ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ എന്തുകൊണ്ട് പാകിസ്താന്‍ ഭയക്കുന്നു? കാരണങ്ങള്‍ ചെറുതല്ലെന്ന്!
ഇസ്ലാമാബാദ്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ നീക്കം ഏറ്റവുമധികം തിരിച്ചടിയായത് പാകിസ്താനാണ്. കഴിഞ്ഞ ആഴ്ച നടന്ന പാകിസ്താന്‍ ക്യാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇത് സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയായിരുന്നു പാക് ക്യാബിനറ്റ് യോഗം. ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി സര്‍ക്കാര്‍ മാറ്റിയതില്‍ പാകിസ്താനുള്ള സ്തംഭനം ഇമ്രാന്‍ഖാന്‍ ആഗസ്റ്റ് 21 ന് നടന്ന യോഗത്തില്‍ തുറന്ന് സമ്മതിക്കുകയും ചെയ്തുിരുന്നു. എന്തുകൊണ്ടാണ് പാകിസ്താന്‍ കശ്മീരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത് രാജ്യത്തിന്റെ നയമാണെന്നും ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ചിദംബരത്തിന് വീണ്ടും ആശ്വാസം; ബുധനാഴ്ച വരെ അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി
ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത്. ഇതിന് പിന്നാലെ ജമ്മു കശ്മീരിനെ കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചുകൊണ്ടുള്ള ജമ്മു കശ്മീര്‍ പുനസംഘടാ ആക്ടും രൂപീകരിച്ചിരുന്നു. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശവും കശ്മീര്‍ നിയമഭയോടു കൂടിയ കേന്ദ്രഭരണ പ്രദേശവുമാണ്. ഒക്ടോബര്‍ ഒന്നുമുതലാണ് ഔദ്യോഗികമായി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും പ്രാബല്യത്തില്‍ വരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ നടത്തിവരികയാണ്.

പാകിസ്താന്റെ ബഫര്‍ സോണ്‍
ജമ്മു കശ്മീര്‍ പാകിസ്താന് സുരക്ഷ ക്രമപ്പെടുത്തുന്നതിനുള്ള ബഫര്‍ സോണ്‍ ആണ്. കൂടാതെ പാകിസ്താന് തങ്ങളുടെ കശ്മീര്‍ നയം നടപ്പിലാക്കാനുള്ള ഇടം കൂടിയാണെന്നും ഖാന്‍ സാക്ഷ്യപ്പെടുത്തുന്നു. ജമ്മു കശ്മീരിന് പ്രത്യേക അധികാര വ്യവസ്ഥ നിലനില്‍ക്കുകയെന്നാല്‍ നിയന്ത്രണ രേഖയില്‍ പാകിസ്താന്റെ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ലൈസന്‍സ് തന്നെയാണ്. ഇതാണ് കശ്മീരില്‍ ഉടലെടുക്കുന്ന സംഘര്‍ഷാവസ്ഥകള്‍ക്കും കാരണമാകുന്നത്.

ഭയക്കുന്നത് കേന്ദ്രഭരണ പ്രദേശ പദവി
പാകിസ്താന് എളുപ്പത്തില്‍ കശ്മീരിലെ പൊതുജീവിതത്തിലേക്ക് എളുപ്പത്തില്‍ നുഴഞ്ഞുകയറാനും കശ്മീരിലെ കാര്യങ്ങള്‍ നിയന്ത്രിക്കാനും സഹായിക്കുന്നത് പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളാണ്. എന്നാല്‍ കശ്മീര്‍ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറുന്നതോടെ കശ്മീരും ലഡാക്കും ദില്ലിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വരും. ഇതോടെ കശ്മീരില്‍ നടക്കുന്ന കാര്യങ്ങള്‍ നേരിട്ടും കൃത്യമായും തലസ്ഥാനത്തെത്തുകയും ചെയ്യും. ഇത് തങ്ങളുടെ ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നാണ് പാകിസ്താന്റെ കണക്കുകൂട്ടല്‍.

ജില്‍ജിത്ത് ബാള്‍ട്ടിസ്താനും കശ്മീരും
ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയില്‍ മാറ്റം വന്നതോടെ നിയന്ത്രണ രേഖയിലെ സൈനിക വിന്യാസവും കൂടുതല്‍ ജാഗ്രതയോടെയായിരിക്കും നടത്തുക. ഇതിന് പുറമേ ജില്‍ജിത്ത് ബാല്‍ട്ടിസ്ഥാനിലും പാക് അധീന കശ്മീരിലും പാകിസ്താന്‍ നടത്തുന്ന നീക്കങ്ങളും ഇന്ത്യ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ തുടങ്ങും. ഇതും പാകിസ്താനെ സംബന്ധിട്ട് ഭീതിയിലാഴ്ത്തുന്ന കാര്യം തന്നെയാണ്. കശ്മീര്‍ താഴ്വരയിലുണ്ടായിരുന്ന രാഷ്ട്രീയ സ്വയംഭരണാധികാരം ഇല്ലാതായതോടെ ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരിലെ കടന്നുപോകുന്ന ചൈന- പാക് സാമ്പത്തിക ഇടനാഴിയുടെ വികസന പ്രവര്‍ത്തനങ്ങളും കൂടുതല്‍ അടുത്ത് നിന്ന് വീക്ഷിക്കും. 1947 മുതല്‍ തങ്ങളുടെ അധികാര പരിധിയില്‍ സൂക്ഷിക്കുന്ന പ്രദേശമാണ് പാക് അധീനകശ്മീര്‍. ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ഇന്ത്യയുമായി സംവദിക്കാന്‍ യാതൊരു തരത്തിലുള്ള സാധ്യതയുമുണ്ടാകില്ല.

എല്ലാ കശ്മീരല്ലെന്ന്...
കശ്മീരിന് പുറമേ പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുമായി ദൈര്‍ഘ്യമേറിയ അതിര്‍ത്തി പങ്കിടുന്നുണ്ട്. എന്നാല്‍ ഈ സംസ്ഥാനങ്ങളൊന്നും കശ്മീരിനെപ്പോലെ പ്രത്യേക പദവിയുടെ ആനൂകൂല്യം ആസ്വദിക്കുന്ന സംസ്ഥാനങ്ങളല്ല. 1980ലെ ഒരു ചുരുങ്ങിയ കാലയളവ് ഒഴിച്ചുനിര്‍ത്തിയാല്‍ പാകിസ്താന് ഈ സംസ്ഥാനങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റിനെതിരെ അസംതൃപ്തിയുടെ വിത്ത് പാകാന്‍ പാകിസ്താന് കഴിഞ്ഞിട്ടില്ല.

പാകിസ്താന്‍ വിതച്ച വിത്ത്!!
1989 മുതലുള്ള പാകിസ്താന്റെ നീക്കമാണ് കഴിഞ്ഞ 30 വര്‍ഷമായി കശ്മീരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ വേരുറപ്പിക്കുന്നതോടെ താഴ്വരയിലേക്ക് ഭീകരവാദം വ്യപിപ്പിക്കുന്നതിനുള്ള പാക് നീക്കങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന ഭയമാണ് ഇമ്രാന്‍ ഖാനെ ബാധിച്ചിട്ടുള്ളത്. ഇത് പാകിസ്താന്റെ നിലയും പരുങ്ങലിലാക്കും. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ നിയന്ത്രണം വരുന്നതിനൊപ്പം പാക് സൈന്യവും പാക് ഐഎസ്ഐയും സംരക്ഷിച്ച് പോരുന്ന ഭീകര താവളങ്ങള്‍ക്ക് മേലും ഇന്ത്യയുടെ ശ്രദ്ധ പതിയും. ഇതോടെ പാക് പരിശീലനം നേടിയ ഭീകരര്‍ പാകിസ്താന് നേരെ തിരിയുന്ന സ്ഥിതിവിശേഷം വരുമെന്നും ഇമ്രാന്‍ ഖാന്‍ ഭയക്കുന്നു. പ്രശ്നങ്ങള്‍ കശ്മീര്‍ താഴ്വര എപ്പോഴും പാകിസ്താന് അനുകൂലമായ മണ്ണാണ്. ഭീകരവാദവും വിഘടനവാദവും വളര്‍ത്തിയതിലും പാകിസ്താന്റെ നിര്‍ണായക പങ്കുതന്നെയുണ്ട്. പാകിസ്താന്‍ അജന്‍ഡ പ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു പ്രദേശത്തോടാണ് ഇന്ത്യാ ഗവണ്‍മെന്റ് ഇക്കാലമത്രയും പോരാടിയിരുന്നത്.

പ്രതീക്ഷകള്‍ക്ക് ഒറ്റരാത്രി കൊണ്ട് തിരിച്ചടി..
ആന്തരികമായി ജമ്മു കശ്മീരിന്റെ പദവിയില്‍ മാറ്റം വന്നെങ്കിലും നിയന്ത്രണരേഖയിലും ഇന്ത്യ- ചൈന അതിര്‍ത്തിയായ അക്സായി ചിന്നിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലെയും സ്ഥിതിഗതികള്‍ സമാനമായി തന്നെ തുടരുകയാണ്. പാകിസ്താന് പ്രതീക്ഷക്ക് വിരുദ്ധമായി ആദ്യമായാണ് ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ നിര്‍ണായക പ്രഖ്യാപനം കൊണ്ടുവരുന്നത്. ഇതുവരെ പാകിസ്താന്‍ നടത്തിയ നീക്കങ്ങള്‍ക്കെല്ലാം ഇന്ത്യ കൃത്യമായി മറുപടി കൊടുത്തുവരികയാണ്. കശ്മീര്‍ പൂര്‍ണമായി ഇന്ത്യന്‍ നിയന്ത്രണത്തില്‍ വരുന്നതിനെ പാകിസ്താന്‍ ഭയക്കുന്നുവെന്നതാണ് ഇന്ത്യന്‍ നീക്കത്തെ വിമര്‍ശിച്ച് പാകിസ്താന്‍ രംഗത്തെത്തുന്നതുവഴി തെളിഞ്ഞുവരുന്ന സത്യം.