കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് വീണ്ടും തിരിച്ചുവരും.... നിയന്ത്രണങ്ങളില്‍ തൊടരുത്, ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്!!

Google Oneindia Malayalam News

ലണ്ടന്‍: ചൈനയില്‍ അടക്കം നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഇത്രയും നേരത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വലിയ പ്രതാഘ്യാതങ്ങള്‍ ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെഡ്രോസ് അദാനോ ഗെബ്രിയെസൂസ് പറഞ്ഞു. കൊറോണ വീണ്ടും തിരിച്ചുവരാന്‍ അത് കാരണമാകും. കൂടുതല്‍ രോഗബാധയിലേക്കാണ് അത് നയിക്കുകയെന്നും ഗെബ്രിയെസൂസ് പറഞ്ഞു. അതേസമയം യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ രോഗ വ്യാപനം കുറഞ്ഞുവരുന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇപ്പോഴും രോഗവ്യാപനത്തിന് കുറവ് വന്നിട്ടില്ല.

1

അതേസമയം വലിയ തോതില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യങ്ങളെ കുറിച്ച് ഭയമുണ്ട്. ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങളില്‍ കൊറോണ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയുണ്ടെന്നും, സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ആഗോള തലത്തില്‍ ഇതുവരെ 1.6 മില്യണ്‍ കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. മരണനിരക്ക് ഒരുലക്ഷം കവിഞ്ഞു. വിവിധ രാജ്യങ്ങളുമായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെന്നും, അതിനായി വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ഗെബ്രിയെസൂസ് പറഞ്ഞു. എന്നാല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ലോക്ഡൗണ്‍ നീട്ടാനാണ് ഒരുങ്ങുന്നത്. ചൈനയില്‍ ഇത് പിന്‍വലിച്ച് തുടങ്ങിയിട്ടുണ്ട്.

ചില രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ജനങ്ങളെ വീണ്ടും തെരുവിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയ്ക്കും എത്രയും പെട്ടെന്ന് നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നുണ്ട്. എന്നാല്‍ ഇത് വേഗത്തില്‍ പിന്‍വലിക്കുന്നത് അപകടകരമാണ്. രോഗവ്യാപനം ശക്തമാകാനാണ് ഇത് സഹായിക്കുക. കൊറോണ ഇതിലൂടെ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തും. അശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് തുല്യമായിരിക്കും ഇതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്‌പെയിന്‍ അടക്കമുള്ള രാജ്യങ്ങള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവ് നല്‍കാനുള്ള ശ്രമത്തിലാണ്. സമ്പദ് വ്യവസ്ഥയെ ബാധിച്ച സാഹചര്യത്തിലാണ് ഈ നീക്കം.

Recommended Video

cmsvideo
ലോകം പോവുന്നത് ചരിത്രത്തിലെ ഏറ്റവും മോശം സമയത്തിലൂടെ | Oneindia Malayalam

അത്യാവശ്യമല്ലാത്ത മേഖലയിലെ തൊഴിലാളികളെ മേഖലയിലേക്ക് എത്തിക്കാനാണ് സ്‌പെയിന്‍ ശ്രമിക്കുന്നത്. ഏറ്റവുമധികം പേര്‍ മരിച്ച രാജ്യമാണിത്. നിര്‍മാണം, ഫാക്ടറി ഉല്‍പ്പാദനം തുടങ്ങിയ മേഖലയില്‍ തൊഴിലാളികള്‍ തിരിച്ചെത്തുമെന്നാണ് സൂചന. സ്‌പെയിനില്‍ മരണനിരക്ക് കുറഞ്ഞ് തുടങ്ങിയതാണ് ഈ നടപടിക്ക് കാരണം. ഇതുവരെ 15843 പേരാണ് സ്‌പെയിനില്‍ മരിച്ചത്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ ജനങ്ങള്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുമെന്ന് സര്‍ക്കാരിന് ഭയമുണ്ട്. സ്‌പെയിന്‍, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ മരണനിരക്ക് കുറഞ്ഞത് ആശ്വാസകരമാണെന്നും ഗെബ്രിയെസൂസ് പറഞ്ഞു.

English summary
who warns lockdown didnt lifted too early
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X