരല്‍ എണ്ണ ശുദ്ധീകരിച്ചിരുന്ന ശാലയാണിത്. വീണ്ടും പ്രവര്‍ത്തനം തുടങ്ങാനാണ് ഇന്ത്യന്‍ ഓയിലുമായി ചര്‍ച്ച എന്ന് ഊര്‍ജ മന്ത്രി റൂഡല് മൂനിലാല് പറഞ്ഞു.

ട്രിനിഡാഡ് ആന്റ് ടുബാഗോയുടെ തെക്ക് ഭാഗത്താണ് ഗ്വാരക്കാര എണ്ണ ശുദ്ധീകരണ ശാല. കടംകയറിയതിനെ തുടര്‍ന്ന് മുന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടുകയായിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി കരാറുണ്ടാക്കി ശാല വീണ്ടും തുറക്കാന്‍ താല്‍പ്പര്യമുണ്ട് എന്ന് ട്രിനാഡാഡ് സര്‍ക്കാര്‍ അറിയിച്ചു. കരാര്‍ സാധ്യമായാല്‍ ഈ വര്‍ഷം തന്നെ ഇവിടെ നിന്ന് എണ്ണ ശുദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വെനസ്വേല, ആഫ്രിക്ക, റഷ്യ എന്നിവിടങ്ങളില്‍ നിന്ന് എണ്ണ എത്തിച്ചാണ് ഗ്വാരക്കാരയില് ശുദ്ധീകരിച്ചിരുന്നത്. വെനസ്വേലയിലെ എണ്ണ വിപണിയിലെത്തിക്കാന്‍ അമേരിക്ക തന്നെ തയ്യാറെടുത്ത സാഹചര്യത്തില്‍ നടപടികള്‍ ഇനി വേഗത്തിലാകും. നേരത്തെ അമേരിക്കന്‍ ഉപരോധം കാരണം വെനസ്വേലന്‍ എണ്ണ എത്തുന്നതിന് പ്രയാസമുണ്ടായിരുന്നു.
ഇറാനെയും റഷ്യയെയും കൈവിട്ടേക്കും
നിലവില്‍ 55000 ബാരല്‍ എണ്ണയാണ് ഓരോ ദിവസവും ട്രിനിഡാഡ് ഉല്‍പ്പാദിപ്പിക്കുന്നത്. ഗ്വാരക്കാരയില് നിന്നുള്ള സംസ്കരണം വേഗത്തിലാക്കിയാല്‍ കയറ്റുമതി സാധ്യമാകും. വെനസ്വേലയില്‍ നിന്ന് എണ്ണയും വാതകവും കൂടുതല്‍ എത്തിച്ച് ശുദ്ധീകരിക്കാനാണ് ട്രിനിഡാഡിന്റെ നീക്കം. ഇന്ത്യ വെനസ്വേലന്‍ എണ്ണ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്ന വേളയില്‍ തന്നെയാണ് കരാറിന് തയ്യാറായി ട്രിനിഡാഡ് എത്തിയിരിക്കുന്നത്. മറ്റു തടസങ്ങള്‍ ഇല്ലെങ്കില്‍ വൈകാതെ കരാര്‍ യാഥാര്‍ഥ്യമാകും.
റഷ്യയുടെ എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചുകൊണ്ടുവരികയാണ്. ക്രമേണ ഇവിടെ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തും. ഈ വേളയില്‍ പകരം എവിടെ നിന്ന് എണ്ണ വാങ്ങുമെന്ന ചോദ്യം ബാക്കിയാണ്. സൗദി അറേബ്യ, ഇറാഖ്, യുഎഇ തുടങ്ങി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് വെനസ്വേലയിലെ എണ്ണ കൂടി ഇന്ത്യ നോട്ടമിടുന്നത്.
അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ച അന്തിമ ഘട്ടത്തിലാണ്. റഷ്യ, ഇറാന് എന്നീ രാജ്യങ്ങളുടെ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തണം എന്ന് അമേരിക്ക ആവശ്യപ്പെടുന്നു. പകരം സംവിധാനം ലഭ്യമായാല്‍ ഇന്ത്യ ഇതിന് തയ്യാറായേക്കും. അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ സംബന്ധിച്ച് നിര്‍ണായകമാണ്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications