ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനം; ട്രംപിനെതിരെ വ്യാപക പ്രതിഷേധവുമായി ജനങ്ങൾ

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ജെറുസലേം ഇസ്രയേല്‍ തലസ്ഥാനം; മുസ്ലിങ്ങളോടുള്ള അവഗണന | Oneindia Malayalam

  വാഷിങ്ടൺ: ഇന്ധ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുന്നുവെന്നുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം ലോകരാജ്യങ്ങളെ അക്ഷരംപ്രതി ഞെട്ടിച്ചിട്ടുണ്ട്. അമേരിക്കൻ എംബസി ജറുസലിനിലേയ്ക്ക് മാറ്റാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ ഫലസ്തീൻ ജനത രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിലുടനീളം പ്രതിഷേധപ്രകടനങ്ങൾ ആഞ്ഞടിക്കുകയാണ്.

  ദളിത് മിശ്രവിവാഹിതര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ഇളവ്; 2.5 ലക്ഷം രൂപ പാരിതോഷികം

  ബത്ലഹേം നഗരത്തിൽ ഫലസ്റ്റീനികൾ ട്രംപിന്റെ കോലം കത്തിച്ചു. കൂടാതെ വെസ്റ്റ് ബാങ്കിൽ പ്രവേശിക്കരുതെന്ന് ഇസ്രയേൽ ജനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ബത്ലഹേമിൽ ഒരു രാജ്യങ്ങൾക്കും എംബസികളില്ല. അതെസമയം ട്രംപിന്റെ തീരുമാനത്തിനെതിരെ ലോകരാജ്യങ്ങളും   പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്

  ജറുസലേം എല്ലാവർക്കും പ്രിയപ്പെട്ടതെന്ന് മാർപാപ്പ

  ജറുസലേം എല്ലാവർക്കും പ്രിയപ്പെട്ടതെന്ന് മാർപാപ്പ

  ട്രംപിന്റെ തീരുമാനത്തിനെതിരെ ലോകരാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ജറൂസലമിൽ തൽസ്ഥിതി തുടരണമെന്ന് ഫ്രാൻസിസ് മാർപാപ്പ അവശ്യപ്പെട്ടു. ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും, ജൂതന്മാർക്കും ഒരു പോലെ പ്രിയപ്പെട്ട ഭൂമിയാണ് ജറുസലേമെന്നും അതിനെ തകർക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്നും പോപ്പ് അഭ്യർഥിച്ചിരുന്നു. ട്രംപിന്റെ നീക്കം പ്രകോപനമാണെന്നും സൗദി ഭരണാധികാരി സൽമാൻ ചൂണ്ടിക്കാണിച്ചു. കൂടാതെ വൻ ദുരന്തമാണിതെന്നു ജോർദാൻ രാജാവ് പ്രതികരിച്ചു.

  യുഎസിന്റേത് തീക്കളി

  യുഎസിന്റേത് തീക്കളി

  യുഎസിന്റേത് തീക്കളിയാണെന്നും ഇതിന്റെ പരിണിതഫലം വൻ ദുരന്തമായിരിക്കുമെന്നും തുർക്കി പ്രസിഡന്റ് റജ്ബ് ത്വയ്യിബ് ഉർദുഗൻ മുന്നറിയിപ്പു നൽകി. കൂടതെ ‌ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുമെന്നും തുർക്കി മുന്നറിയിപ്പു നൽകി. എന്നാൽ ഈ പ്രശ്നത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബിന്യാമിൻ നെത്യാഹൂ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഈ വിഷയം പ്രധാന ചുടവു വയ്പ്പാണെന്നു ഇസ്രയേൽ വിദേശകാര്യമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു.

  യോഗം വിളിച്ചു ചേർക്കും

  യോഗം വിളിച്ചു ചേർക്കും

  ജറുസലേം വിഷയം ചർച്ച ചെയ്യാൻ ഉർദുഗാൻ ഡിസംബർ 13 ന് അങ്കറയിൽ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. എന്നാൽ സമ്മേളനത്തിൽ പങ്കെടുക്കുന്ന കാര്യത്തെ കുറിച്ച് മുസ്ലീം നേതാക്കന്മാർ പ്രതികരിച്ചിട്ടില്ല. അതേസമയം അമേരിക്കയ്ക്ക് താക്കീതുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ നീക്കം വെച്ചുപൊറുപ്പിക്കാനാവില്ലെന്നു ഇറാൻ അറിയിച്ചിട്ടുണ്ട്.

  ജറുസലോം ഇസ്രയേലിന്റെ തലസ്ഥാനം.

  ജറുസലോം ഇസ്രയേലിന്റെ തലസ്ഥാനം.

  ലോകനേതാക്കന്മാരുടെ എതിർപ്പ് അവഗണിച്ച് ജറുസലോമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇസ്രായേലിലെ യു.എസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചതായും ട്രംപ് അറിയിച്ചിട്ടുണ്ട്.

  ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം

  ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം

  യുഎസ് പ്രസിഡന്റായി മല്‍സരിക്കുന്ന വേളയില്‍ അമേരിക്കയിലെ ജൂത സമൂഹത്തിന് ഇക്കാര്യത്തില്‍ ട്രംപ് വാഗ്ദാനം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പിലുള്ള അവരുടെ പിന്തുണ ഉറപ്പാക്കാന്‍ ഇതുവഴി ട്രംപിന് സാധിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുകയാണ് ട്രംപ് ചെയ്തിരിക്കുന്നത്. ട്രംപിന്റെ പ്രഖ്യാപനത്തിലൂടെ ഫലസ്തീന്‍ പ്രദേശങ്ങളിലും അറബ് രാജ്യങ്ങളിലും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Trump was warned by many in the Middle East and elsewhere of the "disastrous consequences" the move would have on regional stability - and any prospect of a long-lasting peace agreement between the Israelis and Palestinians.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്