കെജ്രിവാളിന് കേരളത്തില്‍ ഒന്നും ചെയ്യാനാകില്ല: വൃന്ദാ കാരാട്ട്
കണ്ണൂര്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ബി.ജെ.പി ഡല്‍ഹിയില്‍ നടപ്പിലാക്കിയ ബുള്‍ഡോസര്‍ രാജിനെ എതിര്‍ത്തില്ലെന്ന് സി.പി.എം പി.ബി അംഗം വൃന്ദാ കാരാട്ട്. കണ്ണൂര്‍ പ്രസ് ക്‌ളബില്‍ മീറ്റ് ദ പ്രസില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വൃന്ദ. ജഹാന്‍പൂരില്‍ പാവപ്പെട്ടവരുടെ കുടില്‍ പൊളിക്കുമ്പോള്‍ അവിടെയെത്തി പ്രതികരിക്കാന്‍ തയ്യാറായില്ല. പത്തു ദിവസം കഴിഞ്ഞാണ് കെജ്‌രിവാള്‍ വാര്‍ത്താ സമ്മേളനം തന്നെ നടത്തിയത് എന്നും വൃന്ദ ആരോപിച്ചു.
ബി.ജെ.പിയുടെ നയസമീപനങ്ങള്‍ കെജ്രിവാളോ ആപ്പോ ഇതുവരെ എതിര്‍ത്തിട്ടില്ല. ഡല്‍ഹിയില്‍ റേഷന്‍ കാര്‍ഡ് ഇല്ലാതാക്കുന്ന കെജ്രിവാള്‍ കേരള മോഡല്‍ പഠിക്കാന്‍ തയ്യാറാകണം. കേരളത്തിലെ മാവേലി സ്റ്റോറിലെ വില നിലവാരം പഠിക്കാന്‍ തയ്യാറാകണം. കേരളത്തില്‍ ആപ്പിന് വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് വൃന്ദ പറഞ്ഞു.
കേരളത്തിലെത്തി ബിസിനസുകാരുമായി ചങ്ങാത്തമുണ്ടാക്കിയത് നിരാശജനകമാണ്. അര്‍ബന്‍ മേഖലയില്‍ മാത്രമേ ആപ്പിന് സ്വാധീനം നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. ഗ്രാമീണ മനസില്‍ ആപ്പിന് ഇനിയും സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ അവരുടെ വര്‍ഗീയ അജന്‍ഡകള്‍ കൂടുതല്‍ പുറത്തു കൊണ്ടുവന്നിരിക്കുകയാണ്. ജഹാന്‍ പുരിയിലൊക്കെ അതു നമ്മള്‍ കണ്ടതാണ്' കേന്ദ്ര ഭരണത്തിന്റെ പ്രതീകമായി ബുള്‍ഡോസര്‍ മാറി.
ആരാധാനാലയങ്ങളെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നതാണ് കാശിയിലൊക്കെ കാണുന്നത്. സ്വന്തം രാജ്യങ്ങ ജനങ്ങളുടെ വിശപ്പടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയുന്നില്ല. നിയമ സംവിധാനത്തെയും ഭരണ ഘടനയെയും തകര്‍ക്കുന്ന ബി.ജെ.പി ഭരണം ജനാധിപത്യ-മതേതര വിശ്വാസികളില്‍ ആശങ്ക പരത്തുന്നതാണെന്ന് വൃന്ദ പറഞ്ഞു.
രാജ്യത്തെ ദളിത്-പിന്നോക്ക വിഭാഗങ്ങള്‍ ആശങ്കയിലാണ്. മോദി ഭരണത്തില്‍ അവര്‍ക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. കൊവിഡ് കാലത്തിനു ശേഷം രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും നിരാശയിലാണ്. വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്ന ജനങ്ങളുടെ ചിത്രം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കാണാമെന്നും വൃന്ദ ചുണ്ടിക്കാട്ടി.
ചടങ്ങില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പങ്കെടുത്തു. പ്രസ് ക്‌ളബ്ബ് പ്രസിഡന്റ് എ.കെ. ഹാരിസ് അധ്യക്ഷനായി. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ട്രഷറര്‍ സിജി ഉലഹന്നാന്‍ നന്ദിയും പറഞ്ഞു.
അഴകെന്ന് പറഞ്ഞാല്‍ ഇതാണ്; മാളവികയുടെ വൈറല്‍ ചിത്രങ്ങള്‍