തണുത്ത് വിറച്ച് അമേരിക്ക.. ചരിത്രത്തിലെ ഏറ്റവും വലിയ തണുപ്പ്... വില്ലന്‍ മഞ്ഞുവീഴ്ചയും ശീതക്കാറ്റും!

  • Posted By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യകാലത്തെ നേരിടുകയാണ് അമേരിക്ക. കിഴക്കന്‍ തീരങ്ങളില്‍ ബുധനാഴ്ച കനത്ത മഞ്ഞുവീഴ്ചയുണ്ടാകും എന്നാണ് കാലാവസ്ഥാ പ്രവചനം. രാജ്യത്തിന്റെ പല ഭാഗങ്ങളും അക്ഷരാര്‍ഥത്തില്‍ തണുത്ത് വിറങ്ങലിക്കുകയാണ്. ഫ്‌ലോറിഡ മുതല്‍ നോര്‍ത്ത് കരോലിന വരെയുള്ള പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയും മഴയുമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ വിഭാഗം അറിയിപ്പ് നല്‍കിയിട്ടുണ്ട്.

us

1933 ലെ മൈനസ് 35 ഡിഗ്രി സെല്‍ഷ്യസിനെയും പിന്തളളി മൈനസ് 37 ഡിഗ്രി വരെ എത്തിയിരിക്കുകയാണ് അമേരിക്കയിലെ തണുപ്പ് ഇപ്പോള്‍. രാജ്യത്തെമ്പാടും പലവിധ അപകടങ്ങളും തണുപ്പ് കാരണം നടക്കുന്നുണ്ട്. വാഹനാപകടങ്ങളും പ്രായാധിക്യം മൂലം തണുപ്പിനെ നേരിടാനാകാതെ മരിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ചൊവ്വാ ഗ്രഹത്തിനേക്കാള്‍ കുറഞ്ഞ താപനിലയാണ് അമേരിക്കയിലെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മഞ്ഞുവീഴ്ചയ്ക്ക് പുറമേ ശക്തമായ ശീതക്കാറ്റും അടിക്കുന്നുണ്ട്. തണുപ്പത്ത് ഇറങ്ങിനില്ക്കരുതെന്ന കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പിനിടെയായിരുന്നു അമേരിക്കയില്‍ ഇത്തവണ പുതുവത്സരാഘോഷങ്ങള്‍.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Bomb cyclone to slam East Coast as winter storm continues in US

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്